»   » മമ്മൂട്ടിയെക്കുറിച്ചുള്ള ആ സത്യം തുറന്നുപറയാന്‍ അജിത്ത് ധൈര്യം കാണിച്ചു, അന്ന് താരം പറഞ്ഞത്?

മമ്മൂട്ടിയെക്കുറിച്ചുള്ള ആ സത്യം തുറന്നുപറയാന്‍ അജിത്ത് ധൈര്യം കാണിച്ചു, അന്ന് താരം പറഞ്ഞത്?

Written By:
Subscribe to Filmibeat Malayalam
മമ്മൂട്ടിയെക്കുറിച്ച് കൊല്ലം അജിത്ത് അന്ന് പറഞ്ഞത് | filmibeat Malayalam

നായകന്‍മാരോടൊപ്പം തന്നെ പ്രാധാന്യമുള്ളവരാണ് വില്ലന്‍മാരും. മലയാള സിനിമയിലെ മുന്‍നിര വില്ലന്‍മാരിലൊരാളായ കൊല്ലം അജിത്ത് അന്തരിച്ചുവെന്നുള്ള വാര്‍ത്തയാണ് വ്യാഴാഴ്ച പുലര്‍ച്ചെ പുറത്തുവന്നത്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ഏറെ ഇഷ്ടപ്പെട്ടിരുന്ന താരമായിരുന്നു അദ്ദേഹം. മുന്‍പ് അഭിമുഖങ്ങളില്‍ അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

സംവിധാന സഹായിയാവാന്‍ സിനിമയിലേക്കെത്തിയ കൊല്ലം അജിത്തിനെ നായകനാക്കിയത് പത്മരാജന്‍!

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം നിരവധി സിനിമകളില്‍ വേഷമിടാനുള്ള അവസരം ഈ കലാകാരന് ലഭിച്ചിരുന്നു. മമ്മൂട്ടിയോടൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് അദ്ദേഹം മുന്‍പ് പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുകയാണ്. 2017 ജൂണ്‍ 20ന് പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്. മെഗാസ്റ്റാര്‍ ആരാധകര്‍ക്കുള്ള പെരുന്നാള്‍ സമ്മാനം എന്ന് പറഞ്ഞാണ് അദ്ദേഹം അന്ന് സ്വന്തം അനുഭവം പോസ്റ്റ് ചെയ്തത്. മമ്മൂട്ടിയുടെ ഹൃദയവിശാലതയെക്കുറിച്ചായിരുന്നു അന്ന് അജിത്ത് വിവരിച്ചത്. അജിത്തിന്റെ കുറിപ്പിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തുടര്‍ന്നുവായിക്കൂ.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും മഹത്വം പറഞ്ഞ് ആസിഫ് അലിക്ക് മറുപടിയുമായി സംവിധായകന്‍, കാണൂ!

മമ്മൂട്ടിയോടൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച്

ഗൗരവ പ്രകൃതമാണ്, പെട്ടെന്ന് ദേഷ്യം വരും തുടങ്ങിയ തരത്തിലാണ് പൊതുവെ എല്ലാവരും മമ്മൂട്ടിയെക്കുറിച്ച് വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ അടുത്ത് പരിചയപ്പെട്ട് കഴിഞ്ഞതിന് ശേഷം പറഞ്ഞവരൊക്കെ അഭിപ്രായം മാറ്റിയിട്ടുമുണ്ട്. നവാഗതരെയും കഴിവുള്ളവരെയും അദ്ദേഹം പോത്സാഹിപ്പിക്കുന്ന പോലെ മറ്റാരെങ്കിലും ചെയ്യുന്നുണ്ടോയെന്ന് വരെ ചില താരങ്ങള്‍ ചോദിച്ചിരുന്നു.നവാഗത സംവിധായകരൊക്കെ അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് തുറന്നുപറയാറുമുണ്ട്. മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിനിടയിലെ അനുഭവത്തെക്കുറിച്ചായിരുന്നു അന്ന് കൊല്ലം അജിത്ത് തുറന്ന് പറഞ്ഞത്.

ഒരുമിച്ച് അഭിനയിച്ചത്

ഈ ലോകം അവിടെ കുറെ മനുഷ്യര്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയും കൊല്ലം അജിത്തും ആദ്യമായി ഒരുമിച്ച് പ്രവര്‍ത്തിച്ചത്. 1984 ലായിരുന്നു ഇത്. പിന്നീട് അദ്ദേഹത്തിനോടൊപ്പം കുറേയേറെ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരവും അജിത്തിന് ലഭിച്ചിരുന്നു. 35 വര്‍ഷത്തെ സിനിമാജീവിതത്തില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനുള്ള നിരവധി അവസരങ്ങളാണ് ഈ താരത്തിന് ലഭിച്ചത്.

സിദ്ദിഖ് പറഞ്ഞത്

ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമയിലെ അനുഭവത്തെക്കുറിച്ചാണ് അജിത്ത് കുറിച്ചത്. സന്തോഷവും സങ്കടവും തോന്നിയ അനുഭവം ആ സെറ്റില്‍ നിന്നുണ്ടായെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. താങ്കളെക്കുറിച്ച് മമ്മുക്ക വലിയ അഭിപ്രായമാണല്ലോ പറഞ്ഞിരിക്കുന്നതെന്നായിരുന്നു അന്ന് സഹസംവിധായകനായിരുന്ന സിദ്ദിഖ് അജിത്തിനോട് ചോദിച്ചത്. ഇത് തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്ന് അജിത്തും കുറിച്ചിട്ടുണ്ട്.

സങ്കടവും സന്തോഷവും

തുടക്കത്തില്‍ സന്തോഷിപ്പിച്ച അനുഭവമായിരുന്നുവെങ്കിലും പിന്നീട് ദു;ഖിപ്പിക്കുന്ന അനുഭവവും ഉണ്ടായി. എന്നാല്‍ സങ്കടപ്പെടുത്തിയ അനുഭവത്തിന് പിന്നിലെ സദുദ്ദേശത്തെക്കുറിച്ച് കൃത്യമായി മനസ്സിലായപ്പോള്‍ അത് സന്തോഷത്തിലേക്ക് വഴി മാറിയെന്നും താരം കുറിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ വിലയിരുത്തല്‍ ശരിയായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങളുടെ ഗൗരവത്തെക്കുറിച്ച് പിന്നീട് പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്നും അജിത്ത് വ്യക്തമാക്കിയിരുന്നു.

ആ വേഷം അവന് കൊടുക്കണ്ട

പൂവിന് പുതിയ പൂന്തെന്നലില്‍ വില്ലനായിട്ടായിരുന്നു അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന സീനൊക്കയുണ്ടായിരുന്നു. ആ ശ്രമത്തിനിടയില്‍ തന്നെ പിന്തുടര്‍ന്നെത്തുന്ന അദ്ദേഹം നടുറോഡിലിട്ട് തന്നെ തല്ലുന്ന രംഗവും സിനിമയിലുണ്ടായിരുന്നു. കഥാപാത്രമാവാനായി എത്തിയ താന്‍ പിന്നീട് കേട്ടത് അത്ര നല്ല കാര്യങ്ങളായിരുന്നില്ല. ആ വേഷം തനിക്ക് നല്‍കേണ്ടെന്നായിരുന്നു മമ്മൂട്ടി പറഞ്ഞതെന്ന് മണിയന്‍ പിള്ള രാജുവാണ് പറഞ്ഞത്. വല്ലാതെ സങ്കടപ്പെടുത്തിയ കാര്യമായിരുന്നു അത്.

മമ്മൂട്ടിയുടെ വിശദീകരണം

ഇക്കാര്യത്തെക്കുറിച്ച് കൊച്ചിന്‍ ഹനീഫയാണ് അദ്ദേഹത്തോട് ചോദിച്ചത്. തന്റെ വിഷമം കണ്ടായിരുന്നു ഹനീഫിക്ക അങ്ങനെ ചെയ്തതെന്നും അജിത്ത് കുറിച്ചിട്ടുണ്ട്. തനിക്ക് വിഷമമായെന്ന് കേട്ടപ്പോഴാണ് മമ്മൂട്ടി ആ പറച്ചിലിന് പിന്നിലെ സദുദ്ദേശത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഒരു അഭിനേതാവിന് വേണ്ട എല്ലാ കഴിവുകളും നിനക്കുണ്ട്. തല്ലുകൊള്ളുന്ന വേഷം ചെയ്താല്‍ എന്നും അത് തന്നെ ചെയ്യേണ്ടി വരുമെന്നുമായിരുന്നു അന്ന് മമ്മൂട്ടി പറഞ്ഞത്. കൃത്യമായ നിരീക്ഷണമായിരുന്നു അതെന്ന് പിന്നീട് തനിക്ക് മനസ്സിലായെന്നും അജിത്ത് കുറിച്ചിട്ടുണ്ട്.

നിരവധി അവസരങ്ങള്‍

സംവിധായകന്‍ ജോഷിക്ക് തന്നെ പരിചയപ്പെടുത്തിയത് മമ്മൂട്ടിയാണ്. അദ്ദേഹം മുഖേന നിരവധി സിനിമകളില്‍ അഭിനയിക്കാനുള്ള അവസരവും തനിക്ക് ലഭിച്ചിരുന്നു. കഴിവുള്ള കലാകാരന്‍മാരെ അംഗീകരിക്കുന്ന മമ്മൂട്ടിയുടെ മനസ്സിനെ അടുത്തറിയുന്നവര്‍ക്കേ തിരിച്ചറിയാന്‍ കഴിയൂവെന്നും അജിത്തിന്റെ കുറിപ്പില്‍ പറയുന്നു. മമ്മൂട്ടിയുടെ പിന്തുണയിലൂടെ സിനിമയില്‍ മുന്നേറിയ പലരും ഇത്തരം കാര്യത്തെക്കുറിച്ച് തുറന്നുപറയാന്‍ മടിച്ച് നിന്നിരുന്നിടത്താണ് അജിത്ത് വ്യത്യസ്തനായത്.

അജിത്തിന്റെ മരണം

സിനിമാലോകത്തെയും പ്രേക്ഷകരെയും വേദനിപ്പിക്കുന്നൊരു വാര്‍ത്തയാണ് പുറത്തുവന്നത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം അജിത്ത് വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ സംവിധാനത്തിലും ഒരുകൈ നോക്കിയിട്ടുണ്ട്. രണ്ട് സിനിമകളാണ് സംവിധാനം ചെയ്തത്.

പത്മരാജന്‍ പരിചയപ്പെടുത്തിയ പ്രതിഭ

അതുല്യ പ്രതിഭയായ പി പത്മരാജന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരങ്ങളിലൊരാളാണ് കൊല്ലം അജിത്ത്. സംവിധാനസഹായിയാവണം എന്നാവശ്യപ്പെട്ടായിരുന്നു അജിത്ത് അദ്ദേഹത്തിന് മുന്നിലെത്തിയത്. എന്നാല്‍ അഭിനയത്തില്‍ അജിത്ത് ശോഭിക്കുമെന്നായിരുന്നു പത്മരാജന്റെ വിലയിരുത്തല്‍. അത് ശരിയായിരുന്നുവെന്ന് പിന്നീട് അജിത്തും തെളിയിച്ചു.

English summary
Kollam Ajith about Mammootty, old facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X