»   » സംവിധാന സഹായിയാവാന്‍ സിനിമയിലേക്കെത്തിയ കൊല്ലം അജിത്തിനെ നായകനാക്കിയത് പത്മരാജന്‍!

സംവിധാന സഹായിയാവാന്‍ സിനിമയിലേക്കെത്തിയ കൊല്ലം അജിത്തിനെ നായകനാക്കിയത് പത്മരാജന്‍!

Written By:
Subscribe to Filmibeat Malayalam
കൊല്ലം അജിത്തിനെ കുറിച്ച് നിങ്ങൾ അറിയാത്ത ചില സത്യങ്ങൾ | filmibeat Malayalam

വില്ലനായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ കൊല്ലം അജിത്ത് ഓര്‍മ്മയായി. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. ഭാഷാഭേദമില്ലാതെ അഞ്ഞൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമാലോകത്തെയും ചലച്ചിത്ര പ്രേമികളെയും ഏറെ വേദനിപ്പിക്കുന്നൊരു വാര്‍ത്തയാണ് വ്യാഴാഴ്ച പുലര്‍ച്ചെ പുറത്തുവന്നത്. തനിക്ക് ലഭിച്ച വേഷം അങ്ങേയറ്റം മനോഹരമാക്കിയാണ് ഈ താരം മുന്നേറിയത്. മലയാള സിനിമയിലെ വില്ലന്‍മാരില്‍ തന്റേതായ ഇടം നേടിയെടുത്താണ് ഈ താരം മുന്നേറിയത്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും മഹത്വം പറഞ്ഞ് ആസിഫ് അലിക്ക് മറുപടിയുമായി സംവിധായകന്‍, കാണൂ!

എടുത്തുപറയത്തക്ക സിനിമാബന്ധമോ കലാപാരമ്പര്യമോ ഇല്ലാതെയാണ് അദ്ദേഹം സിനിമയില്‍ എത്തിയത്. സംവിധാന സഹായി എന്ന ലക്ഷ്യവുമായി സിനിമയിലെത്തിയ അജിത്തിലെ പ്രതിഭയെ കണ്ടെത്തിയത് സംവിധായകന്‍ പത്മരാജനായിരുന്നു. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ സമയമായിരുന്നു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളുമായി മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു കൊല്ലം അജിത്ത്. അദ്ദേഹത്തിന്റെ സിനിമാജീവിതത്തെക്കുറിച്ചും ജീവിതത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവുകളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ തുടര്‍ന്നുവായിക്കൂ.

ആര്യയോടുള്ള മത്സരാര്‍ത്ഥിയുടെ പെരുമാറ്റം ശരിയല്ലെന്ന് അവതാരകയുടെ വെളിപ്പെടുത്തല്‍!

വില്ലന്‍മാരിലെ പ്രമുഖന്‍

ക്രൂരതയുടെ അങ്ങേയറ്റമായാണ് പല വില്ലന്‍മാരും സ്‌ക്രീനിലെത്തുന്നത്. സംവിധായ സഹായിയാകാന്‍ പോയി മുന്‍നിര വില്ലനായി മാറുകയായിരുന്നു കൊല്ലം അജിത്ത്. അഭിനയം മാത്രമല്ല രണ്ട് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. നടാനാവാനുള്ള നിയോഗമായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. പത്മരാജനാണ് അതിന് നിമിത്തമായത്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് ഇഷ്ടം കൂടിയപ്പോഴാണ് സംവിധാന സഹായിയാവണമെന്ന ആവശ്യവുമായി അജിത്ത് പത്മരാജന് മുന്നിലെത്തിയത്.

പത്മരാജനെ കണ്ടുമുട്ടിയത്

കൊല്ലം അജിത്തിന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച കൂടിക്കാഴ്ചയായിരുന്നു അത്. മലയാള സിനിമയില്‍ പ്രതിഭാധനരായ സംവിധായകരിലൊരാളായ പത്മരാജന്‍ കണ്ടെത്തിയ നടന്‍മാരിലൊരാളാണ് അജിത്തും. സംവിധാന സഹായി എന്ന ആവശ്യവുമായി തന്നെ സമീപിച്ച അജിത്തിനെ അദ്ദേഹം പറന്ന് പറന്ന് പറന്ന് എന്ന സിനിമയില്‍ അഭിനയിപ്പിക്കുകയായിരുന്നു. അതൊരു തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് തന്റെ സിനിമകളില്‍ എന്നും അജിത്തിനായി ഒരു വേഷം അദ്ദേഹം കരുതി വെച്ചിരുന്നു.

കണ്ണുകളായിരുന്നു ആകര്‍ഷിച്ചത്

പത്ത് അസിസ്റ്റന്റുണ്ടായിരുന്നു ആ സമയത്ത് പത്മരാജന് കീഴില്‍. അതിനിടയില്‍ അജിത്തിനെക്കൂടി ഉള്‍പ്പെടുത്തുകയെന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. ആരെങ്കിലും മാറിയാല്‍ അജിത്തിനെ പരിഗണിക്കാമെന്നായിരുന്നു സംവിധായകന്‍ നല്‍കിയ മറുപടി. എന്നാല്‍ അജിത്തിനെന്താണ് അഭിനയിക്കാന്‍ ആഗ്രഹമില്ലാത്തത്, നല്ല കണ്ണുകളല്ലേ എന്നും പത്മരാജന്‍ ചോദിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്നും കിട്ടിയ പരിഗണന മറ്റൊരു സിനിമാപ്രവര്‍ത്തകനില്‍ നിന്നും ലഭിച്ചിരുന്നില്ലെന്ന് മുന്‍പ് ഒരഭിമുഖത്തിനിടയില്‍ അജിത്ത് വ്യക്തമാക്കിയിരുന്നു.

ആദ്യ സിനിമയിലെ വേഷം

രോഹിണിയും റഹ്മാനും നായികാനായകന്‍മാരായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു പറന്ന് പറന്ന്. നായികയായ രോഹിണിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആദ്യ ഷോട്ടില്‍ത്തന്നെ എല്ലാം ഓകെ ആയിരുന്നു. അന്ന് പത്മരാജന്‍ തന്നെ അഭിനന്ദിച്ചിരുന്നുവെന്നും അജിത്ത് മുന്‍പ് വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലും മമ്മൂട്ടിയും ഇഷ്ടതാരങ്ങള്‍

ഏതൊരു മലയാളിയേയും പോലെ മോഹന്‍ലാലിനെയും മമ്മൂട്ടിയേയും ഏറെ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് അജിത്ത് പറഞ്ഞിരുന്നു. നിരവധി സിനിമകളില്‍ അവരുടെ ഇടിയും ചവിട്ടും ഏറ്റുവാങ്ങാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നായകന്‍മാര്‍ക്കൊപ്പം തന്നെ പരിഗണിക്കാവുന്ന തരത്തില്‍ മികച്ച പ്രകടനമാണ് അദ്ദേഹം ഓരോ സിനിമയിലും കാഴ്ചവെച്ചത്.

പ്രധാനപ്പെട്ട ചിത്രങ്ങള്‍

ആറാം തമ്പുരാന്‍, ഒളിമ്പ്യന്‍ അന്തോണി ആദം, വല്യേട്ടന്‍, മാര്‍ക്ക് ആന്റണി, ബാലേട്ടന്‍, ദി ടൈഗര്‍, പ്രജാപതി, റെഡ് സല്യൂട്ട്, അവന്‍ ചാണ്ടിയുടെ മകന്‍, നഗരം. ചേകവര്‍, തേജാഭായ് ആന്‍ഡ് ഫാമിലി, സിംഹാസനം തുടങ്ങിയ സിനിമകളിലെ അജിതിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. 2012 ല്‍ പുറത്തിറങ്ങിയ ഇവന്‍ അര്‍ധനാരിയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

സംവിധാനം ചെയ്ത ചിത്രങ്ങള്‍

വില്ലന്‍ വേഷം മാത്രമല്ല നിരവധി ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ദേവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍ തുടങ്ങിയവരായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ കോളിങ്‌ബെല്ലില്‍ അഭിനയിച്ചത്. പകല്‍പോലെയാണ് അദ്ദേഹം സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം.

English summary
Kollam Ajith film career

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X