പ്രതിസന്ധി ഘട്ടങ്ങളില്‍ തുണയാവാന്‍ മമ്മൂട്ടി തന്നെ ഇറങ്ങണം, മെഗാസ്റ്റാർ രക്ഷകനാണ്...

കൊവിഡ് പ്രതിസന്ധി സിനിമ വ്യവസായത്തെ താറുമാറാക്കിയിട്ടുണ്ട്. വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സിനിമ ചിത്രീകരണങ്ങൾ നിർത്തി വെച്ചിരുന്നു. ഒപ്പം തന്നെ തിയേറ്ററുകളിലെ സിനമ പ്രദർശനവും നിർത്തി വയ്ക്കുകയായിരുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷം സർക്കാർ നിർദ്ദേശം പാലിച്ച് സിനിമ ചിത്രീകരണം ആരംഭിക്കുകയായിരുന്നു. ഇപ്പോഴും പഴയത് പോലെ കാര്യങ്ങൾ എത്തിയിട്ടില്ല. തിയേറ്ററുകൾ അടച്ചതോടെ ഒടിടി പ്ലാറ്റ് ഫോമുകൾ സജീവമാവുകയായിരുന്നു. തിയേറ്റർ റിലീസിനായി ഒരുക്കിയ പല ചിത്രങ്ങളും ഒ.ടി.ടി പ്ലാറ്റ്ഫോമിലേയ്ക്ക് പോവുകയായിരുന്നു.

mammootty

ഇപ്പോഴിത തിയേറ്ററുകൾ തുറന്നിരിക്കുകയാണ്. ഇതോടെ പുതിയ പ്രശ്നനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. തിയേറ്ററുകളിലെ സിനിമ പ്രദർശനം നീണ്ടു പോയ പശ്ചാത്തലത്തിൽ പല ബിഗ് ബജറ്റ് ചിത്രങ്ങളും ഒടിടിയ്ക്ക് നൽകുകയായിരുന്നു. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. സിനിമയുടെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ഉടലെടുക്കുകയാണ്.

മരയ്ക്കാറുമായി ബന്ധപ്പെട്ടുള്ള ചർച്ച നടക്കുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിയെ പുകഴ്ത്തി കൊണ്ടുളള ശ്രീധന്യ സിനിമാക്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുകയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ വീണ്ടും തുണയാവാന്‍ മമ്മൂട്ടി തന്നെ ഇറങ്ങണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. രക്ഷകൻ എന്നാണ താരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ വീണ്ടും തുണയാവാന്‍ ദേ ഇങ്ങേര് ഇറങ്ങണം. അങ്ങനെയുള്ളവരെ ഒരു മടിയും കൂടാതെ വിളിക്കാം രക്ഷകന്‍ എന്ന്' ഇങ്ങനെയായിരുന്നു കുറിപ്പ്. കൊല്ലം ശ്രീധന്യ സിനി മാക്‌സിന്റെ കുറിപ്പ് ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്.

നേരത്തെ ഒന്നാം തരംഗത്തിന് ശേഷ തിയേറ്ററുകൾ തുറന്നപ്പോൾ പ്രേക്ഷകരെ തിരികെ തിയേറ്ററുകളിലേക്ക് എത്തിച്ചത് മമ്മൂട്ടി ചിത്രമായ പ്രീസ്റ്റ് ആയിരുന്നു. യൂത്തും കുടുംബപ്രേക്ഷകരും ഒന്നടങ്കം തിയേറ്ററുകളിൽ എത്തിയിരുന്നു. ചിത്രം വൻ വിജയവുമായിരുന്നു. പ്രീസ്റ്റിന് പിന്നാലെ മമ്മൂട്ടി ചിത്രമായ വണ്ണും തിയേറ്ററിൽ തന്നെയായിരുന്നു റിലീസ് ചെയ്തത്. മമ്മൂട്ടി മുഖ്യമന്ത്ര കടയ്ക്കൽ ചന്ദ്രനായി എത്തിയ ചിത്രവും മികച്ച കാഴ്ചക്കാര നേടിയിരുന്നു. സിനിമയുടെ പ്രഖ്യാപനം മുതൽ തന്ന മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടേയും പ്രതീക്ഷയോടേയും കാത്തിരുന്ന ചിത്രമായിരുന്നു പ്രീസ്റ്റും വണ്ണും.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സിനിമയിൽ സജീവമായിട്ടുണ്ട്. മികച്ച ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവമാണ് ലോക്ക് ഡൗണിന് ശേഷം മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്. പുഴു എന്ന ചിത്രത്തിന്റേയും ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. അമൽ നീരദ് ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ചിത്രീകരണം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതും സിനിമ ചിത്രീകരണം നിർത്തി വയ്ക്കുന്നതും. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും മെഗാസ്റ്റാറിന്റെ ചിത്രം ഒരുങ്ങുന്നുണ്ട്. അഖിൽ അക്കിനേനിയാണ് ചിത്രത്തിലെ നായകൻ. ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹംഗറിയയിലാണ് താരമിപ്പോൾ. അവിടെ നിന്നുള്ള മമ്മൂട്ടിയുടെ വീഡിയോ പുറത്ത് വന്നിരുന്നു. ഈ തെലുങ്ക് ചിത്രത്തിനായി റെക്കോര്‍ഡ് പ്രതിഫലമാണ് മമ്മൂട്ടി വാങ്ങിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകൾ പ്രചരിക്കുന്നുണ്ട്.

മോഹൻലാൽ ചിത്രം മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എന്ന പേജ് ആണ് ഈ വിവരം പുറത്തുവിട്ടത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം.

Read more about: mammootty mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X