വീണ പറഞ്ഞത് സത്യമല്ല, ഞാനുള്ളതിന്റെ പേരിൽ അച്ഛനുമായി ആ സ്ത്രീ വഴക്കിട്ടു, എന്റെ മോശം ലൈഫ് അവർക്കൊപ്പം; കിച്ചു

By Desk

അടുത്തിടെയാണ് കൊല്ലം സുധിയുടെ രണ്ടാം ഭാര്യയാണെന്ന അവകാശവാദവുമായി വീണ എസ് പിള്ള എന്ന സ്ത്രീ രം​ഗത്ത് എത്തിയത്. അച്ഛനേയും തന്നേയും കുറിച്ച് ആ സ്ത്രീ പറഞ്ഞതൊന്നും സത്യമല്ലെന്ന് തുറന്നടിച്ച് സുധിയുടെ മകൻ കിച്ചു രം​ഗത്ത്. അച്ഛനൊപ്പം വീണ ​ദാമ്പത്യ ജീവിതം നയിച്ച സമയമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമെന്നും കൂടുതൽ ഒന്നും താൻ പറയുന്നില്ലെന്നും ലൈവിൽ സംസാരിക്കവെ കിച്ചു പറഞ്ഞു. വീണ പറഞ്ഞതൊന്നും സത്യമല്ല.

ഇങ്ങനെ ഓരോരുത്തർ വന്ന് ഓരോന്ന് പറയുമ്പോൾ എന്റെ ഭാവിയെ കൂടിയാണ് അത് ബാധിക്കുന്നത്. എനിക്ക് എന്റേതായ കരിയർ സെറ്റ് ചെയ്യണം. അതുകൊണ്ടാണ് ഞാൻ ഒന്നിനും പ്രതികരിക്കാൻ വരാത്തത്. അല്ലാതെ എന്നെ ആരും പേടിപ്പിച്ച് കെട്ടിയിട്ടേക്കുകയല്ല. രേണു അമ്മ എനിക്ക് ഇടയ്ക്ക് പോക്കറ്റ് മണി തരാറുണ്ട്. ഞാൻ കോട്ടയത്തെ വീട്ടിൽ ഓക്കെയല്ല. എനിക്ക് കംഫേർട്ട് കൊല്ലത്തെ വീടാണ്. അല്ലാതെ അവിടെ നിന്ന് എന്നെ ആരും ഇറക്കിവിട്ടിട്ടില്ല.

kichu sudhi
Photo Credit: veena / kichu sudhi

റിഥപ്പനെ കാണാൻ പോകുന്നുണ്ട്. അവന്റെ പിറന്നാൾ വരാൻ പോവുകയാണ്. അച്ഛനാണിപ്പോൾ ഏറ്റവും കൂടുതൽ ബാഡ് വരുന്നത്. രണ്ട് കെട്ടി, മൂന്ന് കെട്ടി എന്നൊക്കെയാണ് പറയുന്നത്. അതൊന്നും പുള്ളിക്ക് സെറ്റായില്ല. ആദ്യത്തെ വിവാഹത്തിനുശേഷം ഞാൻ ഉണ്ടായി. പിന്നീട് രണ്ടാമത് കെട്ടി. അത് തീരെ ഓക്കെയായിരുന്നില്ല. അവർ തമ്മിൽ എപ്പോഴും വഴക്കായിരുന്നു.

ഞാൻ കൊല്ലത്ത് അച്ഛമ്മയ്ക്കൊപ്പമായിരുന്നു. അവർ മറ്റൊരു വീട്ടിലായിരുന്നു. വീണ എന്ന സ്ത്രീയുമായുള്ള ഡിവോഴ്സിന് കാരണം രേണു അമ്മയല്ല. പൈസയും മറ്റുമൊക്കെയായിരുന്നു അവരുടെ പ്രശ്നം. പക്ഷെ അവർ ഇപ്പോൾ വന്ന് പറയുമ്പോൾ അവർ നല്ലയാളും അച്ഛൻ തെറ്റ് എന്ന രീതിയിലുമാണ് പറയുന്നത്. കഥയെല്ലാം കൊല്ലത്തുള്ളവർക്ക് അറിയാം.

വീണ എന്ന സ്ത്രീയെ അച്ഛൻ വിവാഹം കഴിച്ചപ്പോഴും ഞാൻ അച്ഛന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും ഒപ്പമായിരുന്നു. അത്രയും നിങ്ങൾ ചിന്തിച്ചാൽ തന്നെ കാര്യം മനസിലാകും. ഞാൻ ഒന്നിൽ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ രണ്ടാം വിവാഹം. അവർ എപ്പോഴും അടിയായിരുന്നു. ഞാൻ പറഞ്ഞാൽ കൂടിപ്പോകും. അതുകൊണ്ട് ഒന്നും പറയുന്നില്ല.

അച്ഛനെ കുറിച്ച് ശരിയല്ലാത്ത കാര്യങ്ങൾ കേൾക്കുമ്പോൾ വിഷമമുണ്ട്. എന്നെ നോക്കിയത് അച്ഛനും അച്ചാ‌മ്മയും വല്യച്ഛനും വല്യമ്മയും എല്ലാം തന്നെയാണ്. മൂന്ന് വയസുള്ളപ്പോഴാണ് ഞാനും അച്ഛനും കൊല്ലത്തേക്ക് വരുന്നത്. എനിക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമോ അതെല്ലാം അച്ഛൻ ചെയ്തിട്ടുണ്ട്. ഞാനും അച്ഛനും തമ്മിൽ ഒരിടയ്ക്ക് പ്രശ്നമുണ്ടായിരുന്നു. അത് പിന്നീട് സംസാരിച്ച് തീർത്തു. അച്ഛൻ മരിച്ചപ്പോഴും എന്റെ മനസിൽ അതായിരുന്നു.

kichu sudhi
Photo Credit: renu sudhi / instagram

അതുപോലെ കൊറോണ സമയത്ത് അച്ഛന് ഒരുപാട് കടം ഉണ്ടായിരുന്നു. കൊറോണ സമയത്ത് ഞങ്ങൾ കോട്ടയത്തായിരുന്നു. ഞാൻ അച്ഛൻ, അമ്മ, റിഥപ്പൻ, രേണു അമ്മയുടെ പപ്പ, അമ്മ, ചേച്ചി, അളിയൻ അടക്കം ഒമ്പത് പേരുണ്ടായിരുന്നു. എല്ലാവരുടെയും ചിലവ് അച്ഛനാണ് ആ സമയത്ത് നോക്കിയത്. കൂടാതെ ഒരു യുട്യൂബ് ചാനൽ തുടങ്ങിയും പെട്ട് പോയിരുന്നു.

കടം വന്നു... പക്ഷെ അതിന്റെ പേരിൽ പറ്റിച്ചെന്ന് പറയരുത്. അച്ഛന്റെ കാര്യം പറയുമ്പോഴാണ് എനിക്ക് വിഷമം വരുന്നത്. പുള്ളി ഒന്നും ചെയ്തിട്ടില്ല. എല്ലാവരേയും സ്നേഹിച്ചു. വീണ എന്ന സ്ത്രീ ‍ഞാനുള്ളതിന്റെ പേരിൽ അച്ഛനുമായി വഴക്കിട്ടിട്ടുണ്ട്. എന്റെ ഏറ്റവും മോശം ലൈഫ് ആ സമയത്തായിരുന്നു. ഞാൻ സുധി കുട്ടാ എന്നാണ് അച്ഛനെ വിളിച്ചിരുന്നത്. അങ്ങനെ പോലും വിളിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.

ജീവിക്കാൻ വേണ്ടി അച്ഛൻ കുറേ കാര്യങ്ങൾ നോക്കി. അമ്മയില്ലെന്നുള്ള വിഷമം എനിക്ക് വരാതിരിക്കാനും പുള്ളി ഒരുപാട് ശ്രമിച്ചു. അല്ലാതെ തെറ്റ് ചെയ്തിട്ടില്ല. അച്ഛൻ കുടിക്കുമായിരുന്നു. അത് ശരിയാണ്. പക്ഷെ ഓവറായിരുന്നില്ല. അച്ഛന് നെ​ഗറ്റീവ് വന്നതുകൊണ്ടാണ് സംസാരിക്കാമെന്ന് കരുതിയത്. ഞാൻ കൊല്ലത്തെ വീട്ടിൽ ഹാപ്പിയാണെന്നും കിച്ചു പറഞ്ഞു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X