ബുൾഡോസർ വെച്ച് വീട് പൊളിക്കുമെന്ന് ഫിറോസിക്ക, ഫാനും വാഷിങ് ബെയ്സണും ഇളകി വീണു, പപ്പയ്ക്ക് പരിക്ക്; രേണു

തന്റെ മക്കൾക്ക് കിട്ടിയ വീടുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് അറിയാത്ത പല സത്യങ്ങളും ഉണ്ടെന്ന് കൊല്ലം സുധിയുടെ ഭാര്യ രേണു. കെഎച്ച്ഡിഇസി സന്നദ്ധ സംഘടനയുടെ ഭാരവാ​ഹി ഫിറോസുമായുള്ള പ്രശ്നങ്ങളെ കുറിച്ചും തനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങളിലും രേണു സുധി ആ​​ദ്യമായി വെറൈറ്റി മീഡിയ ലൈവിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. വീട് പണി പൂർത്തിയായതുമായി ബന്ധപ്പെട്ട പേപ്പറുകൾ ആവശ്യപ്പെട്ടപ്പോൾ തരില്ലെന്ന് ഫിറോസ് പറഞ്ഞുവെന്നും രേണു.

ഹൈപ്പിൽ നിൽക്കാൻ ആ​ഗ്രഹിച്ച് ഈ ഫീൽഡിലേക്ക് വരുന്നവരാണ് മിക്കവരും. ഞാൻ പക്ഷെ ഒരു ഒഴുക്കിൽപ്പെട്ട് കേറി വന്നൊരാളാണ്. അപ്രതീക്ഷിതമാണ്. ദാസേട്ടന്റെ ഒപ്പമുള്ള റീലാണ് കാരണം രേണു സംസാരിച്ച് തുടങ്ങി. എനിക്ക് അല്ല ഞങ്ങളുടെ മക്കൾക്ക് വേണ്ടിയാണ് കെഎച്ച്ഡിഇസി വീട് വെച്ച് തന്നത്. മൂത്തമകൻ അവിടെ നിൽക്കുന്നില്ല.

Renu Sudhi
Photo Credit: renu sudhi / Firose

അവൻ പഠിക്കാൻ പോയിരിക്കുകയാണ്. ഞാൻ ആ വീട്ടിൽ നിൽക്കുന്നതിന് കാരണം അഞ്ച് വയസുള്ള മോനെ എനിക്ക് നോക്കണം. അതിനെ ഒറ്റപ്പെടുത്താൻ പറ്റില്ല. അതുപോലെ വീട് വെച്ച് തന്നവരോട് ഞാൻ എന്ത് ഡിമാന്റ് കാണിക്കാനാണ്. എനിക്ക് ​ഗുണം വരുമോ ദോഷം വരുമോയെന്ന് നോക്കാതെ എന്തും വെട്ടിതുറന്ന് പറയുന്ന പ്രകൃതമാണ് എന്റേത്.

എറിച്ചിലിനെയാണ് ചോർച്ചയെന്ന് ഞാൻ ഉദ്ദേശിച്ചത്. പിന്നെ വീടിന്റെ മുൻവശത്തെ ഭീമിൽ നിന്നുമെല്ലാം ചോർച്ചയുണ്ട്. വീട് വെച്ച് തന്ന വ്യക്തിയെ വിളിച്ച് ഇക്കാര്യങ്ങളെല്ലാം എന്റെ പപ്പ പറഞ്ഞിട്ടുണ്ട്. അന്ന് കിട്ടിയ മറുപടി വേറെയാണ്. പപ്പ തന്നെ അത് പതിയെ പറയും. പുള്ളിയെ ഞാൻ ഇപ്പോൾ കോൺടാക്ട് ചെയ്യാറില്ല. ആ വീട് പൂട്ടിയിട്ട് താക്കോൽ കൊടുത്തിട്ട് വാടകയ്ക്ക് മാറാമെന്ന ആലോചന എനിക്കുണ്ട്.

കാരണം കുറ്റപ്പെടുത്തൽ കേട്ട് കേട്ട് മടുത്തു. കേൾക്കുന്നതിനും പരിധിയുണ്ട്. കുഞ്ഞിനെ ആ വീട്ടിൽ ഒറ്റയ്ക്ക് ആക്കാനും പറ്റില്ല. കിച്ചു ആ വീട്ടിൽ നിൽക്കുന്നില്ലെന്നത് കൊണ്ടാണ് ആളുകൾ ഞങ്ങളെ കുറ്റം പറയുന്നത്. കിച്ചു പഠിക്കാൻ വേണ്ടിയാണ് കൊല്ലത്തേക്ക് പോയത്. ഇതിന് മാത്രം പഴി കേൾക്കാൻ ഞങ്ങൾ എന്താണ് ആ വീട്ടിൽ ചെയ്തത്. എന്നേയും എന്റെ വീട്ടുകാരെയും വരെ പറയുന്നു. ഞങ്ങൾ അവിടെ നിൽക്കുന്നുവെന്നതാണ് വിമർശിക്കുന്നവരുടെ പ്രധാന പ്രശ്നം.

കാരണം ഞങ്ങളുടെ വീടല്ല. ഞാൻ ഷൂട്ടിന് പോകുമ്പോൾ പപ്പയും അമ്മയുമാണ് മോനെ നോക്കുന്നത്. അതുകൊണ്ട് എനിക്ക് അവരെ ഇറക്കി വിടാൻ പറ്റുമോ?. അഭയാർത്ഥികളായി നിൽക്കുന്നുവെന്നാണ് വിമർശനം. എനിക്കും കുഞ്ഞിനും ആ വീട്ടിൽ ഒറ്റയ്ക്ക് നിൽക്കാൻ പറ്റുമോ?. എനിക്ക് ആകെയുള്ളത് അപ്പനും അമ്മയുമാണ്. അവർക്ക് പ്രായമായി. സോഷ്യൽമീഡിയ പറയുന്നത് പോലെ ഞാൻ ചെയ്യില്ല.

Renu Sudhi
Photo Credit: renu sudhi / Firose

വർക്ക് ഏര്യയുടെ കാര്യം ആവശ്യപ്പെട്ടതല്ല. നമുക്ക് പൈസയുണ്ടാകുമ്പോൾ പതുക്കെ ചെയ്യാമെന്നാണ് പപ്പ പറഞ്ഞത്. അല്ലാതെ അവർ ചെയ്ത് തരണമെന്ന് പറഞ്ഞിട്ടില്ല. വർക്ക് ഏര്യ പണിയണമെങ്കിൽ വീട് വെച്ചതിന്റെ ഒരു സർട്ടിഫിക്കറ്റ് കിട്ടണം. അത് ഇതുവരേയും കിട്ടിയിട്ടില്ല. അതുപോലെ ക്ലോക്കല്ല ഫാനാണ് വീണത്. പപ്പയുടെ ശരീരത്തിൽ മുറിവുണ്ടായി. പപ്പ മെയിൻ പണിക്കാരനോട് സംസാരിച്ചിരുന്നു. വാഷിങ് ബെയ്സണും താഴെ വീണു. അന്ന് ഞാനുണ്ടായിരുന്നു.

പിള്ളേർ സമീപത്ത് കളിക്കുന്നുണ്ടായിരുന്നു. ഭാ​ഗ്യം കൊണ്ട് ഒന്നും പറ്റിയില്ല. പിന്നീട് പണിക്കാരെ വിളിച്ച് ഫിക്സ് ചെയ്തു. ഞാൻ ഒന്നും ഫിറോസിക്കയോട് ആവശ്യപ്പെട്ടിട്ടില്ല. 24 ന്യൂസുകാർ വീട് വെച്ച് തരുന്നുവെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് കെഎച്ച്ഡിഇസി അവരെ കോൺടാക്ട് ചെയ്ത് വീട് വെച്ച് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. വീടിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഇതുവരേയും കെഎച്ച്ഡിഇസി തന്നിട്ടില്ല.

ചോദിച്ചപ്പോൾ തരില്ലെന്നാണ് പറഞ്ഞത്. വീടിന് നമ്പറും അതുകൊണ്ട് കിട്ടിയിട്ടില്ല. ബുൾഡോസർ വെച്ച് വീട് പൊളിക്കുമെന്ന് ഫിറോസിക്ക പറഞ്ഞു. എന്റെ പപ്പ മറ്റൊരാൾ വഴി ഇതെല്ലാം അറിഞ്ഞു. സത്യം പുറത്ത് വരുന്ന സമയം വരുമെന്നും രേണു പറയുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X