അഞ്ച് വർഷം കൂടെ താമസിച്ച ഭർത്താവാണ്! മരിച്ചിട്ടും മുന്നില്‍ വന്നത് പോലൊരു നിമിഷമായിരുന്നു; സുധിയുടെ ഭാര്യ

മിമിക്രിയിലൂടെ മലയാളക്കരയ്ക്ക് പ്രിയങ്കരനായി മാറിയ കൊല്ലം സുധിയുടെ വേര്‍പാട് വലിയ വേദനയാണുണ്ടാക്കിയത്. ഭര്‍ത്താവിന്റെ വിയോഗമുണ്ടാക്കിയ ഞെട്ടലില്‍ നിന്നും സുധിയുടെ ഭാര്യയും മക്കളുമൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല. എങ്കിലും ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ ഭര്‍ത്താവിന്റെ ഓര്‍മ്മകളിലൂടെ ആഘോഷിക്കുകയാണ് താരകുടുംബം.

ദിവസങ്ങള്‍ക്ക് മുന്‍പാണ് സുധിയുടെ കുടുംബത്തിന് വേണ്ടി സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശനം നടത്തിയത്. അതിന് മുന്‍പ് അവതാരക ലക്ഷ്മി നക്ഷത്ര സുധിയുടെ മണം പെര്‍ഫ്യൂമാക്കി കൊണ്ട് വന്നിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സുധിയുടെ ഭാര്യ.

kollam-sudhi

പെര്‍ഫ്യൂം കൊണ്ട് തന്നപ്പോള്‍ എത്രത്തോളം കറക്ടാണെന്ന് ലക്ഷമിയ്ക്കും അറിയില്ലായിരുന്നു. കൂടെ താമസിക്കുന്നവര്‍ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമായിരിക്കും ആ മണം കിട്ടുക എന്ന് പറഞ്ഞിരുന്നു. അത് അനുഭവിച്ച് അറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. സുധിചേട്ടന്‍ ഷൂട്ട് കഴിഞ്ഞ് ക്ഷീണിച്ച് വരുമ്പോഴുള്ള മണമാണ്. അദ്ദേഹം തിരികെ വന്നത് പോലെ തോന്നി.

അഞ്ച് വര്‍ഷം കൂടെ താമസിച്ച ഭര്‍ത്താവാണ്. എനിക്കെല്ലാമായിരുന്നു. ചേട്ടന്‍ ലക്ഷ്മിയ്‌ക്കൊപ്പം തിരികെ വീട്ടിലേക്ക് വന്നത് പോലെയാണ് ആ നിമിഷം തോന്നിയത്. ഇനിയൊരിക്കലും തിരിച്ച് കിട്ടില്ലെന്ന് കരുതിയ ആളെ അവള്‍ കൊണ്ട് തരികയായിരുന്നു. ലക്ഷ്മി അത്രയും റിസ്‌ക് എടുത്താണ് അത് ചെയ്തത്. മരിച്ച് മണ്‍മറഞ്ഞ് പോയത് കൊണ്ട് എനിക്കൊരിക്കലും ആ മണം തിരികെ കിട്ടില്ലായിരുന്നു. ഓര്‍മ്മകള്‍ മാത്രം ഉണ്ടായിരുന്ന എനിക്ക് അതുപോലൊരു സംഭവം കിട്ടുമ്പോള്‍ അതിനെ പറ്റി എന്ത് പറയണമെന്ന് അറിയില്ല.

സുധിചേട്ടന്‍ ജീവനോടെ ഇരിക്കുമ്പോള്‍ പോലും ഇതുപോലെ പെര്‍ഫ്യൂം ഉണ്ടാക്കുന്ന വീഡിയോസ് കണ്ടിരുന്നു. അന്ന് ഞങ്ങള്‍ അങ്ങനൊന്ന് ഉണ്ടാക്കിയാലോ എന്ന് പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹത്തെ നഷ്ടപ്പെട്ടതിന് ശേഷം ഇത്രയും പെര്‍ഫെക്ടായി തന്നെ കിട്ടുമെന്ന് കരുതിയില്ലെന്നാണ് മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ രേണു പറയുന്നത്.

ഇതേ അഭിപ്രായം തന്നെയാണ് സുധിയുടെ മൂത്തമകനും പറയുന്നത്. വീഡിയോയിലൂടെ കണ്ടെങ്കിലും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. പെര്‍ഫെക്ട് മണം ഉണ്ടായിരിക്കുമെന്ന് കരുതിയില്ല. പക്ഷേ അത് കിട്ടിയപ്പോള്‍ ഞെട്ടിപ്പോയി. ആദ്യം കിട്ടുന്ന മണമല്ല, പിന്നീട്. ശരിക്കും അച്ഛന്റെ മണമായി മാറും.

kollam-sudhi

സുധി ചേട്ടനും ഞാനും മൂത്തമകനും കൂട്ടുകാരെ പോലെയായിരുന്നുവെന്നാണ് രേണു പറയുന്നത്. അങ്ങനൊരാള്‍ ഞങ്ങളില്‍ നിന്നും വിട്ട് പോകുമ്പോള്‍ വിശ്വസിക്കാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ സാന്നിധ്യം ഇല്ലാത്തതിന്റെ വലിയ കുറവുണ്ട്. അപ്പോഴാണ് ഇതുപോലൊന്ന് വേണമെന്ന് ഞാന്‍ ലക്ഷ്മിയോട് അങ്ങോട്ട് ആവശ്യപ്പെട്ടത്. എന്റെ ആഗ്രഹം മാനിച്ച് കൊണ്ടാണ് അവള്‍ അവിടെ പോയി അത് വാങ്ങി കൊണ്ട് വന്നത്.

അങ്ങനൊരു വീഡിയോ ചെയ്തതിന്റെ പേരില്‍ അവള്‍ക്ക് ഒരുപാട് കുറ്റങ്ങളും കേള്‍ക്കേണ്ടി വന്നിരുന്നു. അവളത് കൊണ്ട് തന്നപ്പോള്‍ ശരിക്കും ഇമോഷണലായി പോയി. അതുവരെ ഉള്ളില്‍ എടുത്ത് വെച്ച ബോള്‍ഡ്‌നെസ് ഓക്കെ അപ്പോള്‍ ഇല്ലാതായി പോയെന്നും രേണു പറയുന്നു.

കിച്ചു സുധിയേട്ടന്റെ കൊല്ലത്തുള്ള വീട്ടിലാണ് നില്‍ക്കുന്നത്. അതിന്റെ പേരിലും പല കഥകള്‍ വരുന്നുണ്ട്. അവന്‍ കുഞ്ഞിലേ തൊട്ട് വളര്‍ന്നത് അവിടെയാണ്. പന്ത്രണ്ട് വയസുള്ളപ്പോഴാണ് ആദ്യമായി ഇവനെ ഞാന്‍ കാണുന്നത്. അതുവരെ അവന്‍ അവിടെയായിരുന്നു. ശരിക്കും കിച്ചു ഞങ്ങളെ ഇട്ടിട്ട് പോയതോ ഞങ്ങള്‍ അടിച്ചിറക്കി വിട്ടതോ അല്ല. അത് അച്ഛന്റെ വീടും ഇത് അമ്മയുടെ വീടുമാണ്. അത്രയേ ഉള്ളു. അവനിഷ്ടമുള്ളിടത്ത് നില്‍ക്കട്ടേ എന്നേ ചിന്തിച്ചിട്ടുള്ളുവെന്നും സുധിയുടെ ഭാര്യ പറയുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X