രാത്രി മുറിയിൽ മുല്ലപ്പൂവിന്റെ മണമായിരുന്നു! സുധിയേട്ടൻ വന്നതാണെന്ന് മനസിലായി, പിറന്നാൾ ദിനത്തിൽ നടൻ്റെ ഭാര്യ
കഴിഞ്ഞ വര്‍ഷമാണ് മലയാളികളെ ഞെട്ടിച്ചുകൊണ്ട് നടനും മിമക്രിത്താരവുമായ കൊല്ലം സുധിയുടെ വേര്‍പാടുണ്ടാകുന്നത്. സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞ് മടങ്ങി വരവെ കാര്‍ അപകടത്തിലായിരുന്നു നടന്‍ മരണപ്പെടുന്നത്. സുധിയുടെ വേര്‍പാടുണ്ടായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവാന്‍ പോവുകയാണ്. ഇതിനിടെ സുധിയുടെ ഭാര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റുകളാണ് വൈറലാകുന്നത്.
സുധിയുടെ മരണമുണ്ടായതിന് ശേഷമുള്ള ജന്മദിനമായിരുന്നു ഇന്ന്. ഭര്‍ത്താവ് അടുത്തില്ലെങ്കിലും ദൈവത്തിന്റെ അടുത്ത് നിന്നുള്ള പിറന്നാളാഘോഷമാണെന്ന് സൂചിപ്പിച്ചു കൊണ്ടാണ് രേണു എത്തിയിരിക്കുന്നത്. ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് രേണു പങ്കുവെച്ച പോസ്റ്റുകള്‍ ഓരോരുത്തരുടെയും കണ്ണുകളെ ഈറനണിയിക്കുകയാണ്.

'രാത്രി, മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു. അറിയാം വന്നു എന്ന്. ഹാപ്പി ബര്‍ത്ത്‌ഡേ സുധിച്ചേട്ടാ.. നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ് ചെയ്യുന്നുണ്ട്, സ്‌നേഹിക്കുന്നു...', എന്നുമാണ് സുധിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് രേണു കുറിച്ചത്. സുധി ചേട്ടനെ ഞാന്‍ ഒത്തിരി മിസ് ചെയ്യുന്നുണ്ട്. നിങ്ങള്‍ ഇന്നും എന്റെ മനസില്‍ ജീവിക്കുന്നുണ്ട്. ഒരിക്കലും നിങ്ങളുടെ സാന്നിധ്യത്തിന് മരണമുണ്ടാവില്ല... എന്നിങ്ങനെ നിരവധി പോസ്റ്റുകളാണ് സുധിയുടെ ഭാര്യ പങ്കുവെച്ചിരിക്കുന്നത്.
മലയാളം ടെലിവിഷന്‍, സ്റ്റേജ് താരമായിരുന്നു കൊല്ലം സുധി. ഹാസ്യനടനായിട്ടും മിമിക്രി ആര്‍ട്ടിസ്റ്റുമൊക്കെയായി നിറഞ്ഞ് നിന്നിരുന്ന താരം സ്റ്റാര്‍ മാജിക് ഓണ്‍ ഫ്ളവേഴ്സ് എന്ന കോമഡി ഷോയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഈ പരിപാടിയിലൂടെയാണ് സുധി അറിയപ്പെടുന്നത്. ഇതിനകം 40 ലധികം മലയാള സിനിമകളില്‍ നടന്‍ അഭിനയിച്ചിരുന്നു. മാത്രമല്ല നിരവധി മലയാളം കോമഡി ഷോകളില്‍ അതിഥി താരമായും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
കരിയറില്‍ സജീവമായി വരുന്നതിനിടയിലാണ് നടന്‍ അപകടത്തില്‍പ്പെടുന്നത്.2023 ജൂലൈ അഞ്ചിന് ആയിരുന്നു കേരളക്കരയെ ഒന്നാകെ നടുക്കിക്കൊണ്ട് കൊല്ലം സുധിയുടെ മരണവാര്‍ത്ത പുറത്തു വന്നത്. ഒരു പരിപാടി കഴിഞ്ഞ് മടങ്ങവെ തൃശൂര്‍ കൈപ്പമംഗലത്ത് വെച്ച് സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുക ആയിരുന്നു.

കാര്‍ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു.ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍ തുടങ്ങിയവരും സുധിക്കൊപ്പം ഉണ്ടായിരുന്നു. അപകടത്തില്‍ തലയ്ക്ക് മാരകമായി പരിക്കേറ്റ താരത്തെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സുധിയുടെ മരണത്തിന് ശേഷം ഭാര്യയായ രേണു സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. സുധിയേട്ടന് ഇഷ്ടമുള്ളത് പോലെ ജീവിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു രേണു. ഇത് വലിയ വിമര്‍ശനമായി. മാത്രമല്ല താന്‍ കേട്ട പഴികളെ കുറിച്ചും അടുത്തിടെ രേണു പറഞ്ഞിരുന്നു.
'സുധിച്ചേട്ടന്‍ മരിച്ച് ഒരുവര്‍ഷം ആകുന്നതിന് മുന്‍പേ ഞാന്‍ വേറെ വിവാഹം കഴിക്കും. കിച്ചുവിനെ (മൂത്ത മകന്‍) അടിച്ചിറക്കും തുടങ്ങി ഒത്തിരി നെഗറ്റീവുകള്‍ ഞാന്‍ കേട്ടതാണ്. ഇത്തരം വിമര്‍ശനങ്ങളോട് തനിക്ക് പറയാനുള്ളത് ഞാന്‍ വേറെ വിവാഹം കഴിക്കില്ലെന്നാണ്. കൊല്ലം സുധിച്ചേട്ടന്റെ ഭാര്യ ആയിട്ട് തന്നെ ജീവിതകാലം മുഴുവന്‍ നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു', എന്നുമാണ് രേണു വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്.


Click it and Unblock the Notifications











