'എന്തിന് ഇങ്ങനെ ചെയ്യുന്നു? കുറ്റപ്പെടുത്തുകയല്ല'; നവവധുവായി ഒരുങ്ങി രേണു, അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ!

നടനും മിമിക്രി താരവുമായിരുന്ന കൊല്ലം സുധിയുടെ വേർപാട് സംഭവിച്ചിട്ട് ഒന്നര വർഷം പിന്നിടുന്നു. വാഹനാപകടമാണ് സുധിയുടെ ജീവൻ കവർന്നത്. ടെലിവിഷൻ പരിപാടികളിലൂടെ വളരെ വർഷങ്ങളായി കണ്ടുവരുന്ന മുഖമായതുകൊണ്ട് തന്നെ സുധിയുടെ മരണം പ്രേക്ഷകർക്കും വലിയൊരു ആഘാതം സൃഷ്ടിച്ചിരുന്നു. അടുത്തിടെയാണ് സുധിയുടെ മരണത്തോടെ അനാഥമായ അദ്ദേഹത്തിന്റെ കുടുംബത്തിന് കേരള ഹോം ഡിസൈൻസ് എന്ന സമൂഹമാധ്യമ കൂട്ടായ്മയാണ് വീട് നിർമിച്ച് നൽകിയത്.

സുധിലയം എന്ന പേരിൽ പണിതുയർത്തിയ വീട്ടിലാണ് സുധിയുടെ ഭാര്യ രേണുവും രണ്ട് മക്കളും താമസിക്കുന്നത്. വർഷങ്ങളായി വാടക വീട്ടിലായിരുന്നു സുധിയുടെയും കുടുംബത്തിന്റെയും താമസം. സ്വന്തമായൊരു വീടെന്ന സ്വപ്നം സുധിയുടെ മനസിലുമുണ്ടായിരുന്നു. അതിനുള്ള പരിശ്രമത്തിനിടെയാണ് സുധി മരിച്ചത്.

Renu Sudhi Bridal Look

നടന്റെ രണ്ട് മക്കളുടെയും പഠന ചിലവ് വഹിക്കുന്നത് 24 ന്യൂസ് എന്ന ചാനലാണ്. അഭിനയത്തോട് താൽപര്യമുള്ളയാളാണ് സുധിയുടെ ഭാര്യ രേണുവും. ഇപ്പോൾ നാടകത്തിലും രേണു സജീവമാണ്. സോഷ്യൽമീ‍ഡിയയിൽ സജീവമായ രേണുവിന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

നവവധുവിനെപ്പോലെ ഒരുങ്ങി അതീവ സുന്ദരിയായ നിൽക്കുന്ന പുത്തൻ ചിത്രങ്ങളാണ് രേണുവിന്റെ സോഷ്യൽമീഡിയ പേജിൽ പ്രത്യക്ഷപ്പെട്ടത്. ​ഗോൾഡൺ നിറത്തിലുള്ള സാരിയും ചുവന്ന നിറത്തിലുള്ള ബ്ലൗസും കഴുത്തും കയ്യും നിറയെ ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂവും ചൂടി ഹിന്ദു ബ്രൈഡ് ലുക്കിലാണ് പുതിയ ഫോട്ടോയിൽ രേണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആദ്യമായാണ് നവവധു ലുക്കിൽ ഒരുങ്ങിയ രേണുവിനെ പ്രേക്ഷകർ കാണുന്നത്.

ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ രേണു വീണ്ടും വിവാഹിതയാകാൻ പോവുകയാണോ എന്നുള്ള സംശയമാണ് ആരാധകർക്ക് ആദ്യം വന്നത്. എന്നാൽ സംഭവം അതല്ല രേണുവിന്റെ സുഹ‍ൃത്തായ മേക്കപ്പ് ആർട്ടിസ്റ്റും മോ‍ഡലുമായ സുജ അഖിലേഷിന്റെ സ്ഥാപനത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയാണ് രേണു ഹിന്ദു ബ്രൈഡൽ ലുക്കിൽ ഒരുങ്ങിയത്. സുജ അഖിലേഷ് തന്നെയാണ് സാരി ഡ്രേപ്പ് ചെയ്ത് മേക്കപ്പ് ചെയ്ത് രേണുവിനെ നവവധു ലുക്കിലേക്ക് മാറ്റിയത്.

സുധിയുടെ രണ്ടാം വിവാഹം ആയിരുന്നു രേണുവുമായി നടന്നത്. അതുകൊണ്ട് തന്നെ വലിയ ആ​ഘോഷമൊന്നുമില്ലാതെ ചെറിയൊരു വിവാഹ​മായിരുന്നു. അന്ന് ബ്രൈഡായി ​ഗ്രാന്റായി ഒരുങ്ങാൻ രേണുവിന് സാധിച്ചില്ല. ആ ​ആ​ഗ്രഹത്തിന്റെ പൂർത്തീകരണം കൂടിയാണ് സുജ അഖിലേഷ് വഴി രേണുവിന് ഉണ്ടായത്.

Renu Sudhi Bridal Look

അന്ന് അത് സാധ്യമായില്ലെങ്കിലും ഇന്ന് ആ​ഗ്രഹിച്ചത് പോലെ ഫോട്ടോയ്ക്ക് വേണ്ടിയെങ്കിലും ഒരുങ്ങാൻ സാധിച്ചില്ലോ എന്നാണ് രേണുവിന്റെ ബ്രൈഡൽ ലുക്കിനെ പ്രശംസിച്ച് എത്തിയവർ കുറിച്ചത്. അതേസമയം പതിവുപോലെ ഇത്തവണയും രേണുവിനെ വിമർശിച്ചും നിരവധി കമന്റുകൾ വന്നിട്ടുണ്ട്. ഭർത്താവ് മരിച്ച സ്ത്രീ വീണ്ടും നവവധുവായി ഒരുങ്ങി കണ്ടപ്പോഴുള്ള അമർഷം ചിലരൊക്കെ കമന്റിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്.

സുധിയുടെ മരണശേഷം രേണുവിന് നേരെയാണ് ഏറ്റവും കൂടുതൽ സൈബർ ആക്രമണം നടക്കുന്നത്. ഇൻസ്റ്റ​ഗ്രാമിൽ റീൽ ഇടുന്നതിന് അടക്കം രേണുവിനെ വിമർശിക്കുന്നവരുണ്ട്. ഭർത്താവ് മരിച്ചവർ ആരും വീട്ടിൽ ഒതുങ്ങി കൂടി ഇരിക്കണം എന്നില്ല.

ഇവൾ ഒരുപ്പാട്‌ ബോറാണ് എപ്പോഴും ഇവൾ ക്യാമറയ്ക്ക് മുന്നിലാണ്, രേണു ചേച്ചി സന്തോഷം ആഗ്രഹിക്കുന്നുവെന്ന് അറിയാം. പക്ഷെ പ്ലീസ്... ചേച്ചി എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. ചേട്ടനുള്ളപ്പോഴായിരുന്നുവെങ്കിൽ മറ്റുള്ളവർക്കും മനസിലായേനെ എന്നിങ്ങനെ എല്ലാമാണ് വിമർശിച്ചുള്ള കമന്റുകൾ.

സൂപ്പറായിട്ടുണ്ട് രേണു.... നിൻ്റെ മക്കൾക്ക് പ്രശ്നം ഇല്ലങ്കിൽ പിന്നെ എന്താ?. മോൾ നല്ല സുന്ദരിയായി നടക്ക്. സുധി പോയെങ്കിലും നിൻ്റെ കൂടെ തന്നെയുണ്ട് എന്നിങ്ങനെയാണ് അനുകൂലിച്ച് വന്ന കമന്റുകൾ. അമ്മ രേണുവിന്റെ സന്തോഷം കാണാൻ ആ​ഗ്രഹിക്കുന്നവരാണ് രേണുവിന്റെ മക്കളും ബന്ധുക്കളും. മക്കളുടെ ബലത്തിലാണ് രേണു തകർന്ന് വീണിടത്ത് നിന്നും എഴുന്നേറ്റ് വന്നത്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X