നസ്രിയയ്ക്കും പൃഥ്വിക്കും അഭിമാനിക്കാം! കൂടെ കണ്ട സുപ്രിയയും ഫഹദും പറഞ്ഞത് എന്താണെന്നറിയുമോ? നോക്കൂ!
മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായ കൂടെ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്കെത്തിയത്. ആദ്യപ്രദര്‍ശനം മുതല്‍ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷമുള്ള അഞ്ജലി മേനോന്‍ ചിത്രമെന്ന നിലയില്‍ നേരത്തെ തന്നെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ച ചിത്രമായിരുന്നു ഇത്. വന്‍പ്രതീക്ഷകളുമായി തിയേറ്ററുകളിലേക്കെത്തി തകര്‍ന്നടിയുന്ന സിനിമകളുടെ ഇടയിലേക്ക് ഈ ചിത്രം ഇടംപിടിക്കില്ലെന്ന് ആരാധകര്‍ നേരത്തെ തന്നെ വിലയിരുത്തിയിരുന്നു.
യുവത്വത്തിന്റ ആഘോഷവുമായെത്തിയ സിനിമയായിരുന്നു ബംഗ്ലൂര്‍ ഡേയ്‌സ്. കുടുംബ ബന്ധങ്ങളുടെ തീവ്രത ഇത്രത്തോളം മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുമോയെന്നായിരുന്നു പലരും അത്ഭുതപ്പെട്ടത്. വാക്കിലും എടുപ്പിലും ലുക്കിലുമുള്ള അതേ പ്രസന്നത തന്നൊണ് അഞ്ജലി മേനോന്‍ നിലനിര്‍ത്തിയിട്ടുള്ളത്. ഈ സംവിധായികയ്‌ക്കൊപ്പമുള്ള അഭിനയം ഏറെ സുഖകരമായിരുന്നുവെന്ന് താരങ്ങളും വ്യക്തമാക്കിയിരുന്നു. സിനിമ കണ്ട പ്രേക്ഷകര്‍ മാത്രമല്ല താരങ്ങളും മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൂടെ കണ്ടതിന് ശേഷം സുപ്രിയയും ഫഹദും പ്രതികരിച്ചത് എങ്ങനെയെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

നസ്രിയയുടെ തിരിച്ചുവരവ്
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ തിരികെ സിനിമയിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. മികച്ച അവസരം ലഭിച്ചാല്‍ തിരികെയത്തുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഭാര്യയുടെ തിരിച്ചുവരവില്‍ ഫഹദും സന്തോഷവാനായിരുന്നു. മികച്ച തിരക്കഥ ലഭിച്ചാല്‍ തങ്ങള്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചേക്കുമെന്നും താരം പറഞ്ഞിരുന്നു. നസ്രിയ അഭിനയിക്കാന്‍ പോവുമ്പോള്‍ വീട്ടുകാര്യങ്ങള്‍ ചെയ്ത് പൂര്‍ണ്ണപിന്തുണ നല്‍കാനാണ് തന്റെ തീരുമാനമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഫഹദിന്റെ പിന്തുണ
ഫഹദ് ഫാസിലിന്‍റെ ശക്തമായ പിന്തുണയോട് കൂടിയാണ് നസ്രിയയുടെ തിരിച്ചുവരവിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. കരിയറില്‍ മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച സംവിധായികയ്‌ക്കൊപ്പമാണ് തിരിച്ചുവരവെന്നറിഞ്ഞപ്പോള്‍ ഇരുവരും സന്തോഷിച്ചിരുന്നു. അഞ്ജലി മേനോനായാലും പൃഥ്വിയായാലും നസ്രിയ കംഫര്‍ട്ടായിരിക്കുമെന്നും ഫഹദിന് അറിയാമായിരുന്നു.

സിനിമ കണ്ടപ്പോഴുള്ള പ്രതികരണം
തന്റെ ആഗ്രഹം പോലെ തന്നെ നസ്രിയയ്ക്ക് നല്ലൊരു തിരിച്ചുവരവാണ് ലഭിച്ചത്. പൃഥ്വിരാജ് ശക്തമായ പിന്തുണയാണ് നല്‍കിയത്. അതേ പോലെ തന്നെ അഞ്ജലി മേനോനും. കൂടെ കാണാന്‍ ഫഹദും നസ്രിയയും ഒരുമിച്ചാണ് എത്തിയതെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളുടെ പ്രതികരണങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അഞ്ജലി മേനോനാണ് ക്രഡിറ്റ്
ദീര്‍ഘനാളായി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന പ്രതീതി തനിക്ക് അനുഭവപ്പെട്ടില്ലെന്നും വളരെ പെട്ടെന്ന് തന്നെ ജെന്നിയായി മാറാന്‍ കഴിഞ്ഞിരുന്നുവെന്നും താരം പറഞ്ഞിരുന്നു. അതുവരെ ചിരിച്ച് കളിച്ച് ഉല്ലസിച്ച് നടന്ന നസ്രിയ വളരെ പെട്ടെന്ന് തന്നെ കഥാപാത്രമായി മാറുന്നത് കണ്ട് തങ്ങള്‍ അമ്പരന്നുപോയെന്ന് സഹതാരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. നസ്രിയയുടെ അഭിനയമികവാണ് കൂടെയെ സജീവമാക്കി നിര്‍ത്തുന്നതെന്ന് പ്രേക്ഷകരും അഭിപ്രായപ്പെട്ടിരുന്നു.

സുപ്രിയയ്ക്കും ഇഷ്ടപ്പെട്ടു
ഫഹദിന് മാത്രമല്ല പൃഥ്വിരാജിന്റെ പത്‌നിയായ സുപ്രിയയ്ക്കും ഈ ചിത്രം ഇഷ്ടപ്പെട്ടുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. എന്നെന്നും പൃഥ്വിക്കൊപ്പമെന്ന് വ്യക്തമാക്കി സുപ്രിയ പോസ്റ്റ് ചെയ്ത കുറിപ്പും ഫോട്ടോയും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇരുവരുടേയും വിവാഹമോതിരം ചേര്‍ത്ത് വെച്ചുള്ള ഫോട്ടോയാണ് താരപത്നി പോസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ്
സുപ്രിയ പോസ്റ്റ് ചെയ്ത ഫോട്ടോയും കുറിപ്പും കാണാം.

ദുല്‍ഖര്‍ പറഞ്ഞത്
കൂടെ കാണാന്‍ കാത്തിരിക്കുകയാണ് താനെന്നും പൃഥ്വിയും നസ്രിയയും പാര്‍വതിയുമൊക്കെ തകര്‍ത്തുവെന്നും ഇത് തുടരൂവെന്നും പറഞ്ഞ് ദുല്‍ഖറും രംഗത്തെത്തിയിരുന്നു. ഇത്തരമൊരു സിനിമയൊരുക്കിയ അഞ്ജലിയേയും താരം അഭിനന്ദിച്ചിരുന്നു. സംവിധായികയുടെ മുന്‍ചിത്രമായ ബംഗ്ലൂര്‍ ഡേയ്‌സില്‍ അസാമാന്യമായ പ്രകടനമായിരുന്നു ദുല്‍ഖര്‍ കാഴ്ച വെച്ചത്.


Click it and Unblock the Notifications