'വാത്സല്യം നിറഞ്ഞ വിളികളില്ല... അന്ന് ഞാൻ കേള്‍ക്കേണ്ടി വന്നതെല്ലാം ചീത്ത വാക്കുകൾ, ആ സംഭവം ജീവിതം തകർത്തു'

ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. ഹിന്ദിയിൽ മാത്രമല്ല തെന്നിന്ത്യയിലെ വിവിധ ഭാഷകളിൽ ആരംഭിച്ചപ്പോഴും ബി​ഗ് ബോസിന് മികച്ച സ്വീകാര്യത ലഭിച്ചു. തമിഴിൽ ബി​ഗ് ബോസ് വലിയ വിജയമായശേഷമാണ് മലയാളത്തിലും ആരംഭിച്ചത്. തമിഴിൽ അടുത്തിടെയാണ് ബി​ഗ് ബോസ് സീസൺ എട്ട് ആരംഭിച്ചത്. കഴിഞ്ഞ സീസൺ വരെ നടൻ കമൽഹാസനായിരുന്നു ഷോയുടെ അവതാരകൻ. എന്നാൽ ഈ സീസൺ മുതൽ മക്കൾ സെൽവൻ വിജയ് സേതുപതിയാണ് അവതാരകൻ.

സിനിമ തിരക്കുകള്‍ കാരണമാണ് ബിഗ് ബോസ് അവതാരക സ്ഥാനത്ത് നിന്നും കമല്‍ഹാസന്‍ മാറിയത്. നേരത്തെയും റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്ത് പരിചയമുള്ള വ്യക്തിയാണ് വിജയ് സേതുപതി. മാസ്റ്റര്‍ ഷെഫ് തമിഴിന്‍റെ അവതാരകനായിരുന്നു അദ്ദേഹം. മത്സരാർത്ഥികളിൽ ഏറെയും യുവതി യുവാക്കളാണ്.

Anshitha Akbarsha

അതിലൊരാൾ മലയാളത്തിൽ നിരവധി സീരിയലുകൾ ചെയ്ത് ശ്രദ്ധനേടിയ യുവതാരം അൻഷിത അക്ബർഷായാണ്. മലയാളത്തിൽ കബനി, കൂടെവിടെ സീരിയലുകളാണ് അൻഷിതയ്ക്ക് ആരാധകരെ നേടി കൊടുത്തത്. തമിഴിൽ ചെല്ലമ്മ സീരിയലിൽ നായികയായശേഷമാണ് തമിഴ് ഓഡിയൻസിനേയും അൻഷിതയ്ക്ക് ആരാധകരായി ലഭിച്ചത്. നിരവധി ആരാധകരെ സ്വന്തമാക്കിയ താരം സീരിയല്‍ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും യുട്യൂബില്‍ പങ്കുവെയ്ക്കാറുമുണ്ട്.

തമിഴിൽ കുക്ക് വിത്ത് കോമളി എന്ന കുക്കിങ് ഷോയിലും അൻഷിത ഭാ​ഗമായിരുന്നു. ബി​ഗ് ബോസിൽ എത്തി കഴിഞ്ഞാൽ മത്സരാർത്ഥികൾ അവരുടെ ഇതുവരെയുള്ള ജീവിത കഥ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ അൻഷിതയും തന്റെ ജീവിത കഥ ഹൗസ്മേറ്റിസിനോട് പങ്കുവെച്ചു.

നിറ കണ്ണുകളോടെയാണ് തന്റെ കുട്ടിക്കാലത്ത് അടക്കം ഉണ്ടായ ദുരനുഭവങ്ങൾ വരെ നടി പങ്കിട്ടത്. വരാനിരിക്കുന്ന പുതിയ എപ്പിസോഡിലാണ് അൻഷിത മനസ് തുറന്നത്. ഇതിന്റെ പ്രമോ വീഡിയോ വിജയ് ടെലിവിഷൻ പുറത്ത് വിട്ടത് വൈറലാണ്. അൻഷിത പ്രമോ വീഡിയോയിൽ പറഞ്ഞത് ഇങ്ങനെയാണ്... ഞാൻ കുട്ടിയായിരുന്നപ്പോൾ‌ തന്നെ എന്റെ അച്ഛനും അമ്മയും സെപ്പറേറ്റായി.

അതിനുശേഷം കുറേക്കാലം ഞാൻ ബോര്‍ഡിങ് പോലുള്ള ഒരിടത്താണ് വളർന്നത്. ആ പ്രായത്തിൽ ചെല്ലം, തങ്കം പോലുള്ള വാത്സല്യം നിറഞ്ഞ വാക്കുകളാകും എല്ലാവരും കേൾക്കേണ്ടത്. എന്നാല്‍ അതൊന്നും ഞാൻ കേട്ടിട്ടില്ല. എനിക്കവിടെ കേള്‍ക്കേണ്ടി വന്നതെല്ലാം ചീത്ത വാക്കുകളാണ്. ഞാന്‍ ഇവിടെ വരെ എത്തിയത് എന്നെ പിന്നില്‍ നിന്നാരെങ്കിലും സപ്പോര്‍ട്ട് ചെയ്തതുകൊണ്ടല്ല. വളരെ അധികം കഷ്ടപ്പെട്ട് തന്നെയാണ് എത്തിയത്.

Actress Anshitha Akbarsha

അതിനെല്ലാം ശേഷം എന്റെ ജീവിതത്തെ പൂര്‍ണമായും തകര്‍ത്ത ആ സംഭവം ഉണ്ടായി. സോഷ്യല്‍ മീഡിയ... അവർ എന്റെ ജീവിതം എഴുതാന്‍ തുടങ്ങി. എന്താണെന്നോ ഏതാണെന്നോ ഒന്നും അന്വേഷിക്കാതെ... എന്ന് അൻഷിത പറയുന്നിടത്താണ് പ്രമോ അവസാനിക്കുന്നത്. അൻഷിത എന്ന മത്സാർത്ഥിക്ക് നല്ല പിന്തുണ ബി​ഗ് ബോസ് തമിഴ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നുണ്ട്. ഇരുപത്തിയേഴുകാരിയായ അൻഷിത ഇപ്പോൾ അമ്മയ്ക്കൊപ്പമാണ് താമസം.

ചെല്ലമ്മ സീരിയലിലെ അൻഷിതയുടെ നായകൻ അർണവുമായുള്ള നടിയുടെ സൗഹൃദം ഒരിടയ്ക്ക് വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ തന്റെ ഉറ്റ സുഹൃത്തെന്നാണ് അർണവിനെ അൻഷിത വിശേഷിപ്പിക്കാറുള്ളത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X