twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു പെണ്‍കുട്ടിക്ക് എന്തെല്ലാം നേരിടേണ്ടി വരുമോ അതിനുള്ള മനശക്തിയും ധൈര്യവുമുണ്ട്; പ്രതികരിച്ച് അന്‍ഷിത

    |

    നല്ലത് മാത്രം ആഗ്രഹിച്ച് പുതിയ വര്‍ഷത്തിലേക്ക് കടക്കുകയാണ് ലോകം. എന്നാല്‍ കഴിഞ്ഞൊരു വര്‍ഷം ജീവിതത്തില്‍ സംഭവിച്ച പലതിനെയും പറ്റി പറഞ്ഞ് പുതിയ പ്രതീക്ഷകള്‍ പങ്കുവെച്ചാണ് താരങ്ങളടക്കം എത്തിയിരിക്കുന്നത്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അന്‍ഷിതയും കഴിഞ്ഞൊരു വര്‍ഷം തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ചാണ് പറയുന്നത്.

    മറ്റൊരു നടിയുടെ കുടുംബജീവിതം തകര്‍ക്കാന്‍ നോക്കിയെന്ന തരത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ വര്‍ഷം അന്‍ഷിതയ്ക്ക് എതിരെ ഉയര്‍ന്ന് വന്നത്. ആദ്യമൊക്കെ ഇതിനോട് പ്രതികരിക്കാതെ നിന്ന നടി പിന്നീട് വിഷയത്തില്‍ സംസാരിക്കുകയും തന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ന്യൂയര്‍ ദിനത്തിലും താന്‍ ശക്തയാണെന്ന് പറയുകയാണ് നടി.

    Also Read:  റിയാസിന്റെയും ഡോക്ടറുടെയും പ്രശ്‌നത്തില്‍ ഇടപെടാന്‍ പറയുന്നു; അവരൊന്ന് മനസ് വെച്ചാല്‍ ശരിയാവുമെന്ന് ശാലിനിAlso Read: റിയാസിന്റെയും ഡോക്ടറുടെയും പ്രശ്‌നത്തില്‍ ഇടപെടാന്‍ പറയുന്നു; അവരൊന്ന് മനസ് വെച്ചാല്‍ ശരിയാവുമെന്ന് ശാലിനി

    അന്‍ഷിതയ്ക്കും ഭര്‍ത്താവിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു നടി ഉന്നയിച്ചത്

    ഏഷ്യാനെറ്റിലെ കൂടെവിടെ സീരിയലിലെ നായികയായ അന്‍ഷിത തമിഴില്‍ ചെല്ലമ്മ എന്ന സീരിയലിലും അഭിനയിക്കുന്നുണ്ട്. തമിഴ് സീരിയലില്‍ അന്‍ഷിതയുടെ നായകനായിട്ടെത്തുന്നത് നടന്‍ അര്‍ണവാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും അത് തന്റെ കുടുംബജീവിതത്തെ ബാധിച്ചെന്നും പറഞ്ഞ് അര്‍ണവിന്റെ ഭാര്യ രംഗത്ത് വന്നിരുന്നു. അന്‍ഷിതയ്ക്കും ഭര്‍ത്താവിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു നടി കൂടിയായ താരപത്‌നി ഉന്നയിച്ചത്.

    Also Read: 'ഇങ്ങനൊന്നും നമുക്ക് പാടില്ല, ബഷീർ വരെ കരഞ്ഞു, പബ്ലിക്കും വന്നിരുന്നു'; മഷൂറയുടെ അപ്പത്തമം​ഗലം!Also Read: 'ഇങ്ങനൊന്നും നമുക്ക് പാടില്ല, ബഷീർ വരെ കരഞ്ഞു, പബ്ലിക്കും വന്നിരുന്നു'; മഷൂറയുടെ അപ്പത്തമം​ഗലം!

    വാദങ്ങളിലൊന്നും പ്രതികരിച്ചില്ലെങ്കിലും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന പറയാതെ നടി പറഞ്ഞിരുന്നു

    കേരളത്തിലും ഈ വാര്‍ത്ത തരംഗമായതോടെ അന്‍ഷിതയ്ക്ക് വിമര്‍ശനം കൂടി. അപ്പോഴും ഉറച്ച നിലപാടുകളുമായി മുന്നോട്ട് പോകാനായിരുന്നു നടി ശ്രമിച്ചത്. വിവാദങ്ങളിലൊന്നും പ്രതികരിച്ചില്ലെങ്കിലും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന പറയാതെ നടി പറഞ്ഞിരുന്നു. എന്തൊക്കെ നേരിടേണ്ടി വന്നാലും മുന്നോട്ട് പോകാന്‍ കഴിയുമെന്നും അതിനുള്ള മനോധൈര്യവും ശക്തിയും തനിക്കുണ്ടെന്ന് മനസിലായതായിട്ടും അന്‍ഷിത പറയുകയാണിപ്പോള്‍.

    ലൈഫില്‍ എല്ലാം എപ്പോളും നല്ലത് മാത്രം നടക്കണമെന്നില്ല

    'ഹായ് ഓള്‍, ഹാപ്പി 2023- എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ എന്നും പറഞ്ഞാണ് അന്‍ഷിത എത്തിയിരിക്കുന്നത്. 'ഓരോ വര്‍ഷവും ഓരോ ദിവസവും ഓരോ നിമിഷവും എനിക്ക് ഈ ജീവിതത്തില്‍ വിലപ്പെട്ടതാണ്. ലൈഫില്‍ എല്ലാം എപ്പോളും നല്ലത് മാത്രം നടക്കണമെന്നില്ല.

    ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തതും നടക്കാം. പക്ഷേ എനിക്ക് ഈ വര്‍ഷം വളരെ പ്രിയപ്പെട്ടതാണ്. ജീവിതത്തില്‍ എന്തെല്ലാം ഒരു പെണ്‍കുട്ടിക്ക് നേരിട്ട് മുന്നോട്ടു പോകന്‍ പറ്റുമോ അതിലും അപ്പുറം മുന്നോട്ടു പോകന്‍ ദൈവം എനിക്ക് മനഃധൈര്യവും ശക്തിയും തന്നു.

    ഞാന്‍ എന്താണെന്ന് മനസിലാക്കി സ്‌നേഹിക്കുന്ന എല്ലാവരോടും ഒരുപാടു സ്‌നേഹം

    പിന്നെ ഏതു സാഹചര്യത്തിലും കൂടെ അങ്ങനെ ചേര്‍ന്ന് നില്‍ക്കാന്‍ കുറെ നല്ല കൂട്ടുകാരെയും. എന്നെ സ്‌നേഹിക്കുന്ന നിങ്ങളെ ഓരോരുത്തരെയും കണ്ണുനീരിനെ ആയുധമാക്കി എനിക്ക് ഇതുവരെയും ആരുടെയും ഇഷ്ടവും സപ്പോര്‍ട്ടും പിടിച്ചു വാങ്ങേണ്ടതായി വന്നിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാവരും എന്നെ സ്‌നേഹിക്കാണമെന്നുള്ള വാശിയും എനിക്കില്ല. ഞാന്‍ എന്താണെന്ന് മനസിലാക്കി സ്‌നേഹിക്കുന്ന എല്ലാവരോടും ഒരുപാടു സ്‌നേഹം.

    എന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഒരുപാടു സ്‌നേഹം

    ഈ വര്‍ഷം ഞാന്‍ കടന്നു വന്ന എല്ലാ സാഹചര്യങ്ങളോടും എല്ല നിമിഷങ്ങളും ഓരോ വ്യക്തികളും എനിക്ക് ഓരോ അറിവുകളായിരുന്നു എല്ലാത്തിനോടും നന്ദി.. എന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഒരുപാടു സ്‌നേഹം. ഹാപ്പി ന്യൂയര്‍, ബൈ ബൈ 2022', എന്നുമാണ് അന്‍ഷിത പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

    പിന്നീട് നായികയായി കൂടെവിടെ സീരിയലില്‍ എത്തി

    കബനി എന്ന സീരിയലില്‍ വില്ലത്തി വേഷത്തിലെത്തിയാണ് അന്‍ഷിത ആദ്യം പ്രേക്ഷക പ്രശംസ നേടുന്നത്. പിന്നീട് നായികയായി കൂടെവിടെ സീരിയലില്‍ എത്തി. സൂര്യ കൈമിള്‍ എന്ന കഥാപാത്രത്തിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്. ഇതിനൊപ്പം തമിഴിലേക്കും നടിയ്ക്ക് അവസരം ലഭിക്കുകയായിരുന്നു. അവിടുത്തെ സൂപ്പര്‍ഹിറ്റ് സീരിയലായ ചെല്ലമ്മയില്‍ നായികയായി അഭിനയിക്കുകയാണ് സൂര്യ.

    Read more about: Anshitha
    English summary
    Koodevide Serial Actress Anshitha Anshi Opens Up About Her Last Year Goes Viral. Read In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X