നാലാം ക്ലാസില്‍ പഠിക്കുമ്പോളാണ് വാപ്പയും ഉമ്മയും പിരിഞ്ഞത്; ഉമ്മി വേറെ കല്യാണം കഴിച്ചില്ലെന്നും നടി അൻഷിത

കൂടെവിടെ സീരിയലിലെ സൂര്യ മൈക്കിള്‍. നടി അന്‍ഷിതയ്ക്ക് പ്രേക്ഷക പ്രശംസ നേടി കൊടുത്ത കഥാപാത്രമാണിത്. ഏഷ്യാനെറ്റിലെ ശ്രദ്ധേയമായ സീരിയലുകളില്‍ ഒന്നായി ഇത് മാറിയതോടെ അന്‍ഷിതയും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ നടിയുടെ വ്യക്തി ജീവിതത്തിലെ ചില കാര്യങ്ങള്‍ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. തന്റെ സഹോദരന്റെ കുഞ്ഞിന്റെ നൂലുകെട്ട്് എന്ന് പറഞ്ഞ് നടി പങ്കുവെച്ച വീഡിയോയാണ് പലര്‍ക്കും സംശയമുണ്ടാക്കിയത്.

നടിയുടെ മാതാപിതാക്കളെ കുറിച്ചും ജാതിയും മതവും ഏതൊക്കെയാണെന്നുള്ള സംശയങ്ങളും ഉയര്‍ന്ന് വന്നു. ഒടുവില്‍ യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ നടി ഇതിനുള്ള വിശദീകരണവും നല്‍കി. പിന്നാലെ വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ കുടുംബത്തെ കുറിച്ചും മാതാപിതാക്കളെ പറ്റിയുമൊക്കെ അന്‍ഷിത തുറന്ന് സംസാരിക്കുകയാണ്. വിശദമായി വായിക്കാം...

ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബാപ്പിയും ഉമ്മിയും ഡിവോഴ്‌സ് ആയത്

'ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബാപ്പിയും ഉമ്മിയും ഡിവോഴ്‌സ് ആയതെന്നാണ് അന്‍ഷിത പറയുന്നത്. എനിക്കൊരു സഹോദരന്‍ കൂടി ഉണ്ട്. അതിനുശേഷം വാപ്പി വേറെ വിവാഹം കഴിച്ചു. ഉമ്മി പിന്നീട് കല്യാണം കഴിച്ചില്ല. ദുബായില്‍ ആയിരുന്നു ഉമ്മി. ജോലി വിദേശത്ത് ആയതിനാല്‍ ഉമ്മിയുടെ ഉമ്മയാണ് കുട്ടിക്കാലത്ത് ഞങ്ങളെ നോക്കിയിരുന്നത്. ഇപ്പോള്‍ ഉമ്മിയും നാട്ടിലുണ്ട്. താന്‍ പങ്കുവെച്ച നൂലുകെട്ടിന്റെ വീഡിയോയില്‍ എന്റെ വാപ്പയുടെ ഭാര്യ എന്ന് പറഞ്ഞ് ഞാന്‍ കാണിച്ചത് എന്റെ അച്ഛന്റെ രണ്ടാം ഭാര്യയെ ആണ്. അത് അത്രയേ ഉള്ളൂ.

സീരിയൽ നടി അന്‍ഷിതയ്ക്ക് രണ്ട് ഉമ്മമാര്‍ ഉണ്ടോ?

എന്നാല്‍ ആ വീഡിയോ കണ്ടതോടെ അന്‍ഷിതയ്ക്ക് രണ്ട് ഉമ്മമാര്‍ ഉണ്ടോ, ബാക്കി എല്ലാവരും എന്താ കറുത്തിരിക്കുന്നത്. അന്‍ഷിത മാത്രം വെളുത്തിരിക്കുന്നു, ജാതി ഏതാണ്, എല്ലാ മതക്കാരും ഉണ്ടോ വീട്ടില്‍, ഇവരൊക്കെ ആരാ, എന്നിങ്ങനെ കുറെയേറെ ചോദ്യങ്ങള്‍ വന്നു. അത് കൂടി ആയതോടെയാണ് ഞാന്‍ മറുപടി പറയാന്‍ തീരുമാനിച്ചത്. എന്തിനും നെഗറ്റീവ് കണ്ടെത്തുന്നത് എന്തിനാണെന്ന് അന്‍ഷിത ചോദിക്കുന്നു. ഞാന്‍ എന്റെ വാപ്പിയുടെ രണ്ടാം ഭാര്യയെ പരിചയപ്പെടുത്തിയത് പോസിറ്റീവ് ആയി കണ്ടവരും ധാരാളമുണ്ട്. അത്തരത്തിലും കമന്റുകള്‍ വന്നിരുന്നെന്നും നടി പറയുന്നു.

ഉമ്മിയുടെ ആഗ്രഹമാണ് താനിവിടെ എത്തിയതിന് പിന്നിൽ

അതേ സമയം ഞാന്‍ അഭിനയ രംഗത്തേക്ക് വരണമെന്നും ഞാന്‍ ശ്രദ്ധിക്കപ്പെടണം എന്നൊക്കെ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് ഉമ്മിയാണ്. ഈ ഫീല്‍ഡിലേക്ക് വരണമെന്ന് ഞാന്‍ പോലും ആഗ്രഹിച്ചിരുന്നില്ല. ഇവിടേക്ക് വന്നതിന് ശേഷമാണ് പതിയെ പതിയെ ഞാന്‍ ഈ കരിയര്‍ ഇഷ്ടപ്പെട്ട് തുടങ്ങിയത്. ഇപ്പോള്‍ തന്റെ ജീവിതം ഇതിലാണെന്നാണ് അന്‍ഷിത പറയുന്നത്.

Recommended Video

വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat
എവിടെ പോയാലും എല്ലാവരും തിരിച്ചറിയുന്നുണ്ട്

നിലവില്‍ അന്‍ഷിത നായികയായി അഭിനയിക്കുന്ന കൂടെവിടെ സീരിയലിന് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എല്ലാവരുടെയും സ്‌നേഹം ധാരാളമായി കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. എവിടെ പോയാലും എല്ലാവരും തിരിച്ചറിയുന്നുണ്ട്. ഇഷ്ടത്തോടെ വന്നു സംസാരിക്കുകയും ചെയ്യും, അതൊക്കെയാണ് വലിയ നേട്ടം. അത് മറ്റൊരു ഫീലാണ്. സത്യത്തില്‍ എനിക്ക് സിനിമയോട് വലിയ ക്രേസ് ഉണ്ടായിരുന്നില്ല ഇപ്പോഴാണ് നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ചെയ്യണമെന്ന് തോന്നി തുടങ്ങിയത്. വയസ്സ് 24 ആയിട്ടുള്ളൂ, ഇനിയും സമയമുണ്ടല്ലോ എന്നും പറഞ്ഞാണ് നടി അവസാനിപ്പിക്കുന്നത്.

More from Filmibeat

Read more about: Anshitha അന്‍ഷിത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X