For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇടയ്ക്ക് നമ്മൾ‌ വിളിക്കണം, കാണാൻ ചെല്ലണം അതൊക്കെ മമ്മൂക്കയ്ക്ക് ഇഷ്ടമാണ്, കാരണവരെപോലെയാണ്'; ആസിഫ് അലി

  |

  മലയാള സിനിമയുടെ എക്കാലത്തേയും അഭിമാനമാണ് മമ്മൂട്ടി എന്നത് പറയേണ്ടതില്ലല്ലോ. എഴുപത് പിന്നിട്ടിട്ടും അദ്ദേഹമിങ്ങനെ മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്. മാത്രമല്ല വർഷങ്ങളായുള്ള സ്റ്റാർഡത്തിന് ഒരു കോട്ടവും തട്ടിയിട്ടുമില്ല.

  പ്രായം എഴുപതിലെത്തിയെങ്കിലും ഇന്ന് മലയാള സിനിമയിലുള്ള യൂത്തന്മാരെക്കാൾ സൂപ്പറാണ് മമ്മൂട്ടി എന്നത് യുവനടന്മാർ പോലും സമ്മതിക്കുന്ന കാര്യമാണ്. ഒരോ വർഷം കഴിയുന്തോറും അ​ദ്ദേഹത്തിന്റെ ജനപ്രീതി വർധിക്കുന്നതല്ലാതെ കുറയുന്നില്ല.

  Also Read: ഇങ്ങനെയുള്ളവരോട് പറയേണ്ടത് ഒന്ന് മാത്രം, 'ചെലക്കാണ്ട് പോടേയ് '; ചര്‍ച്ചയായി ജിഷിന്റെ വാക്കുകള്‍

  ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം റോഷാക്കാണ്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് മികച്ച പ്രതികരണമാണ് നേടിയത്. ഒരു സാധാരണക്കാരന്റെ പ്രതികാര കഥയെ അസാധാരണമായി, അസാധ്യമായി അവതരിപ്പിച്ച ചിത്രത്തിന് പോസിറ്റീവ് റിവ്യൂസ് ആണ് എല്ലായിടത്ത് നിന്നും ലഭിച്ച‌ത്.

  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ സൃഷ്ടിച്ച സസ്പെന്‍സ് സിനിമയുടെ ക്ലൈമാക്സ് വരെ കാത്തുസൂക്ഷിക്കാന്‍ പറ്റി എന്നത് അണിയറക്കാരുടെ വിജയമായിരുന്നു.

  മമ്മൂട്ടി കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്തതരം കഥാപാത്രമായിരുന്നു ചിത്രത്തിലെ നായകനായ ലൂക്ക് ആന്‍റണി. ഇന്ത്യയിലും വിദേശത്തുമുള്ള റിലീസ് സെന്‍ററുകളിലെല്ലാം ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.

  മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും കൈയടി നേടിയിരുന്നു. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രമാണിത്.

  മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രവുമാണ് റോഷാക്ക്. ചിത്രത്തിൽ ആസിഫ് അലിയും ​ഗസ്റ്റ് റോളിൽ അഭിനയിച്ചിരുന്നു. തിയേറ്ററിൽ ചെന്നപ്പോൾ ആസിഫ് അലിയെ കണ്ട് ആരാധകരും ഞെട്ടി. ദിലീപ് എന്ന കഥാപാത്രത്തെയായിരുന്നു ആസിഫ് അലി അവതരിപ്പിച്ചത്.

  Also Read: ഞങ്ങളെ ഐശ്വര്യ റായി കൊന്നത് പോലെ തോന്നി; ഹോളിവുഡ് സിനിമ ഉപേക്ഷിച്ച ഐശ്വര്യയോട് ബ്രാഡ് പിറ്റ് പറഞ്ഞത്

  ഇപ്പോഴിത മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച ആസിഫ് അലിയുടെ വീഡിയോയാണ് വൈറലാകുന്നത്. കൂമൻ സിനിമയുടെ പ്രമോഷനെത്തിയപ്പോഴാണ് ആസിഫ് അലി വിശേഷങ്ങൾ പങ്കുവെച്ചത്. ആസിഫിനേയും അജു വർ​ഗീസിനേയും ഇറുക്കി പിടിച്ച് മമ്മൂട്ടി നിൽക്കുന്നൊരു ചിത്രം വൈറലായിരുന്നു.

  അതിന് പിന്നിലെ കഥയെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് തനിക്ക് മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞത്. 'മഴവിൽ മനോരമയുമായി ചേർന്ന് ചെയ്ത അമ്മ ഷോയുണ്ടായിരുന്നു. അതിനിടയിൽ പകർത്തിയ ചിത്രമാണത്.'

  'മമ്മൂക്ക നമ്മൾ ഇഷ്ടപ്പെടുന്ന നമ്മുടെ വീട്ടിലെ കാരണവരെപ്പോലെയാണ്. അങ്ങനെയൊരാളാണ്. അദ്ദേഹത്തിനെ നമ്മൾ ഇടയ്ക്കിടെ വിളിക്കണം... കാണാൻ ചെല്ലണം... അതൊക്കെ അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമാണ്.'

  'അമ്മ ഷോ നടക്കുന്ന സമയത്ത് താരങ്ങളുടെ സോഷ്യൽമീഡിയ പ്രൊഫൈൽ എടുത്ത് നോക്കിയാൽ കാണാം. എല്ലാവരും എല്ലാവരുടേയും കൂടെ എടുത്ത ഫോട്ടോകളായിരിക്കും. പല കാരണങ്ങൾക്കൊണ്ട് മമ്മൂക്കയുടെ അടുത്ത് ഫോട്ടോ ചോദിക്കാൻ പലർക്കും പേടിയാണ്.'

  'ഷോ കഴിഞ്ഞ് ഹോട്ടൽ ലോബി‌യിലെത്തിയപ്പോൾ മമ്മൂക്കയും അദ്ദേഹത്തിന്റെ ഫുൾ ​ഗ്യാങും നടന്ന് പോവുകയാണ്. അപ്പോഴാണ് ഞാനും അജുവും ഒപ്പും ഒരു ഫോട്ടോ ഒപ്പം നിന്ന് എടുത്തോട്ടെയെന്ന് ചോദിച്ചത്.'

  'അദ്ദേഹം സമ്മതിച്ചു. ഞങ്ങൾ അപ്പുറവും ഇപ്പുറവും നിന്ന് സെൽഫി എടുക്കാൻ നോക്കിയപ്പോൾ ഇങ്ങനെയാണോടാ ഫോട്ടോ എടുക്കുന്നതെന്ന് ചോദിച്ച് അദ്ദേഹം ഞങ്ങളെ രണ്ടുപേരെയും ചേർത്ത് പിടിച്ചിട്ട് എടുത്തതാണ് ആ വൈറൽ ഫോട്ടോ' ആസിഫ് അലി പറഞ്ഞു.

  ജീത്തു ജോസഫാണ് ആസിഫ് അലിയുടെ കൂമൻ സംവിധാനം ചെയ്തിരിക്കുന്നത്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. മോഹന്‍ലാല്‍ നായകനായ 12 ത്ത് മാനിന് ശേഷം ജീത്തുവിന്‍റേതായി പുറത്തെത്തുന്ന ചിത്രമാണിത്. 12ത്ത് മാന്‍റേയും തിരക്കഥാകൃത്തായ കെ.ആര്‍ കൃഷ്ണകുമാറാണ് കൂമന്‍റേയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കപ്പെടുന്ന ചിത്രമാണിത്.

  Read more about: asif ali
  English summary
  kooman movie actor Asif Ali open up about his experience with mammootty, video goes viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X