മഞ്ജു വാര്യരെക്കുറിച്ചുള്ള പോസ്റ്റിന് മറുപടിയായി ഭാര്യയുടെ വോയ്‌സ് മെസേജ്! വെറുതെ പ്രാക്ക് വാങ്ങി ചാവരുത്
മഞ്ജു വാര്യരെക്കുറിച്ചുള്ള കൂട്ടിക്കല്‍ ജയചന്ദ്രന്റെ പോസ്റ്റ് വിവാദമായിരിക്കുകയാണ്. ഭാര്യയുടെ മുഖത്ത് നോക്കി പറയേണ്ട കാര്യം നേരിട്ടങ്ങ് പറഞ്ഞാല്‍ പോരെ. പിന്നെ ഈ കമന്റിന് എന്തെങ്കിലും മറുപടി തരാനുണ്ടെങ്കില്‍ അത് ഇവിടെ മതി, ഇന്‍ബോക്‌സില്‍ ഭാര്യയെക്കൊണ്ട് വോയ്‌സ് മെസേജ് ഇടീക്കരുത് എന്നുമായിരുന്നു കമന്റുകള്‍.
മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്ക്കെങ്ങാനും ഒരു ദിവസം കിട്ടിയാൽ അതിൽ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ. ജീവിക്കാൻ സാഹസം വേണ്ടി വരുന്നതിനാൽ, യോജിച്ച് പോകാൻ പറ്റാത്ത ബന്ധത്തിൽ കടിച്ച് തൂങ്ങി ഭാർത്താവ് കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി; മറ്റുള്ളവരുടെ ഭാര്യമാർക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി ദൂരങ്ങളിൽ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകൾ നമുക്കിടയിൽ ഉണ്ടെങ്കിൽ. (ഉണ്ടോയെന്നറിയില്ല) 'ഉണ്ടെങ്കിൽ'
അത്തരക്കാർക്ക് അപവാദമാണ് മഞ്ജുവാര്യർ. ഉള്ളത് അംഗീകരിക്കണം എന്ന മനോഭാവാർത്ഥം എഴുതുന്നത് എന്നുമായിരുന്നു ജയചന്ദ്രന്റെ കുറിപ്പ്.

സാഹിത്യം ഒഴിവാക്കി മലയാളത്തില്‍ പറയാമോ, ഇതിപ്പോ പറഞ്ഞത് നല്ലതാണോ അല്ലയോ എന്ന് മനസിലായില്ല എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. അതെ, ഇയാളെന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ലെന്നായിരുന്നു മറ്റുള്ളവരും പറഞ്ഞത്. അംഗീകരിക്കേണ്ടത് അംഗീകരിക്കണം. അതിന് അനാവശ്യ വാദങ്ങള്‍ ഉന്നയിച്ച് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നത്തെ അപമാനിക്കുകയല്ല ചെയ്യേണ്ടത്. ഇത്രയും വൃത്തികെട്ട പോസ്റ്റിട്ടതും പോര, സ്വന്തം പോസ്റ്റ് സപ്പോര്‍ട്ട് ചെയ്യാത്തവരുടെ ഇന്‍ബോക്‌സിലേക്ക് ഭാര്യയെക്കൊണ്ട് വോയ്‌സ് മെസേജ് ഇടീപ്പിച്ച് കെറുവ് തീര്‍ക്കുന്നു. ഒരു സ്ത്രീയെ പുകഴ്ത്താന്‍ മറ്റുള്ള സ്ത്രീകളെയും, അവരുടെ ശാരീരിക അവസ്ഥകളെയും അപമാനിക്കുന്നത് വൈകൃതമാണെന്ന് തിരിച്ചറിയാന്‍ ബുദ്ധി വേണം, തുടങ്ങിയ പ്രതികരണങ്ങളായിരുന്നു പോസ്റ്റിന് താഴെ വന്നത്.
ഇന്‍ബോക്‌സില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യയുടെ വോയ്‌സ് മെസേജ് വന്നതിനെക്കുറിച്ചും ചിലര്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഞങ്ങളുടെ വീട്ടിലെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ തീര്‍ത്തോളാം മോളേ. ഞാന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ വൈഫാണ്. നീയൊക്കെ ഇപ്പോള്‍ പൊക്കിക്കൊണ്ട് നില്‍ക്കുന്നുണ്ടല്ലോ. നീ നിന്റെ വീട്ടിലെ കാര്യങ്ങള്‍ നോക്ക്. ഒരാള്‍ ഒരു പോസ്റ്റിട്ടാല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുക. അത് മനസിലായില്ലെങ്കില്‍ മിണ്ടാതിരിക്കുക. എന്തിനാ വെറുതെ ഓരോന്ന് പറഞ്ഞ് പ്രാക്ക് വാങ്ങി ക്യാന്‍സര്‍ വന്ന് ചാവാന്‍ നില്‍ക്കുന്നത്. എന്റെ ഹസ്ബന്റിന്റെ കാര്യം ഞാന്‍ നോക്കിക്കോളാം. നീ നിന്റെ വീട്ടിലെ കാര്യം നോക്ക് എന്നുമായിരുന്നു വോയ്‌സ് മെസേജ്.


Click it and Unblock the Notifications











