ആത്മഹത്യയുടെ വക്കില്‍ നിന്നും തിരിച്ചുവന്നവരാണ്! സ്ത്രീകളാണ് എനിക്ക് പണി തന്നതെന്നും ബാസന്തി
പുരുഷ കമ്മീഷന്‍ ഇവിടെ അത്യാവശ്യമായി വന്നിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടിരുന്നു. ദീപക്കിന്റെ വിയോഗത്തെ തുടര്‍ന്നായിരുന്നു രാഹുലും സംഘവും ഈ ആവശ്യം വീണ്ടും ഉന്നയിച്ചത്. കൂട്ടിക്കല്‍ ജയചന്ദ്രനടക്കം നിരവധി പേരാണ് രാഹുലിനെ പിന്തുണച്ചെത്തിയത്. മെന്‍സ് അസോസിയേഷന് പൂര്‍ണ പിന്തുണയുമായി കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ ബാസന്തിയുമുണ്ട്. എനിക്കൊരു പ്രശ്‌നം വന്ന സമയത്ത് സ്ത്രീകളുടെ ഭാഗത്ത് നിന്നാണ് എനിക്ക് മോശം അനുഭവങ്ങളുണ്ടായത്. ആത്മഹത്യയുടെ അറ്റത്ത് നിന്ന് ഞങ്ങള്‍ തിരിച്ചുവന്നത് ഞങ്ങളുടെ മനക്കരുത്ത് കൊണ്ട് മാത്രമാണ്. അന്ന് എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത് പുരുഷന്‍മാരായിരുന്നു. ഈ മനുഷ്യന്‍ പെട്ടുപോയ സമയത്ത് ഞാനൊറ്റയ്ക്കായിരുന്നു. നിയമം ഉണ്ട് എന്നുള്ളത് കൊണ്ട് മാത്രം ഒരാളെ ലോക്കാക്കുന്നത് അത്ര നല്ല കാര്യമായി തോന്നുന്നില്ല. ഇന്നിപ്പോള്‍ ആ അച്ഛന്റെയും അമ്മയുടെയും കണ്ണീരിന് എന്താണ് പകരം കൊടുക്കുക. അസുഖം വന്ന് മരിച്ചതാണെങ്കില്‍ ഓക്കെ, അങ്ങനെ സമാധാനിക്കാം.
കള്ളക്കേസില്‍ കുടുക്കി ആണുങ്ങള്‍ മാത്രമല്ല സ്ത്രീകളും ഓടട്ടെ. പുരുഷ കമ്മീഷന്‍ വേണമെന്ന് ഞാന്‍ ശക്തമായി വാദിക്കും. കൂടെ നിന്ന് കൊല്ലാന്‍ പോലും മടിയില്ലാത്ത സ്ത്രീകളുണ്ട്. സ്ത്രീകളെ വിശ്വസിക്കാന്‍ പാടില്ലെന്ന് ഞാന്‍ പറയും. എന്റെ അനുഭവമാണ് ഞാന്‍ പറയുന്നത്. ഇതിന്റെ പേരില്‍ എന്ത് വന്നാലും ഞാന്‍ നേരിടും. എനിക്ക് നീതി കിട്ടിയിട്ടില്ല. ആണുങ്ങളൊരു കേസില്‍ കുടുങ്ങുമ്പോള്‍ കൂടെ നില്‍ക്കുന്ന സ്ത്രീയാണ് അതിജീവിത. എത്ര ലക്ഷം രൂപ നഷ്ടമായെന്നറിയുമോ. സുപ്രീം കോടതി എന്നൊക്കെ എനിക്ക് കേട്ടുകേള്‍വി മാത്രമേയുണ്ടായിരുന്നുള്ളൂ. ഞാന്‍ എല്ലാം ചേട്ടന്റെ പുറകെ നടന്നാണ് ചെയ്തത്. ഞാനൊറ്റയ്ക്കാണ് ഇറങ്ങിയത്. അതും എട്ട് മാസം. ചെയ്യാത്ത തെറ്റിന് ഇയാള്‍ അകത്ത് കിടക്കരുതെന്ന് എനിക്കുണ്ടായിരുന്നു. അപ്പോള്‍ ഞാനും അതിജീവിതയല്ലേ.

പെണ്ണുങ്ങളുടെ അത്രയും കുഴപ്പക്കാരല്ല ആണുങ്ങളെന്നേ ഞാന്‍ പറയൂ. ഈയൊരു നിയമം കൂടി വന്നതുകൊണ്ട് അത് ദുരുപയോഗം ചെയ്യുന്നവരുണ്ട്. കുറച്ച് സ്ത്രീകളുടെ കാര്യമാണ് ഞാന്‍ പറയുന്നത്. എത്ര നല്ല പേരുള്ള വ്യക്തിയാണെങ്കിലും ഒരു കേസ് വന്നാല്‍ കുറച്ചുപേരെങ്കിലും അത് വിശ്വസിക്കില്ലേ എന്നുമായിരുന്നു ബാസന്തി ചോദിച്ചത്. ഒരു വിഭാഗം ആള്‍ക്കാര്‍, അവരുടെ സ്ഥാപിത താല്‍പര്യത്തിന്റെ പേരില്‍ എന്നെ കരുവാക്കിയതാണ്. ആത്മഹത്യയുടെ വക്കില്‍ നിന്നും തിരിച്ചുവന്നതാണ് ഞാന്‍. എല്ലാവരും അറിഞ്ഞോ, എന്തേലുമാവട്ടെ എന്ന് ചിന്തിക്കുന്നവര്‍ കുറച്ചേയുള്ളൂ. എന്താണ് എഴുതിയത് എന്ന ഉത്തരവാദിത്തം എനിക്കുണ്ട്. അത് എങ്ങനെയാണ് കേള്‍ക്കുന്നതെന്നതിന്റെ ഉത്തരവാദിത്തം എനിക്ക് എടുക്കാന്‍ പറ്റില്ല. എന്റെ കൂടെ തന്നെയൊരു സ്ത്രീയുണ്ട്.
മഞ്ജു വാര്യരെക്കുറിച്ചുള്ള പോസ്റ്റ് കറക്റ്റ് വായിക്കൂ. ഉണ്ടെങ്കില്‍, ഉണ്ടോ എന്നെനിക്കറിയില്ല. അവര്‍ക്കൊരു അപമാനമാണ് മഞ്ജു വാര്യര്‍. മഞ്ജു വാര്യര്‍, അപവാദം ഈ രണ്ട് വാക്കുകളും കേട്ടപ്പോള്‍ അതങ്ങ് വൈറലാക്കി. ഞാനെന്തിനാണ് മഞ്ജുവിനെയും ദിലീപിനെയും സുഖിപ്പിക്കുന്നത്. മഞ്ജു വാര്യരെപ്പോലെയാവണം എന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ ആരേയും സുഖിപ്പിക്കാനൊന്നും പോവാറില്ല. എനിക്ക് തോന്നിയതങ്ങ് പറഞ്ഞുഎന്നായിരുന്നു ജയചന്ദ്രന്‍ പറഞ്ഞത്.
ഭര്‍ത്താവിന്റെ പോസ്റ്റുകള്‍ക്ക് പൊതുവെ ഞാന്‍ മറുപടി കൊടുക്കാറില്ല. എടാ, ജയേട്ടനെ ഇങ്ങനെ തെറി പറയുന്നുണ്ടല്ലോ എന്ന് സുഹൃത്തുക്കളാണ് എന്നോട് പറഞ്ഞത്. ഏതോ ഒരു ഫെമിനിസ്റ്റിന്റെ സന്ദേശത്തിനാണ് ഞാന്‍ റിപ്ലേ കൊടുത്തത്. എന്റെ ഫോട്ടോയൊക്കെ വെച്ചായിരുന്നു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. അനാവശ്യമായിട്ട് തെറി വിളിച്ചവര്‍ക്കെതിരെയാണ് ഞാന്‍ പ്രതികരിച്ചത്. അങ്ങനെയുള്ളവര്‍ക്കെല്ലാം പണി കിട്ടും. എനിക്ക് ഇഷ്ടം പോലെ സമയമുണ്ട്. ഇതിന് പിന്നാലെ ഞാന്‍ എന്തായാലും പോവും എന്നും ബാസന്തി വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











