പത്നിയെ വിശ്രമത്തിനായി വീട്ടിലേക്ക് കൊണ്ടു വന്നു, എല്ലാവർക്കും നന്ദി പറഞ്ഞ് കൂട്ടിക്കൽ ജയചന്ദ്രൻ
രാജ്യത്ത് കൊവിഡ് രണ്ടാംകൊവിഡ് തരംഗം ആഞ്ഞടിക്കുകയാണ്. വൈറസിനെ പിടിച്ചു കെട്ടാനായി സർക്കാരും ആരോഗ്യ പ്രവർത്തകരും പ്രയത്നിക്കുകയാണ്. സർക്കാരിനും ആരോഗ്യപ്രവർത്തകർക്കുമൊപ്പം കൊവിഡ് പോരാട്ടത്തിൽ ജനങ്ങളും പങ്കുചേരുകയാണ്. കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായ ഫേസ്ബുക്ക് പോസ്റ്റായിരുന്നു നടൻ കൂട്ടിക്കൽ ജയചന്ദ്രന്റേത്. ഭാര്യയ്ക്ക് കൊവിഡ് ബാധിച്ചതിനെ കുറിച്ചായിരുന്നു നടൻ പ്രേക്ഷകരുമായി പങ്കുവെച്ചത്. നിരവധി പേർ നടനെ സമാധാനിപ്പിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു.
ഇപ്പോഴിത ഭാര്യയുടെ നിലവിലെ ആരോഗ്യസ്ഥിതിയെ കുറിച്ച് പങ്കുവെച്ച് കൊണ്ട് താരം രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഭാര്യയെ വിട്ടിലേയ്ക്ക് കൊണ്ടു വന്നിട്ടുണ്ടെന്നാണ് നടൻ പറയുന്നത്. കൂടാതെ ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറയുന്നുമുണ്ട്. നടന്റെ കുറിപ്പ് ഇങ്ങനെ... പൂർണ്ണഭേദം ആയില്ലെങ്കിലും പത്നി വിശ്രമത്തിന് വീട്ടിലേക്ക്! ഒപ്പം നിൽക്കുന്നവർക്കും, മാധ്യമങ്ങൾക്കും, അകലങ്ങളിൽ ഇരുന്നു മനസ്സ് നൽകിയവർക്കും ഞങ്ങളുടെ ഹൃദയപൂർവ്വ നന്ദി. എല്ലാവരും ഒരുപാട് ശ്രദ്ധിക്കുക, ജയചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ബാസന്തിക്ക് പൂർണ്ണമായ രോഗശന്തി നേർന്നു കൊണ്ട് പ്രേക്ഷകരും രംഗത്ത് എത്തിയിട്ടുണ്ട്.

ദിവസങ്ങൾക്ക് മുൻപാണ് ഭാര്യയ്ക്ക് കൊവിഡ് പോസിറ്റീവായ വിവരം നടൻ വെളിപ്പെടുത്തിയത്. അതീവഗുരിതരമായ അവസ്ഥയിലൂടെ നീങ്ങുകയാണെന്നും എല്ലാവരും കൊവിഡിനെ സൂക്ഷിക്കണമെന്നും താരം പറഞ്ഞിരുന്നു. ദയവായി അനാവശ്യ അലച്ചിൽ ഒഴിവാക്കാനും മാസ്ക്ക് സംസാരിക്കുമ്പോഴും, അടുത്ത് ആൾ ഉളളപ്പോഴും ധരിക്കണമെന്നു നടൻ പറഞ്ഞിരുന്നു. എന്നാൽ തങ്ങൾ ഇതൊക്കെ പാലിച്ചുവെന്നും താരം കുറിപ്പിൽ പറയുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിലായിരുന്നു ബസന്തി ചികിത്സ തേടിയിരുന്നത്. തനിക്കൊപ്പം ആശുപത്രിയിൽ ഹൃദയപൂർവ്വം കൂട്ടുനിൽക്കുന്ന സി.പി.എം പ്രവർത്തകർക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നിൽക്കുന്ന പ്രിയ കൂട്ടുകാർക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രി ജീവനക്കാർക്കുമൊക്കെ അദ്ദേഹം നന്ദിയും അറിയിച്ചിരുന്നു
Recommended Video
..പ്രിയരേ,ദിവസങ്ങളായി കോവിഡാൽ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്നി നീങ്ങുകയാണ്! കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ! ജീവൻ കൈയ്യിലൊതുക്കി ഞാൻ കൂടെ നിൽക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്.
പറയുന്നത് മറ്റൊന്നാണ്, കോവിഡ് ഭീകരമല്ല! നമ്മളാണ് അവനെ ഭീകരനാക്കുന്നത്! നമ്മൾ പത്ത് പേരുണ്ടെങ്കിൽ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാൻ!
ദയവായി അനാവശ്യ അലച്ചിൽ ഒഴിവാക്കുക. മാസ്ക്ക് സംസാരിക്കുമ്പോഴും, അടുത്ത് ആൾ ഉളളപ്പോഴും ധരിക്കണം. ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്. ഞങ്ങൾ ഇതെല്ലാം പാലിച്ചു, പക്ഷേ...
ധാരാളം വെളളം കുടിക്കണം പ്രത്യേകിച്ച് സ്ത്രീകൾ.
പുറത്ത് ഹൃദയപൂർവ്വം കൂട്ടുനിൽക്കുന്ന സി.പി.എം പ്രവർത്തകർക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നിൽക്കുന്ന പ്രിയ കൂട്ടുകാർക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രിജീവനക്കാർക്കും, പ്രിയപ്പെട്ട നിങ്ങൾക്കും നന്ദി...


Click it and Unblock the Notifications