twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മമ്മൂട്ടിയെ അപ്രോച്ച് ചെയ്യാൻ ബുദ്ധിമുട്ടില്ല, ചില താരങ്ങൾ മിസ് കോൾ കണ്ടാലും തിരിച്ച് വിളിക്കില്ല'; സിബി

    |

    മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഹൃദയസ്പര്‍ശിയായ നിരവധി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍.

    ദേശീയ, സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ സദയം, കിരീടം, തനിയാവര്‍ത്തനം, കാണാക്കിനാവ്, ഹിസ് ഹൈനസ് അബ്ദുള്ള, ആകാശദൂത്, ഓഗസ്റ്റ് 1, മുത്താരംകുന്ന് പി ഒ, സമ്മര്‍ ഇന്‍ ബെത്‌ലഹേം, ഭരതം തുടങ്ങി 40ലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം മലയാള സിനിമയിലെ താരങ്ങളെ കുറിച്ച് പോപ്പർ സ്റ്റോപ്പ് മലയാളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

    Sibi Malayil, Sibi Malayil News, Sibi Malayil Mammootty, Mammootty mohanlal, സിബി മലയിൽ, സിബി മലയിൽ ന്യൂസ്, സിബി മലയിൽ മമ്മൂട്ടി, മമ്മൂട്ടി മോഹൻലാൽ

    ഡേറ്റ് ചോദിക്കാനായിരിക്കുമോയെന്ന ഭയം കൊണ്ട് പല താരങ്ങളും ഫോൺ കോൾ എടുക്കാറില്ലെന്നാണ് സിബി മലയിൽ പറയുന്നത്. മോഹൻലാലും മമ്മൂട്ടിയും ഇപ്പോൾ സിനിമകൾ തെരഞ്ഞെടുക്കുന്നതിലെ വ്യത്യാസത്തെ കുറിച്ചും സിബി മലയിൽ സംസാരിച്ചു. 'ജെല്ലിക്കെട്ട് ഞാൻ വളരെ ആസ്വദിച്ച് കണ്ട സിനിമയാണ്. ലിജോ വളരെ ബ്രില്യന്റായിട്ടുള്ള സംവിധായകനാണ്.'

    'സിനിമയെ വേറൊരു തലത്തിൽ കാണാൻ‌ ലിജോയ്ക്ക് കഴിയുന്നുണ്ട്. ഡബിൾ ബാരൽ പോലുള്ള പരീക്ഷണ സിനിമ ചെയ്യാനും ലിജോ തയ്യാറായി. കാളിദാസ് സിനിമ ചെയ്യുന്നത് കണ്ട് അവന്റെ കഴിവ് മനസിലാക്കിയിരുന്നു.'

    Also Read: മമ്മൂട്ടി തുറിച്ച് നോക്കിയതോടെ കൊച്ചിന്‍ ഹനീഫ കൈ വലിച്ചു; ആ കടം ഇന്നും ബാക്കി നില്‍ക്കുകയാണെന്ന് ഇന്നസെന്റ്Also Read: മമ്മൂട്ടി തുറിച്ച് നോക്കിയതോടെ കൊച്ചിന്‍ ഹനീഫ കൈ വലിച്ചു; ആ കടം ഇന്നും ബാക്കി നില്‍ക്കുകയാണെന്ന് ഇന്നസെന്റ്

    'അല്ലാതെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ ഇല്ല. പലപ്പോഴും ഫോൺ വിളിച്ചാൽ താരങ്ങൾ എടുക്കാത്ത സ്ഥിതിയുണ്ട്. മിസ് കോൾ കണ്ടാലും തിരിച്ച് വിളിക്കില്ല. സാമാന്യ മര്യാദപോലുമില്ല. ഞാൻ എനിക്ക് വരുന്ന പരിചയമുള്ള കോളുകൾ എടുക്കും. പക്ഷെ പല താരങ്ങളും തിരിച്ച് വിളിക്കാനുള്ള മര്യാദ കാണിക്കാറില്ല. ഞാൻ എന്ത് അഭിനയിക്കണമെന്നതിൽ തീരുമാനം എടുക്കേണ്ടത് മോഹൻലാൽ തന്നെയാണ്.'

    'അതേസമയം കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ മമ്മൂട്ടി ഇപ്പോൾ കാണിക്കുന്ന ശ്ര​ദ്ധയുണ്ട്. പുഴുവിലെ മമ്മൂട്ടിയെ കഥാപാത്രം ഞെട്ടിച്ചു. അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു. മമ്മൂട്ടിക്കുള്ളപോലെയുള്ള ആ​ഗ്രഹങ്ങൾ അഭിനേതാക്കൾക്ക് ഉണ്ടാവണം. മമ്മൂട്ടിയെ വിളിച്ചാൽ പ്രോപ്പറായി പ്രതികരിക്കും. മമ്മൂട്ടിയെ അപ്രോച്ച് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടില്ല.'

    'ഉള്ള ശുദ്ധമായ ജെനുവിനായ മനുഷ്യനാണ് മമ്മൂട്ടി. ഇനി സ്പെഷ്യൽ ആയിട്ടുള്ള സിനിമകളെ മമ്മൂട്ടിക്കൊപ്പമൊക്കെ ചെയ്യാൻ പറ്റൂ. കാലം കഴിഞ്ഞാലും ആളുകൾ അത് ആസ്വദിക്കണം. മോനായിയായി കുതിരവട്ടം പപ്പുചേട്ടനെയായിരുന്നു സമ്മർ ഇൻ ബെത്ലഹേമിൽ തെരഞ്ഞെടുത്തിരുന്നത്.'

    'അദ്ദേഹത്തെ ഉൾപ്പെടുത്തി മാരിവില്ലിൻ എന്ന സോങ് ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു. ഷൂട്ട് നടക്കുമ്പോൾ തണുപ്പും ആസ്മയും കൊണ്ട് അദ്ദേഹം വയ്യാതെയായി. അങ്ങനെ അദ്ദേഹം പിന്മാറി. പിന്നെ പെട്ടന്നാണ് കലാഭവൻ മണിയെ സെലക്ട് ചെയ്തത്. മോനായി ചെയ്യാൻ നിയോ​ഗം മണിക്കായിരുന്നു. സുന്ദർദാസാണ് അക്ഷരത്തിലേക്ക് മണിയെ കൊണ്ടുവന്നത്.'

    Sibi Malayil, Sibi Malayil News, Sibi Malayil Mammootty, Mammootty mohanlal, സിബി മലയിൽ, സിബി മലയിൽ ന്യൂസ്, സിബി മലയിൽ മമ്മൂട്ടി, മമ്മൂട്ടി മോഹൻലാൽ

    'മണി ടാലന്റഡാണെന്ന് അന്ന് മനസിലായി. പിന്നെ മണിയെ നായകനാക്കി ആയിരത്തിൽ ഒരുവൻ ഞാൻ സംവിധാനം ചെയ്തു. ശ്യാം പുഷ്കരൻ വളരെ നല്ല എഴുത്തുകാരനാണ്. ശ്യാമിനൊപ്പം സിനിമ ചെയ്യാൻ അവസരം കിട്ടിയാൽ സന്തോഷം.'

    'എം.ടി സാർ ഇനി സജീവമായി എഴുതുമോയെന്നത് സംശയമാണ്. രണ്ട്, മൂന്ന് സിനിമകൾ ലൈനപ്പാണ്. ഒന്നിൽ റോഷനും സുഹാസിനിയുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. അമ്മയും മകനും തമ്മിലുള്ള കഥയാണ്. കൊത്ത് പോലൊരു സിനിമയായിരിക്കില്ല.'

    Also Read: 'ഇത് ചെറിയ ചെക്കനാണല്ലോയെന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്, മക്കളെ അല്ലു അർജുൻ ഇം​ഗ്ലീഷ് പഠിപ്പിക്കില്ല'; ദേവ്Also Read: 'ഇത് ചെറിയ ചെക്കനാണല്ലോയെന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്, മക്കളെ അല്ലു അർജുൻ ഇം​ഗ്ലീഷ് പഠിപ്പിക്കില്ല'; ദേവ്

    'റോഷൻ ചോദിച്ച് വാങ്ങിയ കഥാപാത്രമാണ്. മമ്മൂട്ടിയെ വെച്ചൊരു സിനിമ ചെയ്യണമെന്നത് ആ​ഗ്രഹമാണ്. പക്ഷെ ഒരു കാഷ്യൽ സിനിമ അ​ദ്ദേഹത്തോടൊപ്പം ചെയ്താൽ പോര. നല്ല കഥയും കഥാപാത്രവുമായിരിക്കണം' സിബി മലയിൽ പറയുന്നു.

    ആസിഫ് അലി നായകനായ കൊത്താണ് ഏറ്റവും അവസാനം റിലീസ് ചെയ്യപ്പെട്ട സിബി മലയിൽ സിനിമ. ചിത്രത്തിൽ നിഖില വിമലും റോഷൻ മാത്യുവുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    Read more about: sibi malayil
    English summary
    Kothu Movie Director Sibi Malayil Open Up About Mammootty And Mohanlal Script Selection-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X