ഇടം തോളെന്ന് മെല്ലേ ചരിച്ച്!! ലാലേട്ടന് അടിപൊളി പിറന്നാൾ ആശംസയുമായി കെഎസ്ആർടിസി
Recommended Video
ലാലേട്ടന് വ്യത്യസ്തമായ പിറന്നാൾ ആശംസയുമായി കെഎസ്ആർടിസി. കൊട്ടാരക്കര ഡിപ്പോയാണ് ലാലേട്ടന് വ്യത്യസ്തമായ പിറന്നാൾ ആശംസയുമായി എത്തിയിരിക്കുന്നത്. പിറന്നാൾ ആശംസ എന്നു പറഞ്ഞാൽ ഇതൊക്കെയാകണം. ബസ് സ്റ്റാൻഡിലേയ്ക്ക് കയറി പോകുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു കെഎസ്ആർടിസി ആശംസ നേർന്നത്. മോഹൻലാൽ എന്ന ചിത്രത്തിലെ ഗാനമായ '' ഇടം തോളെന്ന് മെല്ലെ ചരിച്ചു എന്ന വരി അടിക്കുറിപ്പായി പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന് ആശംസ നേർന്നത്. എന്തായാലും കെഎസ് ആർടിസിയുടെ പിറന്നാൾ ആശംസ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ലാലേട്ടന് ആശംസ നേർന്ന് ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം രംഗത്തെയിട്ടുണ്ട്. ആരാധകർ ലാലേട്ടന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപ് തന്നെ തങ്ങളുടെ പ്രിയ താരത്തിന്റെ പിറന്നാൾ ആഘോഷം ആരാധകർ തുടങ്ഹഇ കഴിഞ്ഞിരുന്നു. ലാലേട്ടന്റെ തകർപ്പാൻ പാട്ടുകളും സിനിമയിലെ ഡയലോഗുകളും ചേർത്ത് വെച്ച് പ്രത്യേകം വീഡിയോ ഒരുക്കിയിരുന്നു.
മലയാള സിനിമയുടെ നടന വിസ്മയത്തിന് ഇന്ന് 59 വയസ് തികയുകയാണ്. ലാലേട്ടന് പിറന്നാൾ ആശംസയുമായി സഹപ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി, എംജി ശ്രീകുമാർ, പ്രിയദർശൻ, ഉണ്ണി മകുന്ദൻ, പൃഥ്വിരാജ്, ദുൽഖർ, മഞ്ജുവാര്യർ എന്നിങ്ങനെ മലയാള സിനിമയിലെ ഭൂരിഭാഗം താരങ്ങളും ലാലേട്ടന് പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്.


Click it and Unblock the Notifications