twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയെ അനുകരിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തി കോട്ടയം നസീർ

    |

    ശബ്ദാനുകരണത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട കലാകാരനാണ് കോട്ടയം നസീർ.മിമിക്രി മാത്രമല്ല പാട്ട്, ചിത്ര രചന എന്നി മേഖലകളിലും കോട്ടയം നസീർ തന്റ കഴിവ് തെളിച്ചിട്ടുണ്ട്. സിനിമയിൽ അധികം ശോഭിക്കാൻ പറ്റിയില്ലെങ്കിലും മിനിസ്ക്രിനിലൂടേയും സ്റ്റേജ് ഷോകളിലൂടേയു പ്രേക്ഷകരുടെ കയ്യടി നേടാനും ഹൃദയത്തിൽ കയറി പറ്റാനും കേട്ടയം നസീറിന് കഴിഞ്ഞിരുന്നു.

    മമ്മുക്ക, സുരേഷ് ഗോപി, എൻ എൻ പിള്ള ,ഒടുവിൽ കൊച്ചിൻ ഹനീഫ, ഉമ്മൻ ചാണ്ടി എന്നിവരുടെ ശബ്ദം കേട്ടയം നസീറിലൂടെ പ്രേക്ഷകരുടെ ചെവികളിൽ എത്തിയിരുന്നു. മമ്മൂട്ടിയ്ക്ക് മുന്നിൽ ആദ്യമായി അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചപ്പോൾ ലഭിച്ച പ്രതികരണത്തെ കുറിച്ചും കോട്ടയം നസീർ പറയുന്നു.കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    മമ്മൂട്ടി  മോഹൻലാൽ

    സുപ്പർ താരങ്ങളായ മോഹൻലാൽ മമ്മൂട്ടിയുടെ ശബ്ദം സ്റ്റേജിൽ അനുകരിക്കുമ്പോൾ ഭയക്കണമെന്നാണ് കോട്ടയം നസീർ പറയുന്നു. 25 താരങ്ങളെ ചെയ്ത കയ്യടി വാങ്ങി കൊണ്ടിരിക്കുന്ന വേദിയിൽ ലാലേട്ടന്റയോ മമ്മൂക്കയുടേയോ ശബ്ദം ചെയ്ത ചെറിയ പാളീച്ച സംഭവിച്ചാൽ മതി അതോടെ ആ ലഭിച്ച കയ്യടി നഷ്ടമാകും. കൃത്യമാണെങ്കിൽ മാത്രം ചെയ്യുക. ഇല്ലെങ്കിൽ ചെയ്യാതിരിക്കുക കോട്ടയം നസീർ പറഞ്ഞു. കൂടാതെ താൻ ഇതുവരെയായിട്ടും മോഹൻലാലിന്റെ ശബ്ദം ചെയ്തിട്ടില്ലെന്നും കോട്ടയം നസീർ കൂട്ടിച്ചേർത്തു.

     മമ്മൂക്ക  പറഞ്ഞത്

    മമ്മൂക്കയ്ക്ക് മുന്നിൽ ശബ്ദം അനുകരിച്ചതിനെ കുറിച്ചും അഭിമുഖത്തിൽ പറഞ്ഞു. ദുബായ് സ്റ്റേജ് ഷോയ്ക്ക് ഇടയിലായിരുന്നു സംഭവം. അന്ന് കൂടെ ജഗദീഷ് ഏട്ടനും ഫനീഫ് ഇക്കയുമൊക്കെയുണ്ട് കൂടെ. എല്ലാവരുടേയും ശബ്ദം അനുകരിച്ച് കാണിച്ചപ്പോൾ മമ്മൂക്കയുടെ ശബ്ദവും ഞാൻ ഞാൻ ചെയ്തു. ഇതുകേട്ടപ്പോൾ അദ്ദേഹം പറഞ്ഞു. എന്റെ ശബ്ദത്തെക്കാൾ നല്ല ശബ്ദമാണല്ലോ തന്റെ . എല്ലാവരേയും പരിചയപ്പെട്ട് വരുന്ന സമയമായിരുന്നു അത്. മമ്മൂക്കയുടെ ശബ്ദം നല്ല ഡബ്ത്തുള്ള ശബ്ദമാണ്. റൊക്കോഡ് ചെയ്ത് വരുന്നത് കേൾക്കാനായിരിക്കും രസം.

    Recommended Video

    Dulquer salmaan's bet with Mammootty | FilmiBeat Malayalam
     ഹനീഫക്കയുടെ വാക്ക്

    താൻ ഏറ്റെവും കൂടുതൽ ശബ്ദം അനുകരിച്ച താരമായിരുന്നു കൊച്ചിൻ ഹനീഫ്. അദ്ദേഹത്തിന്റെ അവസാന സമയയത്തുള്ള ഒരു സംഭവവും കോട്ടയം നസീർ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഫനീഫ് ഇക്കായ്ക്ക് സുഖമില്ലാതെ കിചക്കുന്ന വിവരം ഇടവേള ബാബു ചേട്ടൻ പറഞ്ഞാണ് താൻ അറിയുന്നത്. ഞാൻ അദ്ദേഹത്തെ വിളിച്ച് ഫോണിൽ വിളിച്ചു. ഫനീഫ് ഇക്കാ... എങ്ങനെയുണ്ട് അസുഖമൊക്കെ എന്ന് ചോദിച്ചപ്പോൾ , കുഴപ്പമൊന്നുമില്ലടാ, ഒരാഴ്ച കൂടെ. അത് കഴിഞ്ഞാൽ ഇറങ്ങാൻ പറ്റും. അത് കഴിഞ്ഞ് രണ്ട് പടം ഡബ്ബ് ചെയ്യാനുണ്ട് തമഴിൽ. യന്തിരനും മദിരാശി പട്ടണവും . വെറ വിശേഷം ഒന്നുല്ലടാ. നിനക്ക് സുഖമാണോ, വരമ്പോൾ കാണാമെന്ന് പറഞ്ഞാണ് അദ്ദേഹം ഫോൺ വെച്ചത്. ആ രണ്ട് ചിത്രങ്ങളും ഡബ്ബ് ചെയ്തത് താൻ ആണ്.

     സുരേഷ്  ഗോപിയെ  കിട്ടിയത്  അവിചാരിതമായി

    ചില താരങ്ങളുടെ ശബ്ദം മാത്രമേ നമുക്ക് കിട്ടുളളൂ. ആക്ഷൻ കിട്ടില്ല. സുരേഷ് ഗോപി അങ്ങനെ ആയിരുന്നു. അദ്ദേഹത്തിന്റെ ശബ്ദം മാത്രമേ കിട്ടിയിരുന്നുള്ള. ഒരു ദിവസം അരിയും വാങ്ങി നടന്ന് വീട്ടിൽ പോയപ്പോൾ അറിയാതെ അദ്ദേഹത്തിന്റെ നടത്തം എനിക്ക് കിട്ടി. കുറച്ച് ദൂരം നടന്നപ്പോഴാണ് തന്റെ നടത്തയിലെ പ്രശ്നം മനസ്സിലാക്കിയത്. അപ്പോഴാണ് മനസ്സിലായത്. മൂപ്പരായിട്ട് അനുകരിച്ചാണല്ലോ നടക്കുന്നതെന്ന്. അങ്ങനെയാണ് അദ്ദേഹത്തെ കിട്ടിയത്.

    English summary
    Kottayam Naseer About The Response Of Mammootty Once He Imitated Him
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X