നീ സിനിമയിൽ ഒന്നും അഭിനയിക്കേണ്ട! ഇങ്ങനെ നടന്നോ, മമ്മൂട്ടി പറഞ്ഞതിനെ കുറിച്ച് കോട്ടയം നസീർ
സ്വസിദ്ധമായ നർമ്മത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് കോട്ടയം നസീർ. മിമിക്രിയിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. അഭിനയം, ശബ്ദാനുകരണം, പാട്ട്, ചിത്രരചന എന്നിങ്ങനെ കൈവയ്ക്കാത്ത മേഖല ഒന്നും തന്നെയില്ല. മിമിക്രി വേദികളിൽ നിറഞ്ഞ് നിൽക്കുമ്പോഴും സിനിമയായിരുന്നു മനസ് നിറയെ. സിനിമയിൽ മാത്രമല്ല മിമിക്രിയിലും എത്തിപ്പെടുക എന്നത് അത്ര എളുപ്പമുളള കാര്യമായിരുന്നില്ല കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത് .

Recommended Video
സിനിമയിൽ നല്ല വേഷങ്ങൾക്കായി ശ്രമിച്ചുവെങ്കിലും വിചരിച്ച പോലെ നല്ല കഥാപാത്രങ്ങൾ കിട്ടിയില്ല എന്നാണ് അദ്ദേഹം പറയുന്നത്. ചാൻസ് തേടി പോകുമ്പോൾ എല്ലാവരും പറയുന്നത് തനിയ്ക്ക് പറ്റിയ കഥാപാത്രം ഈ ചിത്രത്തിൽ ഇല്ലാ എന്നാണ്. മിമിക്രിയിൽ തന്നെ നിന്നപ്പോൾ മമ്മൂട്ടി തന്നോട് പറഞ്ഞ ഒരു രസകരമായ. സംഭവവും താരം പറഞ്ഞു. നീ ഇങ്ങനെ മിമിക്രിയും കാണിച്ച് നടന്നോ സിനിമയിൽ ഒന്നും അഭിനയിക്കേണ്ട എന്ന്.. സത്യത്തിൽ നമ്മൾ സിനിമയ്ക്ക് വേണ്ടി നല്ലത് പോലെ ശ്രമിക്കുന്നുണ്ട്. പലരേയും തേടി പോകുന്നുമുണ്ട്- കോട്ടയം നസീർ പറഞ്ഞു
കഥ പറയുമ്പോൾ എന്ന ചിത്രത്തിലൂടെയാണ് ഇപ്പോഴും തന്നെ അറിയപ്പെടുന്നത്. അതിലെ ഈപ്പച്ചൻ മുതലാളി എന്ന ഡയലോഗിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴും ആ ചിത്രത്തിലെ കഥാപാത്രത്തിലൂടെ ആളുകളുടെ ഇടയിൽ അറിയപ്പെടുന്നത്.. കഥപറയുമ്പോൾ ചിത്രത്തിന്റെ കഥ മമ്മൂക്കയോട് പറഞ്ഞതിന് ശേഷം മുകേഷേട്ടൻ തന്നോടയിരുന്നു ചിത്രത്തിനെ കുറിച്ച് പറഞ്ഞത്. ഞാൻ തമാശയ്ക്കാണ് അതിൽ ഒരു വേഷം തരാമോ എന്ന് ചേദിച്ചത്. മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കുക എന്നത് തന്റെ സ്വപ്നം ആണെന്നും അദ്ദേഹത്തോട് ഞാൻ പറഞ്ഞിരുന്നു. അന്ന് ആലോചിക്കാമെന്നായിരുന്നു പറഞ്ഞത് .
പിന്നീട് കുറച്ച് നാളുകൾക്ക് ശേഷം മുകേഷേട്ടന്റെ ഫോൺ വരുകയായിരുന്നു. നിന്റെ സ്വപ്നം സഫലമാകാൻ പോകുന്നു. ചിത്രത്തിൽ ഒരു റോൾ ഉണ്ടെന്നും മുപ്പത് ദിവസത്തെ ഡേറ്റ് മാറ്റിവയ്ക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞു. ഇത് കഴിഞ്ഞ് അഗസ്റ്റിൻ ചേട്ടൻ പറയുമായിരുന്നു, ശ്രീനിയേട്ടന്റെ അടുത്ത് മുകേഷേട്ടൻ വിളിച്ച് ചോദിക്കുന്നത് മമ്മൂക്കയുടെ കഥാപാത്രത്തെ കുറിച്ചല്ല. പകരം കോട്ടയം നസീറിന്റെ ക്യാരക്ടറിനെ പറ്റിയായിരുന്നു. ശ്രീനിയേട്ടനും മുകേഷേട്ടനും കാരണമാണ് ആ ചിത്രം തനിയ്ക്ക് കിട്ടിയതെന്നും കോട്ടയം നസീർ അഭിമുഖത്തിൽ പറയുന്നു.


Click it and Unblock the Notifications