ആരും കാണാത്തൊരു കോട്ടയം നസീറുണ്ട്! താരം വരച്ച ചിത്രങ്ങള്‍ കണ്ട് കണ്ണ് തള്ളി ആരാധകര്‍
ലോക് ഡൗണ്‍ കാലത്ത് ഒരുപാട് കഴിവുകള്‍ പുറത്ത് വന്നിരുന്നു. വീടിനുള്ളില്‍ തന്നെ ഇരിക്കേണ്ടി വന്നവര്‍ സമയംപോക്കിന് വേണ്ടിയാണ് ഓരോ കഴിവുകളും പുറത്തെടുക്കുന്നത്. എന്നാല്‍ അത്ഭുതപ്പെടുത്തിയത് നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍ ആണ്. നേരത്തെയും നസീര്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെങ്കിലും ഇത്രയും വെറൈറ്റി ചിത്രങ്ങള്‍ പിറന്നത് ഈ ലോക് ഡൗണ്‍ കാലഘട്ടത്തിലായിരുന്നു.
കഴിഞ്ഞ ആഴ്ച രമേഷ് പിഷാരടി നസീര്‍ വരച്ച ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമുണ്ടാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വേറെ കുറച്ച് കിടിലന്‍ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് താരം. സമയം കിട്ടുമ്പോളിതൊക്കെ ഒന്നു കാണു കേട്ടോ. ഇഷ്ട്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യണേ എന്നും പറഞ്ഞ് ഫേസ്ബുക്കിലൂടെയാണ് വരച്ച ചിത്രങ്ങള്‍ നസീര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. സിനിമാ താരങ്ങളടക്കം നിരവധി പേര്‍ കോട്ടയം നസീര്‍ വരച്ച ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ലോക് ഡൗണില്‍ ഓരോ ദിവസവും ഓരോ ചിത്രമായിരുന്നു താരം വരച്ചത്.

സുഹൃത്തിന്റെ കുറിപ്പ്
നസീറിന്റെ നാട്ടിലുള്ള ഒരാള്‍ അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് പഴയൊരു ഓര്‍മ്മ പങ്കുവെച്ചിരുന്നു. നസീര്‍ എന്റെ നാട്ടുകാരനാണ് (കറുകച്ചാല്‍), കോമണ്‍ ഫ്രണ്ട് ബിജുവൊക്കെ ഉണ്ട്. എന്നാല്‍ ഇതുവരെ നേരിട്ട് സംസാരിച്ചിട്ടില്ല. കൂവല്‍ കാരണം ഡി വിനയചന്ദ്രന്‍ സാറിന് കവിത ചൊല്ലാന്‍ കഴിയാതിരുന്ന ഒരു പ്രീഡിഗ്രി കാലത്ത് ഇതിയാന്‍ പത്തയ്യായ്യിരം തല തെറിച്ച പിള്ളേരെ എസ്ബി കോളജിന്റെ ടവറിന്റെ താഴെയുള്ള പോഡിയത്തില്‍ നിന്ന് പൊരി വെയിലത്ത് ഒറ്റക്ക് (note the point - ALONE)! 'മാനേജ്' ചെയ്യുന്നത് കണ്ടിട്ടുണ്ട്.

പിന്നെ ഗള്‍ഫിലും അമേരിക്കയിലും സ്റ്റേജുകളില്‍ പുള്ളി ചുമ്മാ ആര്‍മാദിക്കുന്നതും കണ്ടിട്ടുണ്ട്. ചുമ്മാ ഈ ടി വി യില്‍ കാണുന്ന മിമിക്രി കോപ്രായം അല്ല, പെര്‍ഫെക്റ്റ് ശബ്ദാഅനുകരണം! പക്ഷെ പുള്ളി ഇപ്പൊ കൊവിഡ് 19 ലോക് ഡൗണ്‍ കാരണം കറുകച്ചാലിലിരുന്ന് പ്രിയ ഹോബിയായ 'വര' അങ്ങ് പുഷ്പ്പിപ്പിക്കാന്‍ തീരുമാനിച്ചു.
ഒരു ദിവസം ഒരു ചിത്രം. ദാ കണ്ടോ... ആശ്ചര്യപ്പെടുത്തുന്ന സാനം അണ്ണോ. ഗോ കൊറോണ ഗോ.. ഇല്ലെങ്കില്‍ ഇങ്ങേര് ഈ കലയും വേറെ ലെവലില്‍ എത്തിക്കും, ടി വി ക്കാര് കാണിക്കുന്ന മിമിക്രി കോപ്രായങ്ങള്‍ മാത്രം ജനം കാണേണ്ടിയും വരും. കോട്ടയം നസീര്‍ വരച്ചത്.


Click it and Unblock the Notifications











