twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ സംശയം തീർത്ത് പ്രദീപ് കോട്ടയം, സൂപ്പർ താരം വരെ അതിശയിച്ച് പോയി

    |

    ഒറ്റ ഡയലോഗിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രദീപ് കേട്ടയം. അദ്ദേഹത്തിന്റ മിക്ക ഡയലോഗുകളും പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്. ജൂനിയർ ആർട്ടിസ്റ്റായിരുന്ന പ്രദീപ് ഗൗതം മേനോൻ ചിത്രത്തിലൂടെയാണ് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്. പിന്നീട് ഇദ്ദേഹത്തിന് തിരിഞ്ഞ് നേക്കേണ്ടി വന്നിട്ടില്ല. സിനിമയോടുള്ള പ്രണയമാണ് ഇന്ന് ഈ കാണുന്ന സൗഭാഗ്യങ്ങൾക്ക് പിന്നലെന്ന് പ്രദീപ് പറയുന്നു. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

    ജൂനിയർ ആർട്ടിസ്റ്റായിട്ടായാണ് സിനിമയിൽ എത്തിയത്. 12 വർഷം ഇത് തുടരുകയും ചെയ്തു. ഒരു ഡയലോഗ് പോലും കിട്ടിയിരുന്നില്ല. സംവിധായകൻ ഗൗതം മേനോനാണ് ആദ്യമായി ഡയലോഗ് നൽകിയത് . അത് ക്ലിക്കാവുകയും ചെയ്തു. പിന്നീട് ലഭിച്ച ചിത്രങ്ങളിലെ ഡയലോഗിലെല്ലാം ഒരു പ്രത്യേകതയുണ്ടായിരുന്നു പ്രദീപ് പറയുന്നു. ഇപ്പോഴിത ഡയലോഗിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു രസകരമായ സംഭവം പങ്കുവെയ്ക്കുകയാണ് താരം.

     ആളുകൾ ശ്രദ്ധിക്കപ്പെടുന്നു

    എവിടെ പോയാലും ആളുകൾ തിരിച്ചറിയുന്നതാണ് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. ഞാൻ അത്ര വലിയ നടനൊന്നുമല്ല. എന്നിട്ടും പ്രേക്ഷകരുടെ സ്നേഹം കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. മുമ്പൊരിക്കൽ ഒരു കല്യാണത്തിന് പോയപ്പോൾ കുറച്ച് പിള്ളേര് പറയുകയാണ് ദേ വരുന്നടാ അവിയലുണ്ട്. തേരനുണ്ട്, പുളിശ്ശേരിയുണ്ട്, സാമ്പാറുണ്ട്... ശരിയ്ക്കും ഇത് കേട്ടപ്പോൾ ചിരിച്ച് പോയി. സിനിമയിൽ ആദ്യമായി പറഞ്ഞ ഡയലോഗാണ് ക​​​രി​​​മീ​​​നൊ​​​ണ്ട് ​കൊ​​​ഞ്ചൊ​​​ണ്ട്,​ ​ക​​​ഴി​​​ച്ചോ​​​ളൂ​ ​ക​​​ഴി​​​ച്ചോ​​​ളൂ​ ​എ​​​ന്ന്. അത് ഇത്രയും ക്ലിക്ക് ആയത് ആലോചിക്കുമ്പോൾ ഇപ്പോഴും അത്ഭുതമാണ്.

    Recommended Video

    മമ്മൂക്ക വേറെ ലെവലാണെന്ന് ഹിന്ദിക്കാര്‍ | Filmibeat Malayalam
     സിനിമയിൽ എത്തിയത്

    ജീവിതത്തിൽ ഏറ്റവും കൂടുതൽ കടപ്പാടുള്ള ഒരു വ്യക്തി ഗൗതം മേനോനാണ്. ചിത്രത്തിൽ നായികയുടെ വീട് ആലപ്പുഴയിലാണ്. അമ്മാവൻ വേഷം ചെയ്യാൻ ഒരു മലയാളിയെ വേണമായിരുന്നു. അങ്ങനെയാണ് ആ ചിത്രം തനിയ്ക്ക് ലഭിക്കുന്നത്. അങ്ങനെയാണ് ആ വേഷം തനിയ്ക്ക് ലഭിക്കുന്നത്. പിന്നീട് സിനിമയിൽ ഏറ്റവും കൂടുതൽ കടപ്പാടുള്ളത് വിനീത് ശ്രീനിവാസനോടാണ് വിനീതാണ് ചിത്രത്തിൽ തനിയ്ക്ക് ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം തരുന്നത്. ഗൗതം സാറും വിനീതും തന്റെ രണ്ട് കണ്ണുകളാണെന്ന് പറയാനാണിഷ്ടം. മരണം വരെ അവരെ ഓർക്കും. തട്ടത്തിൻ മറയത്ത് ഷൂട്ട് കഴിഞ്ഞപ്പോൾ വിനീതിനെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു.

     സീരിയസ് കഥപാത്രങ്ങൾ

    കഴിഞ്ഞ ആറ് വർഷമായി സിനിമയിൽ കോമഡി ചെയ്യുകയാണ്. ഒരു സീരിസ് കഥാപാത്രം തരുമോ എന്ന് ഞാൻ സംവിധായകരോട് ചോദിക്കാറുണ്ട്. പ്രദീപ് ഏട്ടാൻ സീരിയസ് ആകുന്നത് ചിന്തിക്കാൻ പോലും വയ്യ എന്നാണ് ഇവർ പറയുന്നത്. എപ്പോഴും ചിരിച്ച മുഖവുമായി നിൽക്കുന്ന ചേട്ടൻ എങ്ങനെ സീരിയസ് റോൾ ചെയ്യുമെന്നാണ് അവർ ചോദിക്കുന്നത്. എന്നാൽ ചിലർ പറയും കുറച്ചു കൂടി കഴിയട്ടെ എന്ന്. ട്രോളുകളുടേയും കോമഡി പ്രോഗ്രാമുകളുടേയും കാലത്ത് ആളുകളെ ചിരിപ്പിക്കുക എന്നത് ഏറെ പ്രയാസമാണ്.

     മമ്മൂട്ടി ചോദിച്ചത്

    ഒരു ദിവസം മമ്മൂട്ടി തന്നോട് ചോദിച്ചു പ്രദീപേ ശരിക്കും ശബ്ദം ജന്മനാ ഇങ്ങനെയാണോ എന്ന്. അതെ എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് അതിശയമായിരുന്നു കോമഡി അഭിനയിക്കുന്ന പല നടന്മാരുട ജീവിതത്തിൽ സീരിസ് ആയിരിക്കും. ഞാനത്ര സീരിയസ് ആയ ആളൊന്നുമില്ല. വീട്ടിലും ജോളിയായി ഇരിക്കാണ് ആഗ്രഹിക്കുന്നത്. വിജയ്, മമ്മൂട്ടി , മോഹൻലാൽ, നിവിൻ, മഞ്ജുവാര്യർ തുടങ്ങിയവർക്കൊപ്പം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ദുൽഖഖറിനോടൊപ്പം അഭിനയിച്ചിട്ടില്ലെന്നും പ്രദീപ് പറയുന്നു..

    English summary
    Kottayam Pradeep Revealed A Doubt Mammootty Shared With Him
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X