കഴിഞ്ഞ വര്‍ഷം അദ്ദേഹം പോയെന്നാണ് കരുതിയത്! ഭര്‍ത്താവിനെ പ്രാര്‍ഥിച്ചിട്ടാണ് തിരിച്ചു കിട്ടിയതെന്ന് താരപത്‌നി

ചെറിയ വേഷങ്ങളിലാണെങ്കിലും മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് കോട്ടയം പുരുഷന്‍. തുറുപ്പുഗുലന്‍, വെള്ളിമൂങ്ങ തുടങ്ങി ഇരുന്നൂറ്റിയമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം പെട്ടെന്നാണ് സിനിമയില്‍ നിന്നും അപ്രത്യക്ഷനാവുന്നത്. പെട്ടെന്ന് വന്ന അസുഖം കാരണം എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു.

പെട്ടെന്ന് സിനിമയില്‍ ബ്രേക്ക് വന്നതിന്റെ കാരണത്തെ കുറിച്ച് പറഞ്ഞ താരം തന്റെ കുടുംബവിശേഷങ്ങളും പങ്കുവെക്കുകയാണിപ്പോള്‍. മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് കോട്ടയം പുരുഷനും ഭാര്യയും ഒരുമിച്ച് സംസാരിച്ചത്.

അടുത്തിടെ സ്‌ട്രോക്ക് വന്നതോടെ ആകെ തളര്‍ന്ന് പോയെന്നാണ് നടന്‍ പറയുന്നത്. മുഖം കോടി പോവുകയും സംസാരിക്കാന്‍ പോലും പറ്റാത്ത തരത്തില്‍ ശരീരം പൂര്‍ണമായും തളര്‍ന്ന് പോവുകയായിരുന്നു. അതില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വരികയാണ്. ഏകദേശം തൊണ്ണൂറ് ശതമാനത്തോളം അസുഖംഭേദമായെന്നാണ് പുരുഷു പറഞ്ഞത്.

 kottayam-purushan

കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹം പോയെന്നാണ് കരുതിയത്. അത്രയും ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടായതെന്ന നടന്റെ ഭാര്യ പറയുന്നു. പ്രാര്‍ഥിച്ചിട്ടാണ് തിരിച്ച് കിട്ടിയത്. മാസങ്ങളോളമായിട്ട് സിനിമാ ചിത്രീകരണത്തിനൊന്നും പോവുന്നില്ല. ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി നിന്നതിന്റെ വിഷമം തനിക്കുണ്ട്. ഇടയ്ക്ക് അത് ദേഷ്യമായിട്ടൊക്കെ വരുമെന്ന് പുരുഷു പറയുമ്പോള്‍ അതൊക്കെ തന്നോടാണ് തീര്‍ക്കുന്നതെന്നായി ഭാര്യ.

ഭര്‍ത്താവിനൊപ്പം സിനിമയുടെ ലൊക്കേഷനില്‍ പോയ ഓര്‍മ്മയും പുരുഷുവിന്റെ ഭാര്യ പങ്കുവെച്ചു. പാപ്പി അപ്പച്ച എന്ന സിനിമയുടെ ലൊക്കേഷനിലാണ് പോയത്. അവിടെ കാവ്യ മാധവന്‍ അടക്കമുള്ളവരെ കണ്ടെങ്കിലും പരിചയപ്പെടാനൊന്നും പോയില്ല. താരത്തിന്റെ ഭാര്യയാണെന്ന് പറഞ്ഞ് ഇടിച്ച് കേറി പോവുകയൊന്നുമില്ല. അതുപോലെ ക്ലാസ്‌മേറ്റ്‌സിന്റെ ലൊക്കേഷനിലും പോയിരുന്നതായി പുരുഷുവിന്റെ ഭാര്യ പറയുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം എന്നിങ്ങനെ മുന്‍നിര താരങ്ങളുടെയടക്കം 250 ഓളം സിനിമകളില്‍ താന്‍ അഭിനയിച്ചിരുന്നു. സൈഡ് വേഷമാണെങ്കിലും അവരൊക്കെ എന്നെ ചേര്‍ത്ത് പിടിച്ചിട്ടേയുള്ളു. താരസംഘടനയായ അമ്മയില്‍ തനിക്ക് മെമ്പര്‍ഷിപ്പുണ്ട്. അതുകൊണ്ട് ഒരുവിധം താരങ്ങളുമൊക്കെയായി ബന്ധമുണ്ട്. നമ്മള്‍ ഒരു കാര്യവും അങ്ങോട്ട് പറയാറില്ല. ഇങ്ങോട്ട് താമശ പറയുന്നവരാണ് താരങ്ങള്‍.

അതേ സമയം താന്‍ പ്രണയിച്ച് വിവാഹം കഴിച്ചതാണെന്നാണ് പുരുഷു പറയുന്നത്. ഇപ്പോള്‍ വേണ്ടായിരുന്നു എന്ന് തോന്നുണ്ട്. കാരണം സ്ത്രീധനം ചോദിക്കാന്‍ പറ്റിയില്ലല്ലോ. അതൊരു നഷ്ടക്കച്ചവടമായെന്ന് താരം തമാശരൂപേണ പറയുന്നു. ഇപ്പോള്‍ അങ്ങനെയൊക്കെ തോന്നുമെന്നും ഇദ്ദേഹം തന്റെ പ്രാര്‍ഥന ഒന്ന് കൊണ്ടാണ് ഇപ്പോഴുള്ളത് പോലെ ഇരിക്കുന്നതെന്നുമാണ് ഇതിനുള്ള ഭാര്യയുടെ മറുപടി.

ഭര്‍ത്താവ് എങ്ങനെ അഭിനയിച്ചാലും തനിക്ക് കുഴപ്പമൊന്നുമില്ലെന്നാണ് ഭാര്യയുടെ അഭിപ്രായം. ആദ്യം നാടകത്തിലാണ് അഭിനയിച്ചത്. അന്ന് സ്ത്രീകളുമായി ഇഴുകി അഭിനയിക്കുകയൊന്നുമില്ല. സിനിമയിലേക്ക് വന്നതിന് ശേഷവും കൂടുതല്‍ വഴക്കൊന്നുമില്ല. അങ്ങനെ ഭാര്യ കലഹിച്ചാല്‍ ചേട്ടന്റെ ഭാവി പോകും. കലാകാരന്മാര്‍ക്ക് എപ്പോഴും ഭാര്യമാരുടെയും അമ്മയുടെയും പിന്തുണ ഉണ്ടാവണം. അവരെ സപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X