For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നല്ല സിനിമകള്‍ സെലക്ട് ചെയ്യാനുള്ള എന്റെ കഴിവിൽ എനിക്ക് അത്ര വിശ്വാസമില്ല'; മനസ് തുറന്ന് നടൻ ആസിഫ് അലി!

  |

  മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരില്‍ ഒരാളാണ് ആസിഫ് അലി. ചുരുങ്ങിയ കാലം കൊണ്ട സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ആസിഫിനായി. ഋതുവിലൂടെ എത്തിയ താരം ഇപ്പോൾ കൊത്ത് എന്ന സിനിമ വരെ എത്തി നിൽ‌ക്കുകയാണ്.

  വില്ലനായി എത്തി പിന്നീട് നായകനായി മാറി ഒട്ടനവധി കഥാപാത്രങ്ങൾ സമ്മാനിക്കാൻ ചുരുങ്ങിയ കാലം കൊണ്ട് ആസിഫ് അലിക്ക് സാധിച്ചു. വീഡിയോ ജോക്കിയിൽ നിന്നും മലയാള സിനിമയിലെ മുൻനിരയിലേക്ക്‌ ഉള്ള ദൂരം ആസിഫ്‌ അലി എന്ന യുവാവിന സ്വപ്നം കാണാവുന്നതിലും അപ്പുറമായിരുന്നു.

  Also Read: 'ഷൂ തുടച്ച് കാലിൽ ഇട്ട് കൊടുത്തതിന് കിട്ടിയ നാണയം ഇപ്പോഴും അപ്പ പേഴ്സിൽ സൂക്ഷിച്ചിട്ടുണ്ട്'; മാളവിക ജയറാം

  എന്നിട്ടും തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഒരുപാട്‌ ശ്രമിച്ചു. ഒടുവിൽ തന്റെ മോഹങ്ങൾ ശ്യാമ പ്രസാദ്‌ ഫിലിമിലൂടെ പൂവണിഞ്ഞു. പിന്നീട്‌ ആസിഫ്‌ അലി എന്ന യുവ നടന്റെ നാളുകൾ ആയിരുന്നു. തനിക്ക്‌ ഒപ്പം ചുവടുവെച്ചവരെയൊക്കെ പിന്നിലാക്കി അദ്ദേഹം ഒരുപാട്‌ വളർന്നു.

  തുടർന്ന് വന്ന സിനിമകളിലൂടെ ഒരു വലിയ ആരാധക വൃന്ദത്തെയുണ്ടാക്കി എടുക്കാൻ ആസിഫിന് സാധിച്ചു. തന്റെ സിനിമകൾക്ക്‌ തുടർ പരാജയം സംഭവിച്ചപ്പോഴും ആത്മവിശ്വാസം കൈ വിടാതെ പിടിച്ച് നിന്ന് മുന്നേറിയ നടൻ കൂടിയാണ് ആസിഫ് അലി.

  Also Read: 'നിങ്ങളാണല്ലോ ഇപ്പോഴത്തെ വലിയ താരം...'; റോബിനും ജീവയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ, വൈറലായി വീഡിയോ!

  കൊത്ത് മികച്ച പ്രതികരണത്തോടെയാണ് തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. സിബി മലയിൽ വളരെ വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു കൊത്ത്. നിഖില വിമലാണ് ചിത്രത്തില്‍ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

  റോഷൻ മാത്യു, ശങ്കര്‍ രാമകൃഷ്‍ണൻ, സുദേവ് നായര്‍, സുരേഷ് കൃഷ്‍ണ, രഞ്‍ജിത്ത്, ശ്രീലക്ഷ്‍മി, അനു മോഹൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. പ്രശാന്ത് രവീന്ദ്രൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു.

  ചിത്രം രഞ്‍ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയാണ് ബാനര്‍.

  ഇപ്പോൾ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെ ആസിഫ് അലി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ‌നല്ല സിനിമകള്‍ സെലക്ട് ചെയ്യുന്നതിനുള്ള തന്റെ കഴിവില്‍ വിശ്വാസമില്ലെന്നാണ് ആസിഫ് അലി പറയുന്നത്.

  താന്‍ നല്ല സിനിമകളെന്ന് വിശ്വസിക്കുന്ന സിനിമകള്‍ തിയേറ്ററുകളില്‍ ഓടാറില്ലെന്നും പോപ്പര്‍ സ്റ്റോപ്പ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലി പറഞ്ഞു. 'ഞാന്‍ റിയാലിറ്റിയില്‍ ജീവിക്കുന്ന ഒരാളാണ്. കഥാപാത്രങ്ങള്‍ക്ക് ഒരു ഐഡന്റിറ്റി വേണമെന്നാണ് ചിന്തിച്ചിട്ടുള്ളത്. എപ്പോഴും കമ്മിറ്റഡായി നില്‍ക്കുന്നത് രണ്ട് പേരോടാണ്.'

  'ഒന്ന് നമ്മളെ വിശ്വസിച്ച് പൈസ ഇറക്കുന്ന പ്രൊഡ്യൂസര്‍, മറ്റൊന്ന് എന്നെ വിശ്വസിച്ച് ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകര്‍. ഇവര്‍ക്ക് രണ്ട് പേര്‍ക്കും സന്തോഷം കൊടുക്കാന്‍ പറ്റിയിട്ടില്ലെങ്കില്‍ അത് വളരെ മോശമായ ഒരു കാര്യമാണ്. തോല്‍വി അംഗീകരിക്കാന്‍ ശ്രമിക്കാറുണ്ട്.'

  'നല്ല സിനിമകള്‍ സെലക്ട് ചെയ്യാനുള്ള എന്റെ കഴിവുകളില്‍ എനിക്ക് അത്ര വിശ്വാസമില്ല. ഞാന്‍ വിശ്വസിക്കുന്ന നല്ല സിനിമകള്‍ ഓടുന്ന സിനിമകളാകണമെന്ന് നിര്‍ബന്ധമില്ല. അതുകൊണ്ടാണ് ടൊറന്റ് സൂപ്പര്‍ സ്റ്റാറാണെന്നുള്ള പേര് പണ്ട് ആസ്വദിച്ചിരുന്നത്' ആസിഫ് അലി പറഞ്ഞു.

  കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം ആസിഫിന് കാര്യമായ വിജയം പിന്നീട് പുറത്തിറങ്ങിയ ചിത്രങ്ങളിൽ നേടാൻ കഴിഞ്ഞിരുന്നില്ല. കൊത്തിന് മുമ്പ് മഹാവീര്യറാണ് ആസിഫ് അലിയുടേതായി പുറത്തിറങ്ങിയ സിനിമ.

  മലയാളത്തിലെ ആദ്യ ടൈം ട്രാവൽ കോർട്ട് ഡ്രാമ സിനിമയായിട്ടാണ് മഹാവീര്യർ പ്രേക്ഷകരിലേക്ക് എത്തിയത്. പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമിച്ച സിനിമ എബ്രിഡ് ഷൈനാണ് സംവിധാനം ചെയ്തത്.

  Read more about: asif ali
  English summary
  kotthu movie actor Asif Ali open up about his script selection and flop films
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X