twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഫോൺ വിളിച്ച ശേഷം സമ രണ്ട് മിനിറ്റോളം കരഞ്ഞു, എന്തുണ്ടെങ്കിലും പറയാറുണ്ട്'; ഭാര്യയെ കുറിച്ച് ആസിഫ് അലി!

    |

    ആറ് വർഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലിയും റോഷൻ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം കൊത്ത് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. കണ്ണൂരിന്റെ രാഷ്ട്രീയം പ്രമേയമാക്കിയ ചിത്രമാണ് കൊത്ത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

    ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം ശശിധരനും ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നിഖില വിമലാണ് നായിക വേഷം ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്.

    'ഷൂ തുടച്ച് കാലിൽ ഇട്ട് കൊടുത്തതിന് കിട്ടിയ നാണയം ഇപ്പോഴും അപ്പ പേഴ്സിൽ സൂക്ഷിച്ചിട്ടുണ്ട്'; മാളവിക ജയറാം'ഷൂ തുടച്ച് കാലിൽ ഇട്ട് കൊടുത്തതിന് കിട്ടിയ നാണയം ഇപ്പോഴും അപ്പ പേഴ്സിൽ സൂക്ഷിച്ചിട്ടുണ്ട്'; മാളവിക ജയറാം

    രഞ്ജിത്ത്, വിജിലേഷ്, അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്‌, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്.

    കോഴിക്കോടായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകർന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ്.

    'നിങ്ങളാണല്ലോ ഇപ്പോഴത്തെ വലിയ താരം...'; റോബിനും ജീവയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ, വൈറലായി വീഡിയോ!'നിങ്ങളാണല്ലോ ഇപ്പോഴത്തെ വലിയ താരം...'; റോബിനും ജീവയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ, വൈറലായി വീഡിയോ!

    ഫോൺ വിളിച്ച ശേഷം സമ രണ്ട് മിനിറ്റോളം കരഞ്ഞു

    കാര്യമായി വലിയ പ്രമോഷനൊന്നും നടത്താതെയാണ് അണിയറപ്രവർത്തകർ സിനിമ തിയേറ്ററുകളിലെത്തിച്ചത്. എന്നാൽ ആദ്യ ഷോ കഴിഞ്ഞത് മുതൽ മികച്ച പ്രതികരമാണ് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്.

    ഇതോടെ സിനിമയെ കുറിച്ച് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനായി പ്രമോഷൻ പരിപാടികളുമായി സജീവമാണ് സംവിധായകനും അഭിനേതാക്കളും.

    ഇപ്പോഴിത സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത പ്രസ് മീറ്റിൽ‌ കേന്ദ്രകഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിച്ച ആസിഫ് അലി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'വളരെ നല്ലൊരു കൂട്ടുകാരനാണ് റോഷൻ.'

    എന്തുണ്ടെങ്കിലും മുഖത്ത് നോക്കി പറയാറുണ്ട്

    'അത് റോഷന്റെ കൂടെ കുറച്ച് സമയം ചിലവഴിച്ച് കഴിയുമ്പോൾ നമുക്ക് മനസിലാകും. റോഷൻ ഒരു ജെന്റിൽമാനാണ്. ചെറുപ്പം മുതൽ ഒരുമിച്ച് വളർന്ന രണ്ട് സുഹൃത്തുക്കളായിട്ടാണ് ഞാനും റോഷനും അഭിനയിച്ചിരിക്കുന്നത്.'

    'സിനിമയൽ കാണുന്നത് പോലെ തന്നെ ചെറുപ്പം മുതൽ ഒപ്പമുള്ള സുഹൃത്തുക്കൾ എനിക്കുണ്ട്. ഞാൻ അവരോട് പെരുമാറുന്ന രീതി വെച്ചാണ് സിനിമയിൽ റോഷന്റെ കഥപാത്രത്തോട് ഇടപെട്ടിരിക്കുന്നത്. അതുകൊണ്ട് വലിയൊരു ടാസ്ക്കായിരുന്നില്ല ആ കെമിസ്ട്രി വർക്കൗട്ട് ചെയ്ത് എടുക്കാൻ. സിബി സാർ പറഞ്ഞപ്പോലെ തന്നെ കൊത്തിന്റെ റിലീസിന് ശേഷം നിരവധി കോളുകൾ എനിക്കും വന്നിരുന്നു.'

    ഭാര്യയെ കുറിച്ച് ആസിഫ് അലി

    'വളരെ നാളുകൾക്ക് ശേഷാണ് സിനിമ കണ്ട് എക്സൈറ്റഡായി ഇത്തരത്തിൽ എനിക്ക് കോളുകൾ വരുന്നത്. വിളിച്ചവരിൽ ഒരാൾ വളരെ രസകരമായ ഒരു കാര്യം ചോദിച്ചു. നീയും റോഷനും പ്രേമത്തിലായിരുന്നോ എന്നാണ്. കാരണം നായിക നിഖിലയുമായി ഉള്ളതിനേക്കാൾ കെമിസ്ട്രി റോഷനുമായി എനിക്ക് ഉണ്ടായിരുന്നുവെന്നതാണ്.'

    'ക്ലൈമാക്സിലെ റോഷനൊപ്പമുള്ള സീൻ കണ്ട് തിയേറ്ററിൽ ഇരുന്ന് ഞാൻ കരയുകയായിരുന്നു. വീട്ടിലുള്ളവരെല്ലാം സിനിമ കണ്ടു. സിനിമ കണ്ട് വളരെ ജെനുവിനായി അഭിപ്രായം പറയുന്നവരാണ് വീട്ടിലുള്ളവർ. സമ വിളിച്ചിട്ട് രണ്ട് മിനിറ്റ് കരയുകയായിരുന്നു. ആ റിയാക്ഷനാണ് സിനിമ കണ്ടിറങ്ങുന്നവരിൽ നിന്നെല്ലാം ഞാൻ പ്രതീക്ഷിച്ചത്.'

    കൊത്ത് തിയേറ്ററുകളിൽ

    'ഞാൻ ഇന്നലെ ഇട്ട ടീ ഷർട്ടിലാണ് ഇന്നും പ്രമോഷന് വേണ്ടി നടക്കുന്നത്. കുളിച്ചിട്ടില്ല. ഈ സിനിമ നല്ലതാണെന്ന് അറിഞ്ഞത് മുതൽ സിനിമയെ കുറിച്ച് അറിയാത്തവരിലേക്കും കാര്യങ്ങൾ എത്തിച്ച് എല്ലാവരേയും തിയേറ്ററിൽ എത്തിക്കണമെന്ന് എനിക്ക് തോന്നി.'

    'ഞാൻ മുമ്പ് ചെയ്ത മോശം സിനിമകളുടെ ആഫ്ടർ എഫക്ട് കാരണം ആരു ഈ സിനിമയ്ക്ക് പോകേണ്ടെന്ന് ചിലപ്പോൾ തീരുമാനിച്ചിട്ടുണ്ടാകും. അതൊക്കെ മാറ്റി എല്ലാവരേയും തിയേറ്ററിൽ എത്തിച്ച് ഈ സിനിമ കാണിക്കണമെന്ന് എനിക്ക് തോന്നി' ആസിഫ് അലി പറഞ്ഞു.

    Read more about: asif ali
    English summary
    kotthu movie actor Asif Ali open up about his wife reaction after watching movie, video goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X