For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാനും നയൻതാരയും സിനിമ ചെയ്താൽ ശമ്പളം കൂടുതൽ നയൻതാരയ്ക്കായിരിക്കും'; ശമ്പളത്തെ കുറിച്ച് ആസിഫ് അലി‌!

  |

  മലയാള സിനിമയിലെ ഏക്കാലത്തേയും വലിയ ചർച്ച വിഷയമാണ് നടിമാരുടെ ശമ്പളം. സിനിമാ മേഖലയിൽ സ്ത്രീക്കും പുരുഷനും തുല്യ ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി നടിമാർ ​രം​ഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ ഏറ്റവും അവസാനം സംസാരിച്ചത് നടി അപർണ ബാലമുരളിയാണ്.

  അപർണ വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചതോടെ എതിർപ്പ് പ്രകടിപ്പിച്ച് നിർമാതാക്കളും രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിത ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് അഭിനേതാക്കളായ ആസിഫ് അലി, നിഖില വിമൽ‌ തുടങ്ങിയവർ. 'ഞാൻ പറയുന്നത് വിവാ​ദമാകുമോന്ന് അറിയില്ല.'

  Also Read: 'എന്നെ ആരും ഉപദേശിക്കാറില്ല, ഇങ്ങനെ ഒരു പണി തന്ന് എന്നെ വീട്ടിലിരുത്തുമെന്ന് വിചാരിച്ചില്ല'; മൈഥിലി പറയുന്നു!

  'ഇത് വളരെ സിംപിൾ ആയിട്ടുള്ള കാര്യമാണ്. നിഖിലയെ വെച്ചിട്ട് ചെയ്ത സിനിമകളെല്ലാം ഹിറ്റാണ്. നിഖില ഡേറ്റ് കൊടുത്താൽ ആ സിനിമയുടെ ബിസിനസ് ഈസിയായി നടക്കും. അങ്ങനൊരു സാഹചര്യം വരുമ്പോൾ നിഖില എന്നേക്കാളും റോഷനേഷക്കാളും കൂടുതൽ സാലറി മേടിക്കും.'

  'അപ്പോൾ ഞാൻ‌ പോയി നിഖിലയ്ക്ക് ഇത്രയും സാലറിയില്ലേ? എനിക്കും അത്ര തന്നെ വേണമെന്ന് പറയുന്നതിൽ അർഥമില്ല. കാരണം നിഖിലയാണ് ആ സിനിമ ബിസിനസ് ചെയ്യുന്നത്. നിഖിലയുടെ ഡേറ്റ്സിന് അനുസരിച്ചാണ് ആ സിനിമ ഷൂട്ട് ചെയ്യുന്നത്.'

  Also Read: 'പരസ്യമായി ലിപ് ലോക്ക് ചെയ്ത് അമൃതയും ​ഗോപി സുന്ദറും'; തൊന്തരവായിയെന്ന് സഹോദരി അഭിരാമി സുരേഷ്!

  'ഞാനും നയൻതാരയും ഒരുമിച്ച് ഒരു സിനിമ ചെയ്താൽ പ്രതിഫലം കൂടുതൽ നയൻതാരയ്ക്ക് ആയിരിക്കും. കാരണം അവരെ വെച്ചിട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലും ചിലപ്പോൾ ഹിന്ദിയിൽ വരേയും ആ സിനിമയുടെ ബിസിനസ് നടക്കും. ആ ഒരു മാർക്കറ്റാണ് അവരുടെ ശമ്പളം.'

  'അതുകൊണ്ടാണ് അവർ തന്റെ ശമ്പളം എത്രയായിരിക്കണമെന്ന് തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമയിലെ നടീ നടന്മാരുടെ
  ശമ്പളത്തിൽ ഈക്വാളിറ്റി വരണമെന്ന് പലരും പറയുന്നതിന്റെ കോൺസപ്റ്റ് എനിക്ക് മനസിലാവുന്നില്ല.'

  'ചിത്രത്തിലെ മെയിൻ നടന്റെ ശമ്പളം തീർത്ത് കൊടുക്കാൻ സെറ്റിലെ മറ്റുള്ള ദിവസക്കൂലി പണിയെടുക്കുന്നവരുടെ അടക്കം ശമ്പളം നിർമാതാക്കൾ ചവിട്ടി പിടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് അത് ചെയ്യരുത്' ആസിഫ് അലി പറഞ്ഞു. 'ഞാനും ആസിഫ്ക്കയും ഒരുമിച്ച് സിനിമ ചെയ്യുമ്പോൾ ആ സിനിമയുടെ പ്രമോഷൻ ആസിഫ് അലിയെ വെച്ചാണ് നടക്കുന്നത്.'

  'അതുകൊണ്ട് തന്നെ ആസിഫ് അലിയുടെ ശമ്പളം എനിക്കും വേണമെന്ന് ഞാൻ പറയാറില്ല. ഇക്വൽ ശമ്പളമെന്നതിനപ്പുറം ഡീസന്റ് പേ നടി മാർക്ക് വേണമെന്നതിനോട് യോജിക്കുന്നുണ്ട്. കാരണം അത് പലപ്പോഴും പലരും നടിമാർക്ക് നൽകാറില്ല.'

  'അയാൾക്ക് ഉള്ള മാർക്കറ്റിന്റെ വില പോലും അയാൾക്ക് നൽകാറില്ല. ഈക്വൽ പേയെന്ന് ഒരിക്കലും ഞാൻ പറയാറില്ല. ഡീസന്റ് പേ എന്ന വിഷയത്തിലാണ് ‌എല്ലാവർക്കും പ്രശ്നം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്' നിഖില വിമൽ പറഞ്ഞു. ആസിഫ് അലിയും നിഖില വിമലും ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമ കൊത്ത് റിലീസിന് തയ്യാറെടുക്കുകയാണ്.

  ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ആസിഫ് അലിയും നിഖിലയും ശമ്പളത്തിലെ തുല്യതയിലെ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്. സിബി മലയില്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കൊത്ത്.

  സെപ്റ്റംബര്‍ 16 ആണ് കൊത്ത് തിയറ്ററുകളിൽ എത്തുന്നത്. സെപ്റ്റംബര്‍ 23ന് റിലീസ് ചെയ്യുമെന്ന് അറിയിച്ച ചിത്രം ഒരാഴ്ച മുമ്പ് തിയറ്ററിൽ എത്തിക്കുകയാണ് അണിയറപ്രവർത്തകർ.

  ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന സിബി മലയിൽ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. 2015ല്‍ റിലീസ് ചെയ്ത സൈഗാള്‍ പാടുകയാണ് ആണ് സിബി മലയിലിന്‍റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തെത്തിയ ചിത്രം.

  Read more about: asif ali
  English summary
  Kotthu movie actors asif ali and nikhila vimal open up about equal payment, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X