എനിക്കും ഒരു മോൻ വളർന്ന് വരുന്നുണ്ട്, മെൻസ് അസോസിയേഷൻ വേണം, പുരുഷനെ ആക്രമിക്കാൻ നടക്കുന്ന ഫെമിനിസ്റ്റുകൾ!
ദീപക്ക് ജീവനെടുക്കിയ സംഭവത്തിൽ കാരണക്കാരിയായ ഷിംജിത എന്ന സ്ത്രീക്ക് എതിരെ ആഞ്ഞടിച്ച് നടി പ്രിയങ്ക അനൂപ്. ഷിംജിതയ്ക്ക് എതിരെ പോലീസ് കേസ് എടുക്കണമെന്നും ജീവിതകാലം മുഴുവൻ കിടത്തണെന്നും പ്രിയങ്ക ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മുമ്പും പുരുഷന്മാർക്ക് വേണ്ടി പരസ്യമായി തന്നെ നിലകൊണ്ടിട്ടുള്ളയാളാണ് പ്രിയങ്ക. എനിക്കും ഒരു മോൻ വളർന്ന് വരുന്നുണ്ട്. ഒരുപാട് കാര്യങ്ങളിൽ പുരുഷന്മാരിൽ ന്യായമുണ്ടെന്ന് തോന്നിയിട്ടുണ്ട്.
പുരുഷനും സ്ത്രീയുമായ എല്ലാവരും സത്യസന്തരല്ല. രണ്ടുപേരിലും തെറ്റുകാരുണ്ട്. പക്ഷെ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്നത് പുരുഷന്മാരാണെന്ന് മാത്രം. അത് പലപ്പോഴും മനസിലായതുകൊണ്ടാണ് പുരുഷന്മാർക്കൊപ്പം നിൽക്കാൻ തീരുമാനിച്ചത്. ഇന്ന് നമ്മൾ കാണുന്നത് സ്ത്രീ അങ്ങോട്ട് പോയി പുരുഷനെ മുട്ടുന്നതാണ്. മാത്രമല്ല സ്ത്രീകൾ സ്ത്രീകളെ പൊക്കി സംസാരിക്കുകയും ചെയ്യുന്നു.

ആ വീഡിയോ ഞാൻ ശ്രദ്ധിച്ച് കണ്ടു. ശരീരത്തിൽ അറിയാതെ ടച്ച് ചെയ്താൽ സാധാരണ സ്ത്രീയാണെങ്കിൽ അവൾ അറിയാതെ ഒതുങ്ങും. എന്നിട്ടും കൂടുതലായി ശരീരത്തിൽ മുട്ടാൻ വരികയാണെങ്കിൽ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണോ വേണ്ടത്. നീങ്ങി നിൽക്കാൻ പറയണം. അതൊന്നും ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം നമ്മളെല്ലാം കണ്ട വീഡിയോയിൽ ആ പുരുഷൻ അവിടെ നടക്കുന്നതൊന്നും അറിഞ്ഞിട്ട് പോലുമില്ല.
അങ്ങോട്ട് ചെന്ന് മുട്ടിയിട്ട് വീഡിയോ എടുത്ത് രസിക്കുന്നു, പ്രചരിപ്പിക്കുന്നു. അയാൾ ആത്മഹത്യയും ചെയ്തു. സ്ത്രീയുടെ പോക്ക് എങ്ങോട്ടാണ്. ഇരുപത് ശതമാനം സ്ത്രീകൾ ഇതിനായി തന്നെ നടക്കുകയാണ്. എങ്ങനെ ഒരു പുരുഷനെ ആക്രമിക്കാം എന്നതിന് വേണ്ടി നടക്കുകയാണ് കുറേ ഫെമിനിസ്റ്റുകൾ. വീഡിയോ എടുത്തുവെങ്കിൽ അത് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കാണിക്കണം. പിന്നെ എന്തിനാണ് സ്റ്റേഷനൊക്കെ?.
എന്നാൽ പിന്നെ എല്ലാം അവൾക്ക് തന്നെ ചെയ്താൽ പോരായിരുന്നോ?. പോലീസും മറ്റ് സംവിധാനങ്ങളും വേണ്ടായിരുന്നല്ലോ. ഒന്നുമറിയാത്ത പുരുഷന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇട്ട് പ്രദർശിപ്പിച്ചാൽ അവന്റെ മാനസീകാവസ്ഥ ചിന്തിച്ച് നോക്കൂ. ആ മകനെ ആശ്രയിച്ചാണ് കുടുംബം കഴിയുന്നത്. വീഡിയോ വൈറലായി. അമ്മയുടെ മുഖത്ത് ദീപക്ക് എങ്ങനെ നോക്കും.
എല്ലാവരും മകന്റെ വീഡിയോയെ കുറിച്ച് അമ്മയോട് ചോദിക്കില്ലേ. ഇതെല്ലാം ദീപക്കിന്റെ മനസിനെ വേദനിപ്പിച്ച് കാണില്ലേ?. മര്യാദയും മാനവുമുള്ള സ്ത്രീ ഒരു അന്യപുരുഷൻ ശരീരത്തിൽ മുട്ടുന്നത് വീഡിയോ എടുത്തുകൊണ്ട് ഇരിക്കില്ല. അടുത്ത സെക്കന്റിൽ പ്രതികരിക്കും. തെളിവായിട്ട് എടുത്തതാണെങ്കിൽ പോലീസ് സ്റ്റേഷനിൽ കൊടുക്കണം. ആ സ്ത്രീക്ക് എതിരെ പോലീസ് കേസ് എടുക്കണം.

അവരെ ജീവിതകാലം മുഴുവൻ കിടത്തണം. ഒരു കുടുംബമാണ് തകർന്നത്. എല്ലാവരുടെ മനസിനും കട്ടികാണില്ല. ഞാൻ പുരുഷന്മാർക്കൊപ്പം നിൽക്കാൻ തീരുമാനിച്ചത് ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു. മെൻസ് കമ്മീഷൻ വരണം. പുരുഷന്മാർ പോയി പറഞ്ഞാൽ അമ്മ വിശ്വസിക്കും. അല്ലാതെ വേറെ ആരും വിശ്വസിക്കില്ല. തെറ്റ് ചെയ്താൽ മാത്രമെ പുരുഷന്മാരെ ശിക്ഷിക്കാൻ പാടുള്ളു.
പുരുഷന്മാരെ നശിപ്പിക്കാനാണ് ഇരുപത് ശതമാനം സ്ത്രീകൾ നടക്കുന്നത്. പൈസയാണ് ലക്ഷ്യം. മിണ്ടാതിരുന്ന് കാശുണ്ടാക്കാമല്ലോ. വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ ആ സ്ത്രീ കരുതിയത് ഇത് കത്തും താൻ വലിയ ആളാകും റീച്ച് കിട്ടുമെന്നാണ്. ആ വീഡിയോ കണ്ട ആരും അവരെ സപ്പോർട്ട് ചെയ്യില്ല. ബോധമുള്ളവർക്ക് ആ വീഡിയോ കണ്ടാൽ മനസിലാകും.
കുറ്റക്കാരിയായ സ്ത്രീയുടെ മുഖം ബ്ലെർ ചെയ്യുന്നതിനോട് എനിക്ക് എതിർപ്പാണ്. മുഖം കാണിക്കണം. പക്ഷെ നിയമം പറയുന്നത് മുഖം കാണിക്കരുത് എന്നാണത്രെ. ഇതുപോലെയുള്ളരെ ആളുകൾ കാണണം. മെൻസ് അസോസിയേഷൻ വരണം. നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെടുന്നു എന്നും പ്രിയങ്ക അനൂപ് പറഞ്ഞു.


Click it and Unblock the Notifications











