നന്നായി... കുറെക്കാലമായി പീഡിപ്പിക്കപ്പെടുന്നവരല്ലേ ആത്മഹത്യ ചെയ്യുന്നത് ഇനി തിരിച്ചാകട്ടെ; ശ്രീലക്ഷ്മി അറക്കൽ
ബസിൽ വെച്ച് ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണം നേരിട്ട കോഴിക്കോട് സ്വദേശിയായ യുവാവ് ദീപക് ജീവനൊടുക്കിയത് കഴിഞ്ഞ ദിവസമാണ്. വീഡിയോ പുറത്തുവന്നതിൽ ദീപക്ക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ വീഡിയോ പകർത്തി പ്രചരിപ്പിച്ച യുവതിക്കെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്.
ദീപക് ജീവനൊടുക്കിയത് വാർത്തയായപ്പോൾ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പുകളാണ് ചർച്ചയാകുന്നത്. ദീപക് ആത്മഹത്യ ചെയ്തത് നന്നായിയെന്നും കുറെക്കാലമായി പീഡിപ്പിക്കപ്പെടുന്നവരല്ലേ ആത്മഹത്യ ചെയ്യുന്നത് ഇനി തിരിച്ചാകട്ടെ എന്നുമാണ് ശ്രീലക്ഷ്മി കുറിച്ചത്. നന്നായി... കുറേക്കാലമായിട്ട് പീഡിപ്പിക്കപെടുന്നവരല്ലേ ആത്മഹത്യ ചെയ്യുന്നത്. ഇനി തിരിച്ച് ആകട്ടെ.

ഈ മരണത്തിലൂടെയെങ്കിലും ബസിൽ ആക്രമിക്കപ്പെടുന്ന സ്ത്രീകൾക്ക് നീതി കിട്ടട്ടെ. ആരെങ്കിലും ആത്മഹത്യ ചെയ്യുമെന്ന് കരുതി നിങ്ങൾക്ക് നേരെ നടക്കുന്ന ചൂഷണം മൊബൈലിൽ പകർത്തുന്നത് നിർത്താതെ ഇരിക്കുക. ഇനി എങ്കിലും ബസിൽ കയ്യും കാലും മുതുകും കൊണ്ട് ആക്രമിക്കാൻ വരുന്ന ആളുകൾ ഒന്ന് കൈയ്യും കാലും അടക്കി വെക്കുക. സന്തോഷം... സന്തോഷം എന്നായിരുന്നു ആദ്യം പങ്കുവെച്ച കുറിപ്പ്.
പ്രതിഷേധം ശക്തമായപ്പോൾ ഈ കുറിപ്പ് നീക്കം ചെയ്യപ്പെട്ടു. ശേഷം മറ്റൊരു പോസ്റ്റുമായി ശ്രീലക്ഷ്മി എത്തി. നമ്മുടെ നാടിൻ്റെ ഒരു ഗതികേട് നോക്കണം. ലൈംഗിക അതിക്രമങ്ങൾക്ക്... അത് നേരിടുന്ന ആളുകൾ ആ സമയത്ത് തെളിവും ഉണ്ടാക്കി വെക്കണം. അല്ലെങ്കിൽ കിടന്ന് കൊടുത്തു എഞ്ചോയ് ചെയ്തില്ലേ എന്നൊക്കെ ഉള്ള കമൻ്റുകൾ നേരിടേണ്ടി വരും.
നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവ് ഉണ്ടായിട്ടുപോലും അവരേയും പൾസർ സുനിയേയും ചേർത്ത് എന്ത് മോശം കഥകളാണ് സോഷ്യൽ മീഡിയയിൽ ഓരോ ഊളകൾ എഴുതി ഉണ്ടാക്കുന്നത്. ഇപ്പോൾ ഉണ്ടായ സംഭവത്തിൽ ഒരിക്കലും ആ പെൺകുട്ടിക്ക് എതിരെ കേസ് എടുക്കരുത്. കാരണം കേസ് എടുത്താൽ നാളെ വേറെ ഒരു പെൺകുട്ടിക്ക് പ്രതികരിക്കാനോ ഇതുപോലെ വീഡിയോ എടുത്ത് തെളിവ് സൂക്ഷിക്കാനോ കഴിഞ്ഞെന്ന് വരില്ല.
അയാൾ തെറ്റ് ചെയ്തില്ലെന്ന് എന്ത് ഉറപ്പാണ് നിങ്ങൾക്ക് ഉള്ളത്?. എനിക്ക് ആ വീഡിയോ കണ്ട മാത്രയിൽ തന്നെ മനസിലായി അയാൾ വൃത്തികെട്ടവനാണെന്ന്. ഇല്ലെങ്കിൽ ഒരിക്കലും അവളുടെ ശരീരത്ത് സ്പർശിക്കില്ലായിരുന്നു. ഇത് കറക്ട് അവളുടെ ബ്രെസ്റ്റിൽ തന്നെയാണ് അയാൾ മുതുക് ഇട്ട് സ്പർശിക്കുന്നത്.

വീഡിയോ എടുക്കുന്നതിന് മുമ്പ് തന്നെ അയാൾ സ്പർശനം തുടങ്ങി എന്ന കാര്യം തന്നെ കൃത്യമാണ്. ബസിൽ ഇത്തരം അനുഭവങ്ങൾ അനുഭവിച്ചവർക്ക് അത് കറക്ട് മനസിലാകും. ബസിൽ കയറി പിടിക്കുന്ന വിരുതന്മാർ ഭയങ്കര അഭിനയമാണ്. അവന്മാർക്ക് കറക്ട് അറിയാം എങ്ങനെ ഒന്നും അറിയാത്ത പോലെ നിന്നിട്ട് തട്ടുകയും മുട്ടുകയും ചെയ്യണമെന്ന്. ഇതുപോലത്തെ അനുഭവം വരുമ്പോൾ എല്ലാവർക്കും ശബ്ദം ഉയർത്തി സംസാരിക്കാൻ പോലും പറ്റില്ല.
കാരണം അങ്ങനെയാണ് നമ്മൾ വളർന്ന് വന്നത്. പ്രതികരിക്കുന്ന പെൺകുട്ടികളെ കേസ് കൊടുത്ത് ഒതുക്കാൻ നോക്കുന്നത് ഇനി പെൺകുട്ടികൾ പ്രതികരിക്കാതെ ഇരിക്കാൻ വേണ്ടിയാണ്. എങ്കിൽ മാത്രമേ ഇവന്മാർക്ക് ഇതുപോലെ അതിക്രമം ചെയ്യാൻ കഴിയൂ. അതുകൊണ്ട് ഒരിക്കലും ആ പെൺകുട്ടിക്ക് എതിരെ കേസ് എടുക്കരുത് എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എന്നായിരുന്നു ശ്രീലക്ഷ്മി അറയ്ക്കലിന്റെ കുറിപ്പ്.
കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി ശ്രീലക്ഷ്മി അറയ്ക്കലിനെ വിമർശിച്ച് എത്തിയത്. വീഡിയോ എടുത്ത് തെളിവുണ്ടാക്കി വെക്കുന്നതിൽ തെറ്റില്ല. പക്ഷെ അത് സോഷ്യൽ മീഡിയയിൽ ഇടുകയല്ല ചെയ്യേണ്ടത്. പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയാണ് വേണ്ടത് എന്നുള്ള രീതിയിലായിരുന്നു കമന്റുകൾ.


Click it and Unblock the Notifications











