അമരത്തില്‍ അമ്മയുടെ അഭിനയമാണ് കൂടുതലിഷ്ടമായതെന്ന് അന്ന് സിദ്ധു പറഞ്ഞു, അമ്മയാണ് സൂപ്പറായത്
മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരിലൊരാളാണ് ഭരതന്‍. അദ്ദേഹത്തിന്റേതായിപുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഭരതന്റെ ഭാര്യയും മകനും ഇന്നും സിനിമയില്‍ സജീവമാണ്. പ്രണയവിവാഹമായിരുന്നു ഭരതന്റേത്. അമ്മയെപ്പോലെ അഭിനയത്തിലേക്കായിരുന്നു സിദ്ധാര്‍ത്ഥ് ആദ്യമെത്തിയത്. പിന്നീടാണ് അച്ഛനെപ്പോലെ സംവിധാനത്തിലേക്ക് തിരിഞ്ഞത്. നമ്മളിലൂടെ തുടങ്ങിയ സിനിമാജീവിതം ജിന്നിലേക്ക് എത്തിയിരിക്കുകയാണ്.
നിദ്ര എന്ന ചിത്രത്തിലൂടെയായിരുന്നു സിദ്ധാര്‍ത്ഥ് സംവിധാനത്തില്‍ തുടക്കം കുറിച്ചത്. അച്ഛന്റെ സിനിമയ്ക്ക് റീമേക്ക് ഒരുക്കിയായിരുന്നു മകനെത്തിയത്. അമ്മയേയും മകന്‍ തന്റെ സിനിമയില്‍ അഭിനയിപ്പിച്ചിരുന്നു. ഇത് കാണാന്‍ അച്ഛന്‍ ഇല്ലല്ലോയെന്ന സങ്കടം മാത്രമേയുള്ളൂവെന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. മകന്‍ തന്‍രെ അഭിനയത്തെ വിലയിരുത്തിയതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് കെപിഎസി ലളിത. അമരമെന്ന സിനിമയ്ക്കിടയിലെ സംഭവത്തെക്കുറിച്ചായിരുന്നു അവര്‍ പറഞ്ഞത്.
അമരം ഇറങ്ങുമ്പോൾ സിദ്ദു വളരെ കുട്ടിയായിരുന്നു. അതിന്റെ പ്രിവ്യു ഷോ കണ്ടു കഴിഞ്ഞ് വന്നപ്പോൾ അവന്റെ അച്ഛൻ അവനോട് ചോദിച്ചു. 'ഡാ നിനക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആരെയാണ്? അവൻ ഉടൻ മറുപടി പറഞ്ഞു. ഇതിൽ ഏറ്റവും സൂപ്പറായത് എന്റെ അമ്മയാണ് . അത് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുവെന്നും കെപിഎസി ലളിത പറയുന്നു.

അമരം സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് കിട്ടാവുന്ന വലിയ അവാർഡാണതെന്നും കെപിഎസി ലളിത പറയുന്നു. സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമ കൂടിയാണ് അമരം. മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്.
എകെ ലോഹിതദാസായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. അച്ചൂട്ടിയായി മമ്മൂട്ടി ശരിക്കും ജീവിക്കുകയായിരുന്നുവെന്നാണ് എല്ലാവരും പറഞ്ഞത്. മാതു, മുരളി, അശോകന്‍, കെപിഎസി ലളിത, ചിത്ര, ബാലന്‍ കെ നായര്‍, കുതിരവട്ടം പപ്പു, സൈനുദ്ദീന്‍ തുടങ്ങിയവരും അമരത്തില്‍ അഭിനയിച്ചിരുന്നു. ഭാര്‍ഗവിയെന്ന കഥാപാത്രത്തെയായിരുന്നു കെപിഎസി ലളിത അവതരിപ്പിച്ചത്.


Click it and Unblock the Notifications











