സൗന്ദര്യം കൂടിയത് കൊണ്ട് ആനിയെ വേറെ കെട്ടിക്കാന്‍ പോവുകയാണ്! നടിയെ കുറിച്ച് കെപിഎസി ലളിത പറഞ്ഞത്
ഒരു കാലത്ത് മലയാള സിനിമയിലെ മുന്‍നിര നടിയായി തിളങ്ങി നിന്ന ആനി വിവാഹത്തോട് കൂടിയാണ് അഭിനയം വിടുന്നത്. സംവിധായകന്‍ ഷാജി കൈലാസുമായി ഇഷ്ടത്തിലായ നടി ഒളിച്ചോടി പോയി വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കുടുംബജീവിതം ആസ്വദിക്കുകയാണ്.
അഭിനയത്തിലേക്കൊരു തിരിച്ച് വരവ് ഇല്ലെന്നാണ് ആനിയുടെ തീരുമാനം. എന്നാല്‍ ടെലിവിഷന്‍ പരിപാടിയില്‍ അവതാരകയായിട്ടെത്തി ആനി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ആനീസ് കിച്ചണ്‍ എന്ന പേരില്‍ നടത്തുന്ന കുക്കിങ് ഷോ ആണ് ആനി അവതരിപ്പിക്കുന്നത്. സെലിബ്രിറ്റികളെ വരുത്തി അവര്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുത്താണ് നടി സംസാരിക്കാറുള്ളത്.

മുന്‍പൊരു എപ്പിസോഡില്‍ മലയാളികളുടെ പ്രിയങ്കരിയായ നടി കെപിഎസി ലളിതയും പങ്കെടുത്തിരുന്നു. അന്ന് രസകരമായ അനുഭവങ്ങളാണ് ഇരുവരും പങ്കുവെച്ചത്. ആനിയുടെ കൂടെ ഒരുമിച്ചഭിനയിച്ച സമയത്ത് നടിയെ ഒരുക്കി വിട്ടതിനെ പറ്റിയൊക്കെയാണ് ലളിത സംസാരിച്ചത്. ഇതിനിടെ ഷാജി കൈലാസ് ഭാര്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങളും നടി വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ വീഡിയോ വീണ്ടും വൈറലായതോടെ നടിമാരുടെ സംസാരവും ശ്രദ്ധേയമായി.
'എന്നെ ഒത്തിരി മനസിലാക്കുന്ന ചേച്ചിയാണ് ഇത്, എന്റെ അമ്മയാണ്, എല്ലാമാണെന്ന് പറഞ്ഞുകൊണ്ടാണ്', ആനി കെപിഎസി ലളിതയെ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നത്. ഇതിന് പിന്നാലെ ആനിയുടെ കൂടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുമിച്ച് വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവങ്ങളാണ് നടി പങ്കുവെച്ചത്.
'പണ്ട് സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഓരോ സീനും കഴിയുമ്പോള്‍ ഇവള്‍ എന്നോട് വന്നു ചോദിക്കും ഒത്തോന്നെ എന്ന്. ഇവളെ ഏറ്റവും സുന്ദരിയായി മേക്കപ്പ് ഇടീപ്പിച്ചിട്ടുള്ളത് ഞാനാണ്. ഒരു കല്യാണ സീന്‍ ആയിരുന്നു അത്. ഞാന്‍ ജയറാമിന്റെ അമ്മ ആയിട്ട് ആയിരുന്നു അഭിനയിക്കുന്നത്.

അന്ന് ഞാനാണ് ഇവളെ ഒരുക്കിയത്. മുടിയൊക്കെ ഭംഗി ആയി കെട്ടിക്കൊടുത്ത് സുന്ദരിയായി ഒരുക്കി. എന്തൊരു ഭംഗി ആയിരുന്നെന്ന് അറിയാമോ ഇവളെ ആ സീനില്‍ കാണാന്‍. ഇപ്പോഴും സുന്ദരി തന്നെയാണ്. സൗന്ദര്യത്തിനൊന്നും ഒരു കുറവും ഇപ്പോഴും വന്നിട്ടില്ല. ഇതിനിടയിലാണ് നിനക്ക് രണ്ടാമത് കല്യാണം ആലോചിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നുണ്ടല്ലോ' എന്ന് കെപിഎസി ലളിത ആനിയോട് ചോദിക്കുന്നത്.
'എനിക്കോ, രണ്ടാമത് കല്യാണമോ, എന്റെ തമ്പുരാനെ. ഞാന്‍ എന്റെ ഏട്ടനേയും എന്റെ പിള്ളേരേം വിട്ടിട്ട് എങ്ങോട്ടും ഇല്ല' എന്നാണ് ആനി ഇതിന് മറുപടിയായി പറഞ്ഞത്. എന്നാല്‍ 'നിന്റെ ഏട്ടന്‍ തന്നെയാണ് ഇത് പറഞ്ഞതെന്നും നിനക്ക് സൗന്ദര്യം കൂടിയത് കൊണ്ട് വേറെ കെട്ടിക്കാന്‍ പോകുന്നു എന്നും പറഞ്ഞതായി' കെപിഎസ്സി ലളിത തമാശയായി പറയുന്നു.
കെപിഎസ്സി ലളിത എന്ന അതുല്യ കലാകാരി മലയാള സിനിമയുടെ ഒരു തീരാ നഷ്ടം തന്നെയാണ്. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും അമ്മ വേഷത്തില്‍ കൂടി തന്നെയാണ് താരം ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.


Click it and Unblock the Notifications