twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവിടെ വച്ചാണ് ഞങ്ങള്‍ തമ്മില്‍ തെറ്റിയത്, തിലകനുമായി ഉണ്ടായ വഴക്കിനെ കുറിച്ച് കെപിഎസി ലളിത

    |

    മുഖമോ സ്ഥാനമോ സ്ഥലമോ സാഹചര്യങ്ങളോ നോക്കാതെ തന്റെ അഭിപ്രായങ്ങള്‍ എവിടെയും വെട്ടി തുറന്ന് പറയുന്ന പ്രകൃതക്കാരനായിരുന്നു തിലകന്‍. അതുകൊണ്ട് തന്നെ സഹപ്രവര്‍ത്തകരായ അഭിനേതാക്കളുമായി അദ്ദേഹം നിരന്തരം കലഹിച്ചുകൊണ്ടിരുന്നു. മോഹന്‍ലാലുമായുള്ള പിണക്കമൊക്കെ പരസ്യമാണ്. അതുപോലെ പരസ്യമായ രഹസ്യമായിരുന്നു കെ പി എ സി ലളിതയും തിലകനും തമ്മിലുള്ള പ്രശ്‌നം.

    വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാ ആ പിണക്കത്തിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിയ്ക്കുകയാണ് കെ പി എ സി ലളിത. കെ പി എ സി ലളിതയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം. 'ഞാനും തിലകന്‍ ചേട്ടനുമുള്ള ഒരു സിനിമ വരാനിരുന്നെങ്കിലും മറ്റെന്തോ കാരണത്താല്‍ അത് മുടങ്ങിപ്പോയി.

    thilakanandkpaclalitha

    പിന്നീടാണ് ഭരതന്‍ ചേട്ടന്‍ (ലളിതയുടെ ഭര്‍ത്താവ്) ചമയം എന്ന സിനിമ സംവിധാനം ചെയ്യുന്നത്. അതില്‍ എനിക്ക് റോളില്ല. മുരളി ചെയ്ത വേഷം ചെയ്യേണ്ടിയിരുന്നത് തിലകന്‍ ചേട്ടനായിരുന്നു. പക്ഷെ അന്ന് വെള്ളത്തിലിറങ്ങാനുള്ള ബുദ്ധിമുട്ടുകളും അസുഖങ്ങളും പരിഗണിച്ച് മുരളിയെ ചമയത്തിലെ നായകനാക്കുകയായിരുന്നു.

    Recommended Video

    That was the biggest motivation mammootty ever got | FilmiBeat Malayalam

    പിന്നീട് മറ്റൊരു സിനിമയുടെ ലൊക്കേഷനില്‍ വച്ച് ഞങ്ങള്‍ തമ്മില്‍ കണ്ടപ്പോള്‍ തിലകന്‍ ചേട്ടന്‍ എന്നോട് വഴക്കിന് വന്നു. ഞാനാണ് ചമയത്തിലെ അദ്ദേഹത്തിന്റെ വേഷം പോക്കിയതെന്നും, സിനിമയില്‍ ജാതി കളിയാണെന്നുമൊക്കെ പറഞ്ഞു കൊണ്ടേയിരുന്നു വഴക്ക്. ഇത് കേട്ട് ഞാനും എന്തൊക്കയോ വിളിച്ചു പറഞ്ഞു. പിന്നെ വഴക്ക് ഗുരുതരമായി. അവിടെ വച്ചാണ് ഞങ്ങള്‍ തമ്മില്‍ തെറ്റിയത്.

    വഴക്കായിരുന്നെങ്കിലും ഞങ്ങള്‍ ഒരുമിച്ച് പിന്നെയും ധാരാളം സിനിമകള്‍ ചെയ്തിട്ടുണ്ട്. ഹാര്‍ബര്‍, സ്പടികം തുടങ്ങിയ ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ പരസ്പരം മിണ്ടില്ലായിരുന്നു. ഏതാണ്ട് നാല് വര്‍ഷം കഴിഞ്ഞ് അനിയത്തി പ്രാവ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ശ്രീവിദ്യയാണ് ഞങ്ങള്‍ക്കിടയിലെ പിണക്കം അകറ്റിയത്- കെ പി എ സി ലളിത ഓര്‍ത്തെടുക്കുന്നു.

    മലയാള സിനിമയുടെ പെരുന്തച്ചന്‍ എന്നറിയപ്പെടുന്ന തിലകന്‍ വ്യക്തി ജീവിതത്തിലും ഏറെ വ്യത്യസ്തനായിരുന്നു. എന്തും തുറന്ന് പറയുന്ന തിലകന്‍ ജീവിച്ചിരുന്ന കാലത്തോളം ആവശ്യങ്ങളോട് കലഹിച്ചിരുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ തിലകന് പകരം നില്‍ക്കാന്‍ മറ്റൊരു നടന്‍ മലയാളത്തിലില്ല. 2012 ആഗസ്റ്റ് ഒന്നിനാണ് തിലകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.

    English summary
    KPAC Lalitha about the quarrel with Thilakan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X