'വിദ്യ ആ ഹൃദയത്തിൽ നിന്നും ഒരിക്കലും തൂത്തുമാറ്റപ്പെടുകയില്ലെന്ന് ലളിതയ്ക്കറിയാമായിരുന്നു; പ്രിയ കൂട്ടുകാരി'

സിനിമാ ലോകത്ത് ഒരു കാലത്ത് വലിയ തോതിൽ ചർച്ചയായതാണ് ഭരതനും ശ്രീവിദ്യയും തമ്മിലുണ്ടായിരുന്ന പ്രണയം. സിനിമാക്കഥ പോലെ നാടകീയമായാണ് ഇവരുടെ ജീവിതം മുന്നോട്ട് പോയത്. ഭരതന്റെയും ശ്രീവിദ്യയുടെയും പ്രണയത്തിൽ ദൂതയായത് നടി കെപിഎസി ലളിതയാണ്. ലളിതയെയാണ് ഭരതൻ ഭാര്യയായി സ്വീകരിച്ചത്. ലളിതയുമായുള്ള വിവാഹത്തിന് ശേഷവും ശ്രീവിദ്യയും ഭരതനും തമ്മിലുള്ള പ്രണയം തുടർന്നു. മുമ്പൊരിക്കൽ ഇതേക്കുറിച്ച് ഭരതന്റെ സുഹൃത്തായിരുന്ന തിരക്കഥാകൃത്ത് ജോൺ പോൾ സംസാരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

ഞാൻ മണിയേട്ടന്റെ (ഭരതൻ) ഹൃദയത്തിൽ ചേക്കേറുന്നതിന് മുമ്പ് അവിടെ വിദ്യ ചേക്കേറിയിരുന്നു, അവർക്കിടയിലെ പ്രണയത്തിന് താൻ ഹംസമായിരുന്നെന്നും ലളിത ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വിദ്യ ആ ഹൃദയത്തിൽ നിന്നും ഒരിക്കലും തൂത്തുമാറ്റപ്പെടുകയില്ല എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഞാൻ ആ ജീവിതത്തിലേക്ക് കടന്ന് വന്നത്. പക്ഷെ ഒരു ഭാര്യ എന്ന നിലയിൽ എനിക്ക് അവകാശപ്പെട്ട സ്ഥാനവും പരിരക്ഷയും എല്ലാ കരുതലുകളും പൂർണമായും എനിക്ക് ലഭിച്ചിട്ടുണ്ടെന്നും ലളിത പറഞ്ഞിട്ടുണ്ട്.

KPAC Lalitha And Srividya

ഒരുപക്ഷെ കാമുകിയെന്ന നിലയിൽ ശ്രീവിദ്യ ഇത് തന്നെയായിരിക്കും പറയുകയെന്ന് അന്ന് ജോൺ പോൾ അഭിപ്രായപ്പെട്ടു. ഭരതൻ ശ്രീവിദ്യയെ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായി മനസിന്റെ കണ്ണ് കൊണ്ട് കാണുന്നത് ചെണ്ട എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്. ഒരു ദിവസം വിൻസെന്റ് മാഷിന് അടിയന്തരമായി മദ്രാസിലേക്ക് പോകണം. പ്രേം നസീറും ശ്രീവിദ്യയും മാത്രമുള്ള ​ഗാനരം​ഗ ചിത്രീകരണമാണ്. ആ ചിത്രീകരണത്തിന്റെ എല്ലാ ചുമതലകളും ഭരതനെ ഏൽപ്പിച്ചു.

മുൻജന്മമെന്ന ബന്ധമെന്ന പോലെ രണ്ട് പേരുടെയും ഉള്ളിൽ പ്രണയം തളിർത്തു. അതൊരിക്കലും പഴയ കീഴ്വഴക്കങ്ങൾക്കനുസരിച്ചുള്ള പ്രണയമായിരുന്നില്ല. ഒരിക്കൽ പോലും ഭരതൻ ശ്രീവിദ്യയെ ജീവിത പങ്കാളിയാക്കുന്ന കാര്യം സ്വപ്നം കണ്ടിട്ടില്ല. ഭർത്താവായി ഭരതനെ ശ്രീവിദ്യ ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ല. ജീവിതാവസാനം വരെ പ്രണയിതാക്കളായി തുടരാമെന്ന് അവരുടെ രണ്ട് പേരുടെയും മനസുകൾ തമ്മിൽ പറയാതെ പറഞ്ഞ് ഉറപ്പിച്ചതാണ്.

KPAC Lalitha And Srividya

അന്ന് ശ്രീവിദ്യ തമിഴിൽ നിറഞ്ഞ് നിൽക്കുന്ന നായികയാണ്. ശ്രീവിദ്യയുടെ തമിഴ് ചിത്രങ്ങൾക്ക് വേണ്ടിയുള്ള യാത്രകളിൽ ട്രെയ്നിൽ ടിക്കറ്റ് ബുക്ക് ചെയ്ത് ഭരതനും കൂടെ ചേരും. രാത്രികളിൽ ഉറങ്ങാതെ ശ്രീവിദ്യ പാടും. പാടുന്ന രാ​ഗങ്ങൾ ഭരതൻ വരയ്ക്കും. ആ കാലത്ത് ഇവരുടെ എല്ലാ തരത്തിലുള്ള സൗഹൃദങ്ങൾക്കും വേഴ്ചകൾക്കും ഒത്താശ ചെയ്ത പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു ലളിതയെന്നും ജോൺ പോൾ ചൂണ്ടിക്കാട്ടി.

രതിനിർവേദം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജീവിത പങ്കാളിയെ തേടുന്ന ഭരതന്റെ മനസ് ലളിതയിലേക്ക് ശ്രദ്ധയൂന്നതും ലളിത തിരിച്ച് ആ അർത്ഥത്തിൽ ഭരതനെ കാണാൻ തുടങ്ങുന്നതും. ശ്രീവിദ്യയുമായും ലളിതയുമായും ഭരതന് കലഹങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്ത ക്ഷണത്തിൽ അതിനേക്കാൾ വൈകാരികമായ ആവേശത്തോടെ വീണ്ടും ചേരുകയും ചെയ്തിട്ടുണ്ട്.

ലളിതയും ഭരതനും തമ്മിലുണ്ടായ കലഹങ്ങൾ ഒരു ഭാര്യയും ഭർത്താവും തമ്മിൽ അപൂർവമായിരിക്കും. പക്ഷെ ലളിതയെ ഭരതൻ ചേർത്ത് പിടിച്ചത് പോലെ മറ്റൊരു ഭർത്താവും ചെയ്തിട്ടുണ്ടാകില്ലെന്നും ജോൺ പോൾ അഭിപ്രായപ്പെട്ടു. ഞാൻ ബഹുമാനിക്കുന്ന ഏറ്റവും മികച്ച നടിയാരെന്ന ചോദ്യത്തിന് എന്റെ ഉത്തരം ശ്രീവിദ്യ എന്നല്ല ലളിതയെന്നാണ് ഭരതൻ പറഞ്ഞിരുന്നത്. ഭരതന്റെ മനസിലെ ശ്രീവിദ്യയുടെ സ്ഥാനം സ്വന്തമാക്കാൻ ലളിത ശ്രമിച്ചിട്ടില്ല. ശ്രീവിദ്യയുടെ ലളിതയുടെ സ്ഥാനമെടുക്കാനും ശ്രമിച്ചിട്ടില്ലെന്ന് ജോൺ പോൾ ചൂണ്ടിക്കാട്ടി. സഫാരി ടിവിയിലാണ് ജോൺ പോൾ ഈ വിവരങ്ങൾ മുമ്പൊരിക്കൽ പങ്കുവെച്ചത്

Read more about: kpac lalitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X