ശ്രീവിദ്യയോട് വെറുപ്പായിരുന്നോ? ഭർത്താവുമായി ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോൾ; കെപിഎസി ലളിത പറഞ്ഞത്

മലയാള സിനിമാ ലോകത്തിന് മറക്കാനാകാത്ത അഭിനയ പ്രതിഭകളാണ് ശ്രീവിദ്യയും കെപിഎസി ലളിതയും. ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ. എന്നാൽ പിന്നീട് നാടകീയ സംഭവങ്ങളാണ് ഇരുവരുടെയും ജീവിതത്തിലുണ്ടായത്. ശ്രീവിദ്യയുടെ കാമുകനായിരുന്നു പ്ര​ഗൽഭ ഫിലിം മേക്കർ ഭരതൻ. ശ്രീവിദ്യയുമായി അകന്ന ശേഷം ഭരതൻ കെപിഎസി ലളിതയെ വിവാഹം ചെയ്തു. എന്നാൽ വിവാഹ ശേഷവും ശ്രീവിദ്യ-ഭരതൻ ബന്ധം തുട‌ർന്നു. ഇതേക്കുറിച്ച് പല സംസാരങ്ങളും സിനിമാ ലോകത്തുണ്ടായിട്ടുണ്ട്.

എന്നാൽ ശ്രീവിദ്യയെ കുറ്റപ്പെടുത്തി ഒരിക്കൽ പോലും കെപിഎസി ലളിത സംസാരിച്ചി‌ട്ടില്ല. ഒരിക്കൽ ഇതേക്കുറിച്ച് നടി സംസാരിച്ചിട്ടുണ്ട്. ഭർത്താവിനോട് ഏതെങ്കിലും തരത്തിൽ അടുപ്പമുള്ള സ്ത്രീയെ അം​ഗീകരിക്കാൻ ഏത് സ്ത്രീക്കാണെങ്കിലും വിഷമമാണ്. ശ്രീവിദ്യയോട് ലളിത ചേച്ചിക്കുള്ള മനോഭാവം എന്തായിരുന്നെന്ന ചോദ്യത്തിനാണ് കെപിഎസി ലളിത മറുപടി നൽകിയത്. അവരുടെ മരണക്കിടയിൽ വരെ ഞാൻ പോയിട്ടുണ്ട്. ഞാനാണ് സാരി ഉടുപ്പിച്ചതും വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തതും. പൊട്ട് തൊടീക്കണമെന്ന് നേരത്തെ അവർ പറഞ്ഞിരുന്നു. ഞാനാണ് വലിയ പൊട്ട് തൊട്ട് കൊടുത്തത്. എനിക്കവരോട് അങ്ങനെ വെറുപ്പൊന്നും തോന്നിയിട്ടില്ല.

KPAC Lalitha  Srividya

കാരണം എന്നേക്കാൾ മുമ്പ് അവർക്ക് എന്റെ ഭർത്താവുമായി ബന്ധമുണ്ടെന്ന് അറിയാം. അത് അറിഞ്ഞ് കൊണ്ട് ഞാനെന്തിനാണ് കല്യാണത്തിന് സമ്മതിച്ചത്. പിന്നെ അത് കഴിഞ്ഞിട്ട് എന്തിനാണ് കടിപിടി കൂടുന്നത്. കെപിഎസി ലളിത ചോദിച്ചതിങ്ങനെ. ഭരതനുമായി അടുത്ത കാലത്തെക്കുറിച്ചും കെപിഎസി ലളിത സംസാരിച്ചിട്ടുണ്ട്. അങ്ങനെ പ്രേമിച്ച് വീണതല്ല. കിംവദന്തി വന്നപ്പോൾ എന്നാൽ പിന്നെ അങ്ങനെ ആകട്ടെയെന്ന് കരുതിയെന്ന് നടി വ്യക്തമാക്കി.

ശ്രീവിദ്യയുടെ ജീവിതത്തിലുണ്ടായ ദുരന്തങ്ങളെക്കുറിച്ചും കെപിഎസി ലളിത പരാമർശിക്കുകയുണ്ടായി. എനിക്ക് അവരോട് സഹതാപം തോന്നിയിട്ടുണ്ട്. ജാതകത്തിന്റെ കുഴപ്പമായിരിക്കും. എല്ലാം തികഞ്ഞ സ്ത്രീയായിരുന്നു അവർ. സൗന്ദര്യത്തിലും അഭിനയത്തിലും നൃത്തത്തിലുമെല്ലാം. സ്വഭാവത്തിലും എനിക്ക് വലിയ മോശം തോന്നിയിട്ടില്ല. ആദ്യ കാലങ്ങളിൽ വലിയ സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. അവരെ താൻ വെറുത്തിട്ടേയില്ലെന്നും കെപിഎസി ലളിത അന്ന് വ്യക്തമാക്കി.

KPAC Lalitha  Srividya

ഒരുപാട് കാര്യങ്ങൾ എനിക്ക് അറിയാം. ഞാനുമായി അദ്ദേഹം വിവാഹം ചെയ്യുന്നതിന് മുമ്പ് ആ ബന്ധത്തിന് കൂട്ടുനിന്ന ആളാണ് താനെന്നും കെപിഎസി ലളിത അന്ന് പറഞ്ഞു. ഭരതൻ-ശ്രീവിദ്യ-കെപിഎസി ലളിത എന്നിവരുടെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോൾ തുറന്നെഴുയിരുന്നു. ഭരതൻ വിവാഹ ശേഷവും ശ്രീവിദ്യയുമായുള്ള ബന്ധം തുടർന്നതിനെക്കുറിച്ചാണ് ജോൺ പോൾ എഴുതിയത്.

അക്കാലത്ത് ഇച് വലിയ ചർച്ചയായെങ്കിലും കെപിഎസി ലളിതയ്ക്ക് അതിൽ പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല. കേസ് കൊടുത്ത് കൂടേയെന്ന് എന്റെ ചില സുഹൃത്തുക്കൾ ചോദിച്ചിരുന്നു. ചെയ്യാൻ പാടില്ലെന്നാണ് ഞാൻ പറഞ്ഞത്. ഞാനത് ഒരിക്കലും ചെയ്യില്ല. ഭർത്താവിനെ മോശക്കാരനാക്കി കാണിക്കാൻ എഴുതിയതല്ല അദ്ദേ​ഹം. ചാമരം എന്ന സിനിമ എഴുതുന്ന സമയം തൊട്ടേ ജോൺ പോളിനെ തനിക്കറിയാമെന്നും കെപിഎസി ലളിത അന്ന് വ്യക്തമാക്കി. മുമ്പൊരിക്കൽ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പരാമർശിച്ചത്. 1998 ലാണ് ഭരതൻ മരിച്ചത്. ശ്രീവിദ്യ 2006 ലും. 2022 ലാണ് കെപിഎസി ലളിത ലോകത്തോട് വിട പറഞ്ഞത്.

More from Filmibeat

Read more about: kpac lalitha sreevidya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X