twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് ഭരതൻ പറ‍ഞ്ഞത് മകൾ കേട്ടില്ല! അച്ഛനും മകളും തമ്മില്‍ പിണങ്ങിയതിനെ കുറിച്ച് കെപിഎസി ലളിത

    |

    മലയാളി പ്രേക്ഷകർക്ക് മികച്ച ഒരു പിടി ക്ലാസിക് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനായിരുന്നു ഭരതൻ. മികച്ച സംവിധായകൻ എന്നതിൽ ഉപരി നല്ല പിതാവ് കൂടിയായിരുന്നു ഭരതൻ. ഇപ്പോഴിത ഭരതൻ ൺന്ന മികച്ച അച്ഛനെ കുറിച്ച് കെപിഎസി ലളിത . ഇതിന് മുൻപ് നിരവധി വേദികളിൽ ഭരതൻ എന്ന സിനിമക്കാരനെ കുറിച്ച് ലളിത സംസാരിച്ചിട്ടുണ്ട്. എന്നാൽ കുടുംബ വിശേഷങ്ങൾ അധികം പങ്കുവെയ്ക്കാറില്ലായിരുന്നു. മക്കളെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു ഭരതൻ.

    kpsc lalitha

    Recommended Video

    Revathy Sampath about Mammootty's viral photo | FilmiBeat Malayalam

    മകളുടെ പഠനവുമായി ബന്ധപ്പെട്ട സംഭവമായിരുന്നു നടി പറഞ്ഞത്. 'ചേട്ടന് മകളെ ഒരുപാട് ഇഷ്ടമായിരുന്നു.അവളെ അദ്ദേഹം ഒരു ചിത്രകാരിയാക്കാനാണ് ആഗ്രഹിച്ചത്. അവള്‍ നല്ല പോലെ പെയിന്‍റ് ചെയ്യുമായിരുന്നു. പക്ഷേ അതൊരു സൈഡ് ബിസിനസിനപ്പുറം ഒരു പ്രൊഫഷനാക്കി മാറ്റാന്‍ അവള്‍ ആഗ്രഹിച്ചില്ല. അതിന്റെ പേരില്‍ അവര്‍ തമ്മില്‍ പിണങ്ങിയിരുന്നു.

    അവള്‍ സ്വന്തമായി തീരുമാനിച്ചാണ് ബിബിഎ എടുക്കാൻ പോയത്. അച്ഛന്റെ കാലില്‍ തൊട്ട് വന്ദിച്ചിട്ടാണ് അന്ന് അവള്‍ അതിന് പോകുന്നത്. അന്നാണ് പിന്നെ അവര്‍ തമ്മില്‍ മിണ്ടുന്നത്. അച്ഛന് അതിന്റെ പേരില്‍ നല്ല വിഷമം ഉണ്ടായിരുന്നു. താന്‍ പറഞ്ഞത് ചെയ്തിലല്ലോ എന്ന രീതിയില്‍ നല്ല വിഷമം പുള്ളിക്ക് തോന്നിയിരുന്നു. അന്ന് രാത്രിയിലാണ് സുഖമില്ലാതെ ആശുപത്രിയില്‍ പോകുന്നതൊക്കെ'. കെപിഎസി ലളിത പറയുന്നു.

    കലാസംവിധായകനായാണ് ഭരതൻ സിനിമ ലോകത്ത് എത്തിയത്.. കുറച്ചു ചിത്രങ്ങളിൽ കലാസംവിധായകനായും സഹസംവിധായകനായും പ്രവർത്തിച്ച അദ്ദേഹം, 1974-ൽ പത്മരാജന്റെ തിരക്കഥയിൽ പ്രയാണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുള്ള ആ വർഷത്തെ ദേശീയപുരസ്കാരം ഈ ചിത്രത്തിനു കിട്ടി. പിന്നീട് മികച്ച ഒരുപിടി ചിത്രങ്ങൾ ഈ കൂട്ട്കെട്ടിൽ പിറക്കുകയായിരുന്നു. ഭരതനും പത്മരാജനുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. സംവിധാനത്തിനു പുറമേ ഭരതൻ മികച്ച തിരക്കഥകൃത്തും കൂടിയായിരുന്നു. കൂടാതെ തന്റെ സിനിമയിൽ പല ഗാനങ്ങളും രചിക്കുകയം ചിട്ടപ്പെടുത്തുകയും ചെയ്തിരുന്നു.

    English summary
    KPAc Lalitha Reveals Bharathan And daughter quarrel
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X