വിവാഹശേഷവും ഭരതന്‍ ശ്രീവിദ്യയെ പ്രണയിച്ചു! അതറിഞ്ഞ കെപിഎസി ലളിത ചെയ്തത്? തുറന്നുപറച്ചില്‍ വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് കെപിഎസി ലളിത. ചെറുപ്രായത്തില്‍ സിനിമയിലെത്തി പിന്നീട് അമ്മ കഥാപാത്രങ്ങളിലേക്ക് മാറുകയായിരുന്നു താരം. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ലളിതയ്ക്ക് ലഭിച്ചിരുന്നു. സംവിധായകന്‍ ഭരതനായിരുന്നു താരത്തെ വിവാഹം ചെയ്തത്. സിദ്ധാര്‍ത്ഥും ശ്രീക്കുട്ടിയുമാണ് മക്കള്‍. അമ്മയെപ്പോലെ അഭിനയത്തിന്‍രെ പാത പിന്തുടര്‍ന്ന് സിദ്ധാര്‍ത്ഥനും സിനിമയിലേക്ക് എത്തിയിരുന്നു.

നടനായി മുന്നേറുന്നതിനിടയിലാണ് സംവിധാന മോഹം സിദ്ധാര്‍ത്ഥ് സാക്ഷാത്ക്കരിച്ചത്. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ അമ്മയ്ക്കും വേഷം നല്‍കിയിരുന്നു താരം. അച്ഛന്റെ ചിത്രമായ നിദ്രയ്ക്ക് പുനരാവിഷ്‌ക്കാരമൊരുക്കിയും താരപുത്രനെത്തിയിരുന്നു. വ്യക്തി ജീവിതത്തിലെ നിര്‍ണ്ണായകമായ കാര്യങ്ങളെക്കുറിച്ച് തുറന്നുപറയുന്ന കെപിഎസി ലളിതയുടെ വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ഭരതന്‍ ശ്രീവിദ്യ പ്രണയം

ഭരതന്‍ ശ്രീവിദ്യ പ്രണയം

സംവിധായകന്‍ ഭരതനും ശ്രീവിദ്യയും പ്രണയത്തിലായിരുന്നു. അതിന്‍രെ ഹംസമായിരുന്നു താനെന്ന് കെപിഎസി ലളിത പറയുന്നു. കുടുംബത്തില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു അവരുടെ പ്രണയത്തെക്കുറിച്ച്. അവര്‍ക്കിടയിലെ ഇടനിലക്കാരിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു കെപിഎസി ലളിത. എന്റെ വീട്ടില്‍ ആകെ വന്നോണ്ടിരുന്നത് ഫോണ്‍ ചെയ്യുന്നതിന് വേണ്ടിയാണ്. ആണുങ്ങള്‍ ഫോണ്‍ ചെയ്താല്‍ അവര്‍ക്ക് കൊടുക്കില്ലായിരുന്നു. അവരുടെ അച്ഛനും അമ്മയ്ക്കും സഹോദരനുമൊക്കെ ഈ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു.

പിരിയാന്‍ കാരണം?

പിരിയാന്‍ കാരണം?

ഞാന്‍ ഫോണ്‍ ചെയ്ത് അദ്ദേഹത്തോട് സംസാരിച്ചതിന് ശേഷമാണ് അവര്‍ക്ക് ഫോണ്‍ കൊടുക്കാറുള്ളത്. തെറ്റിപ്പിരിഞ്ഞപ്പോള്‍ ഞാന്‍ ഒത്തിരി വഴക്ക് പറഞ്ഞിരുന്നു. മേലാല്‍ ഇവിടെ കയറരുതെന്ന് പറഞ്ഞ് ഇറക്കിവിട്ടതാണ്. അതുവരെ ഉണ്ടായി. കറങ്ങിത്തിരിഞ്ഞ് അത് എന്നിലേക്ക് എത്തുകയായിരുന്നു. അവര് തമ്മിലുണ്ടായ പ്രശ്‌നത്തെക്കുറിച്ചെല്ലാം എനിക്കറിയാം. നേരിട്ട് പോയി പറയുകയായിരുന്നു നമുക്ക് പിരിയാമെന്ന്. ആ സെറ്റില്‍ ഞാനുമുണ്ട്.

ശരിയാവുമെന്ന് തോന്നുന്നില്ല

ശരിയാവുമെന്ന് തോന്നുന്നില്ല

ശരിയാവുമെന്ന് തോന്നുന്നില്ല ചേച്ചി, ഭയങ്കര സംശയമാണ് എന്നൊക്കെ അന്ന് വിദ്യ പറഞ്ഞിരുന്നു. ഇത് ശരിയാവുമെന്ന് എനിക്ക് തോന്നുന്നില്ല. അപ്പോഴാണ് പുള്ളിയുടെ ബൈക്കിന്റെ ഹോണ്‍ കേട്ടത്. പുള്ളി വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ പോയി സംസാരിക്കാന്‍ പറഞ്ഞു. കരഞ്ഞോണ്ടാണ് തിരിച്ചുവന്നത്. ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷമായാണ് പിരിയുന്നതിനെക്കുറിച്ച് പോയി പറഞ്ഞത്. അവരുടെ സംസാരമെല്ലാം നേരിട്ട് കേള്‍ക്കാറുണ്ട്. ഫോണ്‍ ചെയ്ത് കൈയ്യില്‍ കൊടുക്കുന്നതല്ലേ ഞാനെന്നും ലളിത ചോദിക്കുന്നുണ്ട്.

Recommended Video

വെളിപ്പെടുത്തലുമായി കെപിഎസി ലളിത | filmibeat Malayalam
രതിനിര്‍വേദത്തിനിടെ

രതിനിര്‍വേദത്തിനിടെ

സുപ്രിയ ഫിലിംസിന്റെ നിര്‍മ്മാതാവായ ഹരി പോത്തനാണ് കഥയുണ്ടാക്കിയത്. ഞങ്ങളെ രണ്ടുപേരെയും ഒരു ട്രെയിനില്‍ വെച്ച് കണ്ടുവെന്നായിരുന്നു അദ്ദേഹത്തിന്‍രെ കഥ. അന്ന് വേറൊരാളാണ് എന്റെ കൂടെ യാത്ര ചെയ്തത്. കാഴ്ചയില്‍ ഭരതനെപ്പോലെയിരിക്കും അദ്ദേഹം. അതിന് ശേഷമായാണ് ഈ കഥ വന്നത്. പത്മരാജന്‍, ബാലു മഹേന്ദ്ര, ഭരതന്‍, ശ്രീലത, ഉമ്മുക്ക ഇവരൊന്നും പേര് വിളിക്കില്ല. ലല്‍സേ എന്നാണ് വിളിക്കാറുള്ളത്.

അന്നേ ശ്രദ്ധിച്ചിരുന്നു

അന്നേ ശ്രദ്ധിച്ചിരുന്നു

ശ്രീവിദ്യയുമായി പിരിഞ്ഞതിന് ശേഷം ഭയങ്കരമായി തകര്‍ന്നുപോയിരുന്നു അദ്ദേഹം. രണ്ടുമൂന്ന് പ്രണയം പിന്നീടുണ്ടായിരുന്നു. പ്രണയിക്കുന്നവരുടെ കൂടിക്കാഴ്ചയ്ക്കും സംസാരത്തിനുമൊക്കെ വേദിയാവുന്നത് എന്റെ വീടാണ്. അദ്ദേഹം പ്രണയിച്ചിരുന്നവരിലൊരാള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ശാന്തിയാണ് അത്, വില്യംസിന്‍രെ ഭാര്യ. ഇപ്പോഴും ഇതേക്കുറിച്ച് പറഞ്ഞ് ഞങ്ങള്‍ ചിരിക്കാറുണ്ട്.

 കൂപ്പയെന്ന ഇരട്ടപ്പേര്

കൂപ്പയെന്ന ഇരട്ടപ്പേര്

രതിനിര്‍വേദം സിനിമയുടെ രണ്ടാം ഷെഡ്യൂളില്‍ ചിലരൊക്കെ കൂപ്പെ എന്ന് വിളിച്ച് കളിയാക്കുന്നുണ്ടായിരുന്നു. ഭരതേട്ടനും ഞാനും ഒരു കൂപ്പയില്‍ യാത്ര ചെയ്തുവെന്നായിരുന്നു കഥ. ഹരി പോത്തന്‍ തമാശയുണ്ടാക്കിയതാണ്. ഇവര് തമാശയായിട്ടാണ് പറയുന്നതെങ്കിലും നമുക്ക് അതാലോചിച്ചൂടേയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. പിന്നേ, കല്യാണരാമന്‍ അങ്ങനെ ഞാന്‍ കളിയാക്കിയിരുന്നു. വെറുതെ നമ്മുടെ അടുത്ത് വേണ്ടെന്ന് പറയുകയായിരുന്നു.

വീട്ടില്‍ വന്നു

വീട്ടില്‍ വന്നു

പിന്നീടൊരു ദിവസം വന്ന് സീരിയസായി സംസാരിക്കുകയായിരുന്നു. ഇനി അങ്ങനത്തെ സ്വഭാവമൊന്നുമുണ്ടാവില്ല. തമാശയ്ക്കാണെങ്കില്‍ ഞാനില്ല. ഒരു പേരുദോഷം പോലും കേള്‍പ്പിച്ചിട്ടില്ല. ശങ്കരാടിട്ടേച്ചനുമായി വിവാഹം കഴിഞ്ഞ് എനിക്കൊരു കുട്ടിയുണ്ടെന്നുമായിരുന്നു അപവാദം. അദ്ദേഹത്തിന്റെ വീട്ടുകാര്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ജാതിയില്‍ താഴ്ന്നതാണ് ഞാനെന്നുള്ള പ്രചരാണങ്ങളുമുണ്ടായിരുന്നു.

വിവാഹശേഷവും പ്രണയിച്ചു

വിവാഹശേഷവും പ്രണയിച്ചു

വിവാഹ ശേഷവും ഭരതേട്ടനും ശ്രീവിദ്യയും പ്രണയത്തിലാണെന്നറിഞ്ഞപ്പോള്‍ കരയാനേ കഴിഞ്ഞുള്ളൂ. മോനെ, സിദ്ധാര്‍ത്ഥിനെ അവര്‍ വളര്‍ത്താമെന്ന് പറഞ്ഞിരുന്നു. അതിന്റെ ആവശ്യമില്ല, ഇവിടെയുള്ളത് ഇവിടത്തന്നെ മതി. അദ്ദേഹം അങ്ങോട്ട് പോയാലും പ്രശ്‌നമില്ല. പൊസ്സസീവ്‌നെസ്സൊന്നും തോന്നിയിട്ടില്ല. അവരുടെ കൈയ്യില്‍ നിന്നല്ലേ എനിക്ക് കിട്ടിയത്. മറ്റുള്ളവര്‍ പറഞ്ഞ് അറിയരുത് എന്ന കാര്യം പറഞ്ഞിരുന്നു. നേരിട്ട് പറയുമായിരുന്നു എല്ലാം. എന്തും അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറായ മനസ്സോടെയാണ് അദ്ദേഹത്തിനൊപ്പം ജീവിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X