മക്കളുടെ പിന്തുണയോടെ എന്നെ തിരിച്ചെത്തിച്ചു! സത്യന്‍ അന്തിക്കാടിനെക്കുറിച്ച് കെപിഎസി ലളിത!
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് സത്യന്‍ അന്തിക്കാട്. ഗൃഹാതുരതയും ഗ്രാമീണതയുമൊക്കെ നിറഞ്ഞ സിനിമകളുമായാണ് അദ്ദേഹം എത്താറുള്ളത്. കുടുംബ പ്രേക്ഷകരുടെ എക്കാലത്തേയും മികച്ച സംവിധായകരിലൊരാള്‍ കൂടിയാണ് അദ്ദേഹം. അച്ഛന് പിന്നാലെയായി മകനായ അനൂപ് സത്യനും സംവിധാനത്തില്‍ തുടക്കം കുറിക്കുകയാണ്. സുരേഷ് ഗോപിയും ശോഭനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനുമാണ് നായികാനായകന്‍മാരായെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. സത്യന് പിന്നാലെയായി മകനും സിനിമയിലേക്കെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് കെപിഎസി ലളിത പറയുന്നു.
അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ സത്യന്‍ അന്തിക്കാടിനെക്കുറിച്ച് കെപിഎസി ലളിത വാചാലയായിരുന്നു. ഭരതേട്ടന്‍ പോയതോട് കൂടി അഭിനയം അവസാനിപ്പിച്ച തന്നെ തിരിച്ച് സിനിമയിലേക്ക് എത്തിച്ചത് സത്യനായിരുന്നു. ഇനി അഭിനയിക്കാന്‍ പറ്റുമോ എന്ന് പോലും അറിയാതെ ആകെ തകര്‍ന്നുപോയ സമയമായിരുന്നു അത്. അതിനിടയിലാണ് മക്കളെ കൂട്ടുപിടിച്ച് സത്യന്‍ തന്നെ സിനിമയിലേക്ക് തിരിച്ചെത്തിച്ചത്. താന്‍ അഭിനയിക്കുന്നതിനോടായിരുന്നു മക്കള്‍ക്കും താല്‍പര്യം. അമ്മ എങ്ങോട്ടെക്കെങ്കിലും ഇറങ്ങിപ്പോകണമെന്ന് അവരും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് താന്‍ വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ അഭിനയിച്ചതെന്നും അവര്‍ പറയുന്നു.

കെ.പി.എ.സി വിട്ടതിനു ശേഷം എനിക്ക് ഏറ്റവു മികച്ച വേഷങ്ങൾ തന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. ഇത് ഞാൻ എല്ലായിടത്തും പറയുന്ന കാര്യമാണ്, എല്ലാപടത്തിലും എന്തെങ്കിലുമൊരു വ്യത്യസ്‌ത വേഷം എനിക്ക് തരാറുണ്ട്. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ മകൻ സംവിധാനം ചെയ്യുന്ന പടത്തിലും വളരെ വ്യത്യസ്‌മായ വേഷം ചെയ്യാൻ കഴിഞ്ഞു. ഇതുവരെയ്‌ക്കും അങ്ങനെ ഒരു ക്യാരക്‌ടർ ഞാൻ ചെയ്‌തിട്ടുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെ പറയാമെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications