വേണു പാര വെച്ചതോടെ ആ സിനിമയിലെ വേഷം നഷ്ടമായി, ഭരതൻ ചിത്രത്തെ കുറിച്ച് കെ പി എ സി ലളിത
ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രിയങ്കരിയായ താരമാണ് കെപിഎസി ലളിത. നാടകത്തിലൂടെ സിനിമയിൽ എത്തി വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം സൃഷ്ടിക്കുകയായിരുന്നു. 1969 ൽ സിനിമാ കരിയർ ആരംഭിച്ച താരം ഇന്നും മലയാള സിനിമയിൽ സജീവമാണ്. ഭരതിന്റെ ക്ലാസിക് ചിത്രങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു കെ പി എ സി ലളിത. തനിക്ക് നഷ്ടപ്പെട്ടു പോയ ഒരു ഭരതൻ ചിത്രത്തെക്കുറിച്ച് തുറന്നു പറയുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് 'മിന്നാമിനുങിൻ്റെ നുറുങ്ങ് വെട്ടം' എന്ന ചിത്രത്തെ കുറിച്ചായിരുന്നു നടിയുടെ വാക്കുകൾ.

കെപിഎസി ലളിതയുടെവാക്കുകൾ ഇങ്ങനെ... ചിത്രത്തിൽ താനായിരുന്നു ശാരദ ചെയ്ത വേഷം ചെയ്യാനിരുന്നതെന്നും എന്നാൽ നെടുമുടി വേണു തനിക്ക് പാരവെച്ചതോടെ ആ വേഷം ഇല്ലാതായെന്നും അവർ ഒരു ടെലിവിഷൻ ചാനൽ അഭിമുഖത്തിൽ പറഞ്ഞു. ഞാൻ അഭിനയിക്കേണ്ടതായിരുന്നു മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടത്തിലെ ടീച്ചർ കഥാപാത്രം. പക്ഷേ വേണു എനിക്കിട്ട് പാര വെച്ചതോടെ എനിക്ക് ആ വേഷം നഷ്ടമായി.
ഞാനും വേണുവും അതിന് മുൻപ് 'നീലക്കുറിഞ്ഞി പൂത്തപ്പോൾ' എന്ന ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. അതിലും ടീച്ചർ കഥാപാത്രമായിരുന്നു അതു കൊണ്ട് തന്നെ വീണ്ടും ഞങ്ങൾ ഒന്നിച്ച് വന്നാൽ ഒരേ പോലെയിരിക്കും എന്നുള്ളത് കൊണ്ട് വേണു പറഞ്ഞ പ്രകാരം എന്നെ മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം എന്ന സിനിമയിൽ നിന്ന് എന്നെ മാറ്റി. എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ശാരദ മനോഹരമാക്കിയ കഥാപാത്രമായിരുന്നു അത്'.
Recommended Video
1978 ൽ ആയിരുന്നു ഭരതനും കെപിഎസി ലളിതയും തമ്മിലുളള വിവാഹം നടന്നത്. സിനിമയിൽ സജീവമായിരുന്ന കാലത്താണ് ഇരുവരുടേയും വിവാഹം നടക്കുന്നത്.
പിന്നീട് ഒരു ചെറിയ ഇടവേള എടുത്ത നടി പിന്നീട് മലയാളത്തിൽ മടങ്ങി എത്തുകയായിരുന്നു. രണ്ടാം വരവിൽ മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ കെ പി എ സി ലളിതയ്ക്ക് കഴിഞ്ഞിരുന്നു.


Click it and Unblock the Notifications