twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ മൂന്ന് സിനിമകളും വലിയ പരാജയമായി! താലിമാല വരെ വില്‍ക്കേണ്ടി വന്നു! കെപിഎസി ലളിത

    By Prashant V R
    |

    മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് നടി കെപിഎസി ലളിത. നായികയായും സഹനടിയായുമൊക്കെയാണ് കെപിഎസി ലളിത തിളങ്ങിയത്. നാടകത്തിലൂടെ തുടക്കം കുറിച്ച് പിന്നീട് സിനിമയിലേക്ക് എത്തിയ നടി പിന്നീട് മലയാളത്തിന്റെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. മോളിവുഡില്‍ അമ്മ വേഷങ്ങളിലെല്ലാം നിരവധി സിനിമകളിലാണ് കെപിഎസി ലളിത അഭിനയിച്ചിരുന്നത്. സംവിധായകന്‍ ഭരതന്റെ ഭാര്യയായ കെപിഎസി ലളിത അദ്ദേഹത്തിന്റെ സിനിമകളിലും അഭിനയിച്ചിരുന്നു.

    വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ അഞ്ഞൂറിലധികം സിനിമകളിലാണ് അവര്‍ അഭിനയിച്ചിരുന്നത്. ദേശീയ പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകളും കെപിഎസി ലളിതയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോഴും സിനിമകളിലും സീരീയലുകളിലുമായി മലയാളത്തില്‍ സജീവമാണ് നടി. കെപിഎസി ലളിതയ്ക്ക് പുറമെ മകന്‍ സിദ്ധാര്‍ത്ഥ് ഭരതനും ഇന്‍ഡസ്ട്രിയില്‍ സജീവമാണ്.

    നായകനായി സിനിമയില്‍

    നായകനായി സിനിമയില്‍ തുടക്കം കുറിച്ച നടന്‍ ഇപ്പോള്‍ സംവിധായകനായിട്ടാണ് തിളങ്ങിനില്‍ക്കുന്നത്. അതേസമയം മുന്‍പ് നടന്നൊരു അഭിമുഖത്തില്‍ ഭരതന്‍ നിര്‍മ്മിച്ച സിനിമകള്‍ പരാജയപ്പെട്ടതിനെ കുറിച്ച് കെപിഎസി ലളിത മനസുതുറന്നിരുന്നു. സംവിധായകനായി അദ്ദേഹം വലിയ വിജയങ്ങള്‍ സ്വന്തമാക്കിയിരുന്നെങ്കിലും നിര്‍മ്മാതാവ് എന്ന നിലയില്‍ വാണിജ്യപരമായി നഷ്ടം വന്നിരുന്നു.

    ക്ലാസ് ചിത്രത്തിനൊപ്പം വാണിജ്യ

    ക്ലാസ് ചിത്രത്തിനൊപ്പം വാണിജ്യ വിജയത്തിനും പ്രാധാന്യം നല്‍കികൊണ്ട് ഭരതന്‍ നിര്‍മ്മിച്ച മൂന്ന് ചിത്രങ്ങളാണ് ബോക്‌സോഫീസില്‍ അക്കാലത്ത് വലിയ പരാജയം നേരിട്ടതെന്ന് കെപിഎസി ലളിത പറയുന്നു. ആരവവും ചാട്ടയും ദേവരാഗവും ശുഭാപ്തി വിശ്വാസത്തോടെ ചെയ്ത സിനിമകള്‍ ആയിരുന്നു. എന്നാല്‍ ഈ സിനിമകള്‍ വലിയ പരാജയം സൃഷ്ടിച്ചത് സാമ്പത്തികമായി പോലും തങ്ങളെ ഉലച്ചുകളഞ്ഞെന്ന് കെപിഎസി ലളിത പറയുന്നു.

    Recommended Video

    Nithya Mammen exclusive interview | FilmiBeat Malayalam
    സിനിമകള്‍ നിര്‍മ്മിച്ചത്

    സിനിമകള്‍ നിര്‍മ്മിച്ചത് സാമ്പത്തിക അച്ചടക്കമില്ലായ്മയോടെ ഒന്നും അല്ലായിരുന്നു. വളരെ ലോ ബജറ്റില്‍ തന്നെയാണ് സിനിമകള്‍ നിര്‍മ്മിച്ചത്. വിജയമാകും എന്ന് പറഞ്ഞ് ചെയ്ത സിനിമകള്‍ തന്നെയായിരുന്നു. ആ വിശ്വാസം അത്രത്തോളം ഉറപ്പിച്ചിരുന്നു. അത് ആരവത്തിന് ഉണ്ടായിരുന്നു. ചാട്ടയ്ക്ക് ഉണ്ടായിരുന്നു. അത് പോലെ ദേവരാഗവും വിജയമാകുമെന്ന് കരുതിയിരുന്നു.

    എന്നാല്‍ ഇത് മൂന്നും

    എന്നാല്‍ ഇത് മൂന്നും വലിയ പരാജയമായി. സാമ്പത്തികമായി ഇത് വല്ലാതെ ബാധിച്ചു. താലിമാല വരെ വില്‍ക്കുകയും ചെയ്തു.കെഎപിഎസി ലളിത അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം കലാ സംവിധായകനായിട്ടാണ് ഭരതന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. പിന്നീട് പത്ത് സിനിമകളില്‍ പ്രവര്‍ത്തിച്ച ശേഷം സ്വതന്ത്ര സംവിധായകനായും മാറുകയായിരുന്നു.

    പ്രയാണം എന്ന ചിത്രമായിരുന്നു

    പ്രയാണം എന്ന ചിത്രമായിരുന്നു ഭരതന്‍ ആദ്യമായി സംവിധാനം ചെയ്തിരുന്നത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ സിനിമകള്‍ സംവിധായകന്റെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ഭരതന്‍ സംവിധാനം ചെയ്ത സിനിമകളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച സ്വീകാര്യതയാണ് സിനിമകള്‍ക്ക് ലഭിക്കാറുളളത്. വൈശാലി പോലുളള ഭരതന്‍ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമയാണ്. ഭരതന് പിന്നാലെ സംവിധായകനായി മകന്‍ സിദ്ധാര്‍ത്ഥും മലയാളത്തില്‍ തിളങ്ങിനില്‍ക്കുകയാണ്.

    Read more about: kpsc lalitha
    English summary
    Kpsc lalitha revals about her husband bharathan produced films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X