Don't Miss!
- Finance
ഈമാസം ബോണസ് ഓഹരി പ്രഖ്യാപിച്ച 3 സ്മോള്‍ കാപ് കമ്പനികള്‍; പക്കലുണ്ടോ?
- Sports
IND vs ZIM: ബംഗ്ലാദേശിനെതിരേ സിംബാബ്വെ പരമ്പര നേടിയത് നന്നായി! കാരണം പറഞ്ഞ് ധവാന്
- Automobiles
ബീമാനം പറത്തുന്നതിനിടയ്ക്ക് പൈലറ്റ് ബ്രോസ് ഉറങ്ങാറുണ്ട് ഗയ്സ്; പേടിക്കണ്ട ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ
- News
ഷാജഹാൻ കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ, ഒളിവിൽ കഴിഞ്ഞത് മലമ്പുഴയിൽ
- Travel
കുട്ടികള്‍ക്കൊപ്പമുള്ള യാത്രകള്‍ ലളിതമാക്കാം... ആഘോഷിക്കാം ഓരോ നിമിഷവും...ശ്രദ്ധിക്കാന്‍ അഞ്ച് കാര്യങ്ങള്‍
- Lifestyle
സൈനസും ജലദോഷവും ബുദ്ധിമുട്ടിക്കില്ല: ഈ യോഗാസനമാണ് ഉറപ്പ്
- Technology
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ; വില അറിയാം
ലാലേട്ടന്റെ കൈയ്യില്‍ നിന്നും അടി കിട്ടിയതോടെ അത് ശരിയായി; അദ്ദേഹം ഉമ്മ തന്നതോടെ ഉണ്ടായ വിഷമം പോയെന്നും കൃപ
നടി രമാദേവിയുടെ മകള്‍ എന്നതിലുപരി മലയാള സിനിമയ്ക്ക് ഏറ്റവും സുപരിചിതയായ നടിയാണ് കൃപ. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ കൃപ അരയന്നങ്ങളുടെ വീട്, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങി നിരവധി സിനിമകളില്‍ അഭിനനയിച്ചിട്ടുണ്ട്. വലുതായതിന് ശേഷവും അഭിനയത്തിലേക്ക് തിരിച്ച് വന്നെങ്കിലും ചെറിയ വേഷങ്ങളിലാണ് നടി അഭിനയിച്ചത്.
ഇപ്പോഴിതാ മോഹന്‍ലാലിന്റെ കൂടെ ലൊക്കേഷനില്‍ ഉണ്ടായ രസകരമായൊരു അനുഭവത്തെ കുറിച്ച് പറയുകയാണ് കൃപ. ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ അടുത്തിടെ മത്സരാര്‍ഥിയായി എത്തിയപ്പോള്‍ മനസ് തുറന്ന് സംസാരിക്കുകയായിരുന്നു നടി.

'മോഹന്‍ലാലിനൊപ്പം ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുകയായിരുന്നു. എത്ര തവണ എടുത്തിട്ടും ആ സീന്‍ ശരിയാവുന്നില്ല. എന്നെ അടിക്കുന്ന സീനാണ്. ഒന്നും രണ്ടും മൂന്നും തവണ എടുത്തിട്ടും കാര്യം നടക്കുന്നില്ല. ഒന്ന് രണ്ട് തവണ അടിക്കിട്ടിയിട്ട് ഞാന്‍ വീഴുന്നത് ശരിയാവുന്നില്ല. പിന്നെ രണ്ട് തവണ ക്യാമറയുടെ പ്രശ്നങ്ങളും വന്നു. എല്ലാം കൂടി ഒത്തിണങ്ങി വന്നാലല്ലേ ടേക്ക് ഓക്കെയാവുകയുള്ളു' എന്നും കൃപ പറയുന്നു.
കുറച്ച് സമയം കഴിഞ്ഞതോടെ എല്ലാവരുടെയും ക്ഷമ നശിച്ച് തുടങ്ങി. ആറാമത്തെയോ ഏഴാമത്തെ ടേക്കിലാണ് ആ സീന്‍ ശരിയാവുന്നത്. അങ്ങനെ അവസാനത്തെ ടേക്കില്‍ നല്ലൊരു അടി എനിക്കിട്ട് കിട്ടി. ആ ടേക്ക് ഓക്കെയായി. മുഖമൊക്കെ ആകെ ചുവന്ന് തുടുത്ത് വന്നു. ഇത് കണ്ട് ലാലേട്ടനും സങ്കടമായി. അന്ന് ഞാന്‍ കൊച്ച് കുട്ടിയാണ്. എന്നെ അടുത്ത് വിളിച്ചിട്ട് സോറി മോളേ, ഈ ടേക്ക് റെഡിയാക്കാന്‍ വേണ്ടി അടിച്ചതാണ്. നിന്നെ വേദനിപ്പിക്കാന്‍ വേണ്ടിയല്ലെന്നൊക്കെ പറഞ്ഞു.

എനിക്കിട്ട് അടി കിട്ടാതെ വീഴുകയായിരുന്നു പ്ലാന്‍ ചെയ്തത്. പ്ലാനിങ് പാളിയപ്പോള്‍ കിട്ടിയ അടിയായി പോയി. ശരിക്കും ലാലേട്ടന്റെ ടൈമിങ് കറക്ടായിരുന്നു. എന്തായാലും ലാലേട്ടന് അടുത്ത് വിളിച്ച് മടിയിലിരുത്തി ഒരു ഉമ്മയൊക്കെ തന്നു. അതോടെ അടി കിട്ടിയാലും ഇപ്പോള്‍ എന്താ കുഴപ്പമെന്ന് തോന്നിയതായിട്ടും കൃപ പറയുന്നു.
വലുതായതിന് ശേഷം ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലും ലാലേട്ടന്റെ കൂടെ അഭിനയിച്ചിരുന്നു. അദ്ദേഹം സഹതാരങ്ങള്‍ക്ക് നല്കുന്ന എനര്‍ജി ലെവല്‍ വലുതാണ്. മമ്മൂക്കയും അങ്ങനെ തന്നെയാണ്. അദ്ദേഹം ചീത്തയൊക്കെ പറയും. അത് സ്നേഹത്തോടെയുള്ള കരുതലും വാത്സല്യവുമൊക്കെയാണ്. അരയന്നങ്ങളുടെ വീടില് അഭിനയിക്കുമ്പോള്‍ നീയിങ്ങനെ നടന്നാല്‍ മതിയോ പഠിക്കേണ്ടേ? എന്ന് മമ്മൂക്ക ചോദിച്ചിരുന്നു.
പഠനത്തില്‍ അവള്‍ക്ക് താല്പര്യമുണ്ട്. അവളെ പഠിപ്പിക്കണമെന്ന് അച്ഛനോട് മമ്മൂക്ക പറഞ്ഞിട്ടുണ്ട്. ഇനി സീരിയസായി പഠനത്തില്‍ ശ്രദ്ധിക്കാനും പറഞ്ഞു. ഇത് മാത്രമല്ല അമ്മയും ഞാനും ഫോട്ടോസ്റ്റാറ്റ് കോപ്പി പോലെയാണെന്ന് പറഞ്ഞതും അദ്ദേഹമാണ്. രണ്ടാളെയും കാണാന്‍ ഒരുപോലെ ഉണ്ടല്ലോ എന്നും നടി പറയുന്നു.
-
'അവൻ ചില കള്ളത്തരങ്ങളൊക്കെ കാണിച്ചേക്കും'; കത്രീന-വിക്കി ബന്ധത്തിൽ ജ്യോതിഷിയുടെ പ്രവചനം
-
ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതെന്ന് സമാന്ത, ഓരോരുത്തരുടെ വിധിയെന്ന് സിദ്ധാർത്ഥ്; ഇരുവരും പിരിഞ്ഞതിനുള്ള കാരണങ്ങൾ
-
ഭിന്നശേഷിക്കാരനായ ഒരു അനിയനുണ്ട്, 'അമ്മയായിരുന്നു എനിക്കെല്ലാം', അമ്മയുടെ വിയോഗത്തെക്കുറിച്ച് സാജൻ പള്ളുരുത്തി