കൃഷ്ണകുമാറിന്‍റെ വീട്ടിലെ എന്‍റര്‍ടൈനര്‍! ദിയയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് അമ്മയും ചേച്ചിയും!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് കൃഷ്‌കുമാറിന്റേത്. അച്ഛന് പിന്നാലെയായാണ് മക്കളും സിനിമയില്‍ തുടക്കം കുറിച്ചത്. നാല് പെണ്‍കുട്ടികളാണ് അദ്ദേഹത്തിന്. മക്കളെക്കുറിച്ച് വാചാലരായി സിന്ധുവും കൃഷ്ണകുമാറും എത്താറുണ്ട്. കുടുംബത്തിലെല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ലോക് ഡൗണ്‍ സമയത്തെ വിനോദത്തെക്കുറിച്ച് വാചാലരായും ഇവരെത്തിയിരുന്നു. അച്ഛനും മക്കളുമെല്ലാം ടിക് ടോക്കില്‍ സജീവമാണ്. ഇവര്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.

ദിയ കൃഷ്ണയുടെ പിറന്നാളാണ് മെയ് 5ന്. ഈ സന്തോഷം പങ്കുവെച്ചാണ് ഇവരെല്ലാം എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റുകളെല്ലാം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ആരാധകരെല്ലാം പോസ്റ്റിന് കീഴില്‍ ആശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്. വീട്ടില്‍ ഏറ്റവും കോമഡി ഓസിയാണെന്ന് എല്ലാവരും പറഞ്ഞിരുന്നു. കുടുംബസമേതമായി ഇവര്‍ ഒന്നും ഒന്നും മൂന്നിലേക്ക് എത്തിയിരുന്നു. 22കാരിയായ ഓസിക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് കൃഷ്ണകുമാറും സിന്ധുവും അഹാന കൃഷ്ണയും.

അമ്മയുടെ ആശംസ

അമ്മയുടെ ആശംസ

22 വര്‍ഷം മുന്‍പുള്ള അനുഭവത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ. അമ്മുവിനും കിച്ചുവിനൊപ്പമാണ് ആശുപത്രിയിലേക്ക് പോയത്. പിറ്റേ ദിവസം രാവിലെയായിരുന്നു ഓസി ജനിച്ചത്. അമ്മുവിനെ ചേര്‍ത്തുപിടിച്ചിരുന്നു അന്ന് എന്ന് സിന്ധു കൃഷ്ണ ഓര്‍ത്തെടുക്കുന്നു. അന്ന് കൂടിയേ അങ്ങനെ പിടിക്കാന്‍ കഴിയൂ എന്ന് അറിഞ്ഞിരുന്നു. അതുവരെ അമ്മു മാത്രമായിരുന്നു ഞങ്ങളുടെ കുഞ്ഞ്്. പുതിയൊരാള്‍ വന്നതും എന്റെ ശ്രദ്ധ അങ്ങോട്ടേക്ക് പോവുകയും ചെയ്യുകയായിരുന്നു പിന്നീട്.

 പ്രശ്‌നക്കാരിയായിരുന്നില്ല

പ്രശ്‌നക്കാരിയായിരുന്നില്ല

മക്കളുടെ കൂട്ടത്തില്‍ ഒട്ടും പ്രശ്‌നക്കാരിയല്ലാത്തവളാണ് ദിയ. മെലിഞ്ഞ ശരീര പ്രകൃതമായതിനാല്‍ എടുക്കാനും ഈസിയായിരുന്നു. ചേച്ചിയുടെ വലിയ ഫാനായിരുന്നു അവള്‍. എപ്പോഴും സന്തോഷത്തോടെ നടക്കുന്ന കുട്ടിയാണ് അവള്‍. അവള്‍ക്ക് 22 വയസ്സായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും അഹാന പറയുന്നു. വീട്ടിലെ എന്റര്‍ടൈന്‍മെന്റാണ് ഓസിയെന്നും ദിയ പറയുന്നു. ഓക്കെഡാ, താങ്ക്യൂ എന്നുള്ള കമന്റുമായി ദിയയും എത്തിയിരുന്നു.

അച്ഛന്റെ പോസ്റ്റ്

അച്ഛന്റെ പോസ്റ്റ്

അമ്മ മാത്രമല്ല അച്ഛനും മകള്‍ക്ക് ആശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്. മകളുടെ കുട്ടിക്കാലത്തെ ചിത്രവും പങ്കുവെച്ചാണ് അച്ഛനെത്തിയത്. 22 വര്‍ഷം മുന്‍പ് ഈ ദിനത്തിലാണ് ദിയ ജനിച്ചതെന്നായിരുന്നു കൃഷ്ണകുമാര്‍ കുറിച്ചത്. ക്യൂട്ട് പികസ് എന്നുള്ള കമന്റുമായാണ് ദിയ അച്ഛന്റെ പോസ്റ്റിന് കമന്റിട്ടത്. ഇനിയങ്ങോട്ട് ചറപറ ബര്‍ത്ത് ഡേ ആയിരിക്കുമല്ലോയെന്നായിരുന്നു ഒരാളുടെ ചോദ്യം. അച്ഛന്റെ മോള്‍ക്ക് ഹാപ്പി ബര്‍ത്ത് ഡേയെന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്.

അഹാനയുടെ ആശംസ

അഹാനയുടെ ആശംസ

അനിയത്തിക്കുട്ടിക്ക് ആശംസയുമായി അഹാനയും എത്തിയിരുന്നു. നിന്റെ ബ്രയിനിലെ ഒരുഭാഗം പ്രവര്‍ത്തിക്കാത്തതിനാലാണ് നീ ഇങ്ങനെ എല്ലാവരേയും ചൊറിയുന്നത്. ഒരുകാര്യവും നിന്നെ ബാധിക്കാത്തതും അതുകൊണ്ടാണ്. നീ എല്ലാത്തിനേയും കൂളായി കാണുന്നതും അതോണ്ടാണ്. ചിലപ്പോള്‍ അത് ശരിയല്ലെന്ന് തോന്നാറുണ്ട്. നമ്മുടെ അടുത്ത അടിക്കായി കാത്തിരിക്കുകയാണ്. ഹാപ്പി ബര്‍ത്ത് ഡേ എന്നായിരുന്നു അഹാന കുറിച്ചത്. ക്യാപ്ഷന്‍ പൊളിച്ചുവെന്നായിരുന്നു ദിയയുടെ കമന്റ്

നവ്യ നായരുമെത്തി

നവ്യ നായരുമെത്തി

അഹാനയുടെ പോസ്റ്റിന് കീഴില്‍ കമന്റുമായി നവ്യ നായരും എത്തിയിരുന്നു. വാട്ട് എ വിഷ് ലവ്ഡ് ഇറ്റെന്നായിരുന്നു നവ്യയുടെ കമന്റ്. പാവം അല്ലേ ഓസിക്കുട്ടി, ആദ്യത്തെ അനിയത്തിയല്ലേ, അവളെക്കുറിച്ച് ഇങ്ങനെ പറയാവോയെന്നായിരുന്നു ഒരാളുടെ ചോദ്യം. സഹോദരിമാര്‍ എന്നും ഇങ്ങനെയല്ലേയെന്നായിരുന്നു അദ്ദേഹത്തോട് മറ്റുള്ളവര്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X