For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഹാനയായിരുന്നു പരീക്ഷണവസ്തു! മക്കളുടെ വിവാഹത്തെക്കുറിച്ച് കൃഷ്ണകുമാര്‍ പറയുന്നത് ഇങ്ങനെ!

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് കൃഷ്ണകുമാറിന്റേത്. സീരിയലിലും സിനിമയിലുമൊക്കെയായി തന്റേതായ സാന്നിധ്യം അറിയിച്ച താരമാണ് കൃഷ്ണകുമാര്‍. നിരവധി സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന് ഇന്നും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. അദ്ദേഹത്തിന് പിന്നാലെയായി മക്കളും അഭിനയ മേഖലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നാല് പെണ്‍കുട്ടികളാണ് അദ്ദേഹത്തിന്. മക്കളുടെ പേരില്‍ അറിയപ്പെടാന്‍ ഏറെയിഷ്ടമാണെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന താരം, ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി തുടങ്ങിയ വിശേഷണങ്ങളാണ് അദ്ദേഹത്തിന് പലരും ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്.

  കുടുംബത്തിലെല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ക്ഷണനേരം കൊണ്ടാണ് ഇവരുടെ വിശേഷങ്ങള്‍ വൈറലായി മാറുന്നത്. മക്കളുടെ പേരെല്ലാം ചേര്‍ത്ത് അഹാദിഷ്‌ക എന്ന പേജും സോഷ്യല്‍ മീഡിയയിലുണ്ട്. കൃഷ്ണകുമാറും മക്കളും മാത്രമല്ല ഭാര്യ സിന്ധുവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും പുതിയ തുടക്കവും രസകരമായ സംഭവങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞാണ് സിദ്ധു എത്താറുള്ളത്. മൂത്ത മകളായ അഹാന കൃഷ്ണയായിരുന്നു ആദ്യം സിനിമയിലേക്കെത്തിയത്. പിന്നാലെയായി ഹന്‍സികയും വെള്ളിത്തിരയില്‍ മുഖം കാണിക്കുകയായിരുന്നു. ഇപ്പോഴിതാ ഇഷാനി കൃഷ്ണയും അരങ്ങേറുകയാണ് വണ്‍ എന്ന ചിത്രത്തിലൂടെ. മിടുക്കികളായി നാല് പെണ്‍മക്കളെ വളര്‍ത്തിയതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍, മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മക്കളെക്കുറിച്ച് വാചാലനായത്.

  അഹാനയായിരുന്നു പരീക്ഷണ വസ്തു

  അഹാനയായിരുന്നു പരീക്ഷണ വസ്തു

  തന്‍രെ അച്ഛനും അമ്മയും വൈകി കല്യാണം കഴിച്ചവരാണ്. അച്ഛന് 46, അമ്മയ്ക്ക് 43 വയസ്സുള്ളപ്പോഴായിരുന്നു അവരുടെ വിവാഹം. ഭയങ്കരമായ കൊഞ്ചിക്കലുകളൊന്നുമില്ലാത്ത ബാല്യമായിരുന്നു തന്റേത്. അവര്‍ വൈകി വിവാഹം കഴിച്ചതിനാല്‍ തന്നെ നേരത്തെ കെട്ടിച്ചിരുന്നു. കൂട്ടുകുടുംബം എന്നത് കേട്ട് പരിചയം മാത്രമുള്ള കാര്യമാണ്. പേരന്റിംഗിനെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നു. മൂത്ത മകളായ അഹാനയെ വളര്‍ത്തിയാണ് തങ്ങള്‍ പല കാര്യങ്ങളും പഠിച്ചത്. എല്ലാ പരീക്ഷണങ്ങളും നടത്തിയത് അവളിലായിരുന്നു.

  പ്രണയിച്ച് വിവാഹിതരായവര്‍

  പ്രണയിച്ച് വിവാഹിതരായവര്‍

  പ്രണയിച്ചാണ് ഞങ്ങള്‍ വിവാഹിതരായത്. ചില എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നു. അതേത്തുടര്‍ന്ന് വാടകവീട്ടിലേക്ക് മാറുകയായിരുന്നു തങ്ങള്‍. അവിടെ നിന്നാണ് ജീവിതം ആരംഭിക്കുന്നത്. ജീവിതത്തിലെ നെഗറ്റീവിനേയും എടുത്ത് അതിലെ പോസിറ്റീവ് കണ്ടെത്തിയായിരുന്നു ജീവിച്ചത്. മൂത്ത മകളോട് തങ്ങള്‍ക്ക് വലിയ കടപ്പാടുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു. അവളിലൂടെയാണ് പല കാര്യങ്ങളെക്കുറിച്ചും പഠിച്ചത്. രണ്ടാമത്തെയാളെത്തിയപ്പോള്‍ കുറേക്കൂടി പഠിച്ചു.

  അഭിപ്രായവ്യത്യാസങ്ങളൊക്കെ സ്വഭാവികമാണ്

  അഭിപ്രായവ്യത്യാസങ്ങളൊക്കെ സ്വഭാവികമാണ്

  വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ച് വളര്‍ച്ച് വളര്‍ന്നവരാണ് താനും സിന്ധുവും. അതുവരെയുള്ള പല കാര്യങ്ങളും പെട്ടെന്ന് മാറ്റുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അങ്ങനെ മാറുന്നതിനോട് തനിക്ക് താല്‍പര്യമില്ല. അത്യാവശ്യത്തിനുള്ള വാശിയും ഈഗോയുമൊക്കെ രണ്ടാള്‍ക്കുമുണ്ട്. തങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാറുണ്ട്. മക്കളുടെ മുന്നിലല്ലാതെ രഹസ്യമായി വഴക്ക് കൂടാനൊന്നും തങ്ങള്‍ക്ക് അറിയില്ല. അതിനാല്‍ത്തന്നെ ഇങ്ങനെയൊക്കെയാണ് ജീവിതം എന്ന് അവര്‍ക്കും അറിയാം.

  ഇതൊക്കെയാണ് ജീവിതം

  ഇതൊക്കെയാണ് ജീവിതം

  നമ്മളെന്നും നമ്മളായിത്തന്നെയിരിക്കുകയെന്ന കാര്യത്തെക്കുറിച്ച് എപ്പോഴും പറയാറുണ്ട്. ഈ വഴിയ പോയാല്‍ ഇങ്ങനെയുള്ള കുഴപ്പങ്ങളുണ്ടാവുമെന്ന് പറഞ്ഞുകൊടുക്കാം. അത് പോലെ തന്നെ മറ്റുള്ളവരുടെ വീഴ്ചയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നേറാനായി പറയാറുണ്ട്. അത് പോലെ തന്നെ പല കാര്യങ്ങളെക്കുറിച്ചും അവരിങ്ങോട്ട് പറയാറുണ്ട്. അതു തങ്ങള്‍ ഉള്‍ക്കൊള്ളാറുണ്ട്. 25 വര്‍ഷം മുന്‍പ് താന്‍ ഇങ്ങനെയൊക്കെയാണ് പോവുന്നതെന്ന് അന്നറിയില്ലായിരുന്നു. വിധിയില്‍ വിശ്വസിക്കുന്നയാളാണ് താനെന്നും കൃഷ്ണകുമാര്‍ പറയുന്നു.

  തിരിച്ചൊന്നും പ്രതീക്ഷിക്കരുത്

  തിരിച്ചൊന്നും പ്രതീക്ഷിക്കരുത്

  നമുക്കുള്ളത് എങ്ങനെയായാലും നമ്മളിലേക്ക് എത്തും. പതിന്‍മടങ്ങായിട്ട് പലതും തിരിച്ചുവന്നിട്ടുണ്ട്. കഷ്ടപ്പാട് അനുഭവിക്കുമ്പോഴും മറ്റുള്ളവര്‍ക്ക് നല്‍കുക. തിരിച്ചൊന്നും പ്രതീക്ഷിക്കരുത്. നമ്മുടെ മാതാപിതാക്കള്‍ ചെയത് നല്ല കാര്യത്തെക്കുറിച്ച് എപ്പോഴും മക്കളോട് പറയാറുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു. ഒന്നുമില്ലാതെ കഷ്ടപ്പെടുന്ന സമയത്തും അമ്മ മറ്റുള്ളവരെ സഹായിക്കും.

  25ാമത്തെ വയസ്സില്‍

  25ാമത്തെ വയസ്സില്‍

  25ാമത്തെ വയസ്സിലായിരുന്നു വിവാഹം. 26മാത്തെ വയസ്സില്‍ അച്ഛനായിരുന്നു. പേരന്‍സിനെ തിരഞ്ഞെടുക്കുന്നത് മക്കളാണ്. അച്ഛനും കുഞ്ഞും ഒരേ ദിവസമാണ് ജനിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കൊപ്പം എന്‍ജോയ് ചെയ്യുക. ഈ മാതാപിതാക്കള്‍ക്കൊപ്പം വന്നാല്‍ ജീവിതം സന്തുഷ്ടമാവുമെന്ന പ്രതീക്ഷയിലാണ് അവര്‍ നമ്മളിലേക്ക് എത്തുന്നത്. ഇടയ്ക്ക് ദേഷ്യം വന്നപ്പോള്‍ അവരെ അടിച്ചിട്ടുണ്ട്, വഴക്കൊക്കെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നീടാണ് അതേക്കുറിച്ച് ആലോചിച്ച് അങ്ങനെ ചെയ്തത് ശരിയായില്ലെന്ന് മനസ്സിലാക്കിയത്.

  മക്കളുടെ വിവാഹം

  മക്കളുടെ വിവാഹം

  അവര്‍ക്ക് ഇഷ്ടമുള്ളവരെ അവര്‍ കെട്ടട്ടെ, ആര് വരുന്നു, വരുന്നയാളുമായി താന്‍ പൊരുത്തപ്പെടും. വരുമ്പോള്‍ കാണാമെന്നൊക്കെ ചിലര് പറയും. എന്നാല്‍ താന്‍ റെഡിയാണ് അതുമായി പൊരുത്തപ്പെടാന്‍. അവരുമായി സഹകരിച്ച് അവരുടെ കൂടെ പോവാണ് താല്‍പര്യം. ഓരോ പേരന്‍സിനും അവരവരുടേതായ രീതികളുണ്ട്. മക്കളുമായി സന്തോഷത്തോടെ കഴിയുക, അതാണ് തനിക്ക് പറയാനുള്ളതെന്നും പറഞ്ഞായിരുന്നു കൃഷ്ണകുമാര്‍ സംസാരം അവസാനിപ്പിച്ചത്.

  English summary
  Krishnakumar About His Daughter's Marriage.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X