അപ്പോഴാണ് രഹസ്യം മനസ്സിലായത്! അതോടെയാണ് റിമിയെ വിലയില്ലാതായതെന്നും കൃഷ്ണപ്രഭ!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ പരിപാടികളിലൊന്നാണ് ഒന്നും ഒന്നും മൂന്ന്. അടുത്തിടെ ഈ പരിപാടിയിലേക്ക് അതിഥിയായി കൃഷ്ണപ്രഭ എത്തിയിരുന്നു. മികച്ചൊരു അഭിനേത്രി മാത്രമല്ല നര്‍ത്തകി കൂടിയാണ് കൃഷ്ണപ്രഭ. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിമിയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചായിരുന്നു കൃഷ്ണപ്രഭ തുറന്നുപറഞ്ഞത്.

ഗാനമേളയ്ക്കിടയില്‍ റിമി എങ്ങനെയാണ് ഇത്രയും എനര്‍ജി സൂക്ഷിക്കുന്നതെന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് താനൊരുപാട് അത്ഭുതപ്പെട്ടിരുന്നുവെന്ന് കൃഷ്ണപ്രഭ പറയുന്നു. നിരവധി പേരായിരുന്നു നേരത്തെ ഈ സംശയം ഉന്നയിച്ചത്. എന്നാല്‍ ആ രഹസ്യത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും അത് മനസ്സിലാക്കിയതിന് ശേഷമാണ് റിമിയെ വലിയ വിലയില്ലാതായതെന്നും താരം പറയുന്നു. സമദ് സുലൈമാന്‍, ശ്രീജിത്ത് രവി, ദൃശ്യ തുടങ്ങിയവരും കൃഷ്ണപ്രഭയ്‌ക്കൊപ്പം ഒന്നും ഒന്നും മൂന്നിലേക്ക് എത്തിയിരുന്നു.

Rimi Tomy

സമദിനെ നായകനാക്കിയൊരുക്കുന്ന വര്‍ക്കി എന്ന സിനിമയുടെ വിശേഷങ്ങളും ഇവര്‍ പങ്കുവെച്ചിരുന്നു. അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്നും കൃഷ്ണപ്രഭ തെളിയിക്കുകയായിരുന്നു. റിമിയുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് പറഞ്ഞതിന് പിന്നാലെയായാണ് താരം പാട്ടുപാടിയത്. ഇടയ്ക്കിടയ്ക്ക് ഞെട്ടിപ്പിക്കുന്ന മേക്കോവറുകളുമായും താരം എത്താറുണ്ട്. അടുത്തിടെയായിരുന്നു കൃഷ്ണപ്രഭ തല മൊട്ടയടിച്ചത്.

കഴിഞ്ഞ ദിവസം ഞാൻ അമ്മയെ കാണാനുള്ള മോഹവുമായി വീട്ടിൽ എത്തി. അപ്പോൾ അമ്മ, കൃഷ്ണ പ്രഭയുടെ 'ജനിക' എന്ന ഡാൻസ് സ്കൂളിന്റെ ഒന്നാം വാർഷികത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. എന്റെ അമ്മയുടെ ഡാൻസോടെയാണത്രേ പരിപാടി ആരംഭിക്കുന്നത്. അതിനു വേണ്ടി കൃഷ്ണ, അമ്മയെ വിളിച്ചു കൊണ്ടു പോയി. കൃഷ്ണയാണ് എന്റെ അമ്മയെ ഇത്ര വഷളാക്കുന്നതെന്നും റിമി തമാശയായി പറയുന്നു.

ഒരു പ്രായം കഴിഞ്ഞാൽ പിന്നെ അമ്മമാർ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നത് വളരെ നല്ലതാണ്. എന്റെ കാര്യത്തിലാണെങ്കിൽ എന്റെ പപ്പ മരിച്ചു പോയി. അമ്മ പിന്നെ ഓരോന്ന് ഓർത്ത് സങ്കടപ്പെട്ടിരിക്കും. അമ്മയ്ക്ക് ഞാൻ ആവശ്യത്തിനു സങ്കടം കൊടുക്കുന്നുണ്ട് എന്നതും ശരിയാണ്. വിഷമങ്ങളിൽ നിന്നൊക്കെ അവരെ മാറ്റിയെടുക്കാൻ ഇത്തരം മാർഗങ്ങൾ ആവശ്യമാണെന്നും റിമി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X