സിന്ധുവുമായി പ്രണയത്തിലാണെന്ന കാര്യം മമ്മൂക്കയ്ക്ക് അറിയാമായിരുന്നു; മെഗാസ്റ്റാറിനെ കുറിച്ച് കൃഷ്ണകുമാര്‍

നടന്‍ കൃഷ്ണ കുമാറിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് താരത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ വന്നിരുന്നു. കുടുംബത്തെ അടക്കം അധിഷേപിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു പലപ്പോഴും ലഭിച്ചിരുന്നത്. എന്നാല്‍ മമ്മൂട്ടി അടക്കമുള്ള മറ്റ് താരങ്ങള്‍ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞിട്ട് ഇല്ലാത്ത വിമര്‍ശനമാണ് തനിക്കും സുരേഷ് ഗോപിയ്ക്കുമൊക്കെ കിട്ടുന്നതെന്ന് പറയുകയാണ് താരമിപ്പോള്‍.

മമ്മൂട്ടിയെ കുറിച്ചുള്ള കൃഷ്ണ കുമാറിന്റെ അഭിപ്രായം വ്യാപകമായി വൈറലായതോടെ ഇതിനെതിരെയും ട്രോളുകള്‍ വന്നു. എന്നാല്‍ തനിക്ക് ഏറ്റവും അടുപ്പമുള്ള ഒരാളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെന്ന് പറയുകയാണ് താരമിപ്പോള്‍. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വിവാഹവുമായി ബന്ധപ്പെട്ടും മമ്മൂട്ടിയ്ക്കുള്ള കണക്ഷനെ കുറിച്ച് കൃഷ്ണ കുമാര്‍ പറയുന്നത്.

മമ്മൂട്ടിയെ കുറിച്ച് കൃഷ്ണകുമാര്‍

മമ്മൂട്ടിയ വിമര്‍ശിക്കാന്‍ ഞാനൊരിക്കലും ആയിട്ടില്ല, ആവുകയുമില്ല. വിമര്‍ശിക്കേണ്ട കാര്യവുമില്ലല്ലോ. എന്റെ മകള്‍ ഇപ്പോള്‍ അഭിനയിക്കുന്നത് മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന സിനിമയിലാണ്. മമ്മൂട്ടിയുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അദ്ദേഹവും കാണുമായിരിക്കും. ഇത്തരം വാര്‍ത്തകള്‍ എങ്ങനെ എടുക്കണമെന്ന് സിനിമയില്‍ ഇത്രയും വര്‍ഷം താരരാജാവായിരുന്ന അദ്ദേഹത്തിന് നന്നായി അറിയാം. ഒരാള്‍ പറയുന്നത് അതുപോലെ ഒന്നുമല്ല മാധ്യമങ്ങളില്‍ വരുന്നത്.

മമ്മൂട്ടിയെ കുറിച്ച് കൃഷ്ണകുമാര്‍

ഇഷ്ടം എന്നതിനെക്കാളും ബഹുമാനമാണ് മോഹന്‍ലാലിനോടും മമ്മൂട്ടിയോടും എനിക്കുള്ളത്. അവരോടൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടുന്നത് പോലും സന്തോഷമാണ്. മമ്മൂട്ടി പരസ്യമായി അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് പറയുന്നു. അത് പറയാനുള്ള അധികാരവും സ്വാതന്ത്ര്യവുമുള്ള രാജ്യമാണ്. അതില്‍ ഒരു തെറ്റുമില്ല. ഇതുപോലെയാണ് ഞാനും സുരേഷ് ഗോപിയും പറയുന്നത്. ഞാനാരെയും വിമര്‍ശിക്കാറില്ല. ചില പരാമര്‍ശങ്ങള്‍ മാത്രമെ നടത്താറുള്ളുവെന്നും കൃഷ്ണകുമാര്‍ പറയുന്നു. .

മമ്മൂട്ടിയെ കുറിച്ച് കൃഷ്ണകുമാര്‍

വിശാലഹൃദയനാണ് മമ്മൂട്ടി. സ്നേഹവും കരുണയുമുള്ള മനുഷ്യന്‍. സുകൃതം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ മമ്മൂട്ടിയുമായി കൂടുതല്‍ അടുക്കുന്നത്. എന്റെയും സിന്ധുവിന്റെയും വിവാഹത്തില്‍ പോലും മമ്മൂക്കക്ക് നിര്‍ണായ റോളുണ്ടെന്ന കാര്യം കൂടി കൃഷ്ണ കുമാര്‍ വെളിപ്പെടുത്തിയിരുന്നു. താനും സിന്ധുവുമായി പ്രണയത്തിലാണെന്ന കാര്യം മമ്മൂക്കയ്ക്ക് അറിയാമായിരുന്നു. ഒറ്റപ്പാലത്ത് സുകൃതം സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സിന്ധുവിന്റെ അച്ഛനും അമ്മയും ഗള്‍ഫില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നത്.

Recommended Video

Dulquer Salmaan producing film's wrap
 മമ്മൂട്ടിയെ കുറിച്ച് കൃഷ്ണകുമാര്‍

അവരെ അന്ന് സ്വീകരിക്കാനും കാര്യങ്ങള്‍ അവതരിപ്പിക്കാനും തിരുവനന്തപുരത്ത് എത്തിയേ പറ്റൂ. അന്നൊക്കെ ഷൂട്ടിംഗ് തുടങ്ങിയാല്‍ അത് കഴിയുന്നതുവരെ ആര്‍ക്കും ലൊക്കേഷന്‍ വിട്ട് പോകാന്‍ കഴിയില്ല. സംവിധായകനോട് കാര്യം പറഞ്ഞാല്‍ സമ്മതിക്കുകയുമില്ല. ഇത് അറിയാവുന്നത് കൊണ്ട് മമ്മൂക്കയോട് ഞാന്‍ കാര്യം അവതരിപ്പിച്ചു. കാര്യത്തിന്റെ സീരിയസ്നസ് മനസ്സിലാക്കിയ മമ്മൂക്ക സംവിധായകനോട് പറഞ്ഞ് എനിക്ക് തിരുവനന്തപുരത്തേക്ക് പോകാനുള്ള അനുമതി വാങ്ങിത്തന്നു. സിന്ധുവും ഞാനും ഒരുമിച്ച് പോയാണ് മമ്മൂക്കയെ കല്യാണം വിളിച്ചതെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X