എല്ലാ തലവേദനയും സിന്ധുവിനാണ്! എന്നെ അതൊന്നും അറിയിക്കാറേയില്ല! മക്കളും അതില്‍ ഹാപ്പി: കൃഷ്ണകുമാര്‍
അഭിനേതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി നല്ലൊരു കുടുംബനാഥന്‍ കൂടിയാണ് കൃഷ്ണകുമാര്‍. ഭാര്യയും മക്കളുമെല്ലാം എപ്പോഴും അദ്ദേഹത്തെക്കുറിച്ച് വാചാലനാവാറുണ്ട്. സിന്ധുവാണ് വീട്ടില്‍ എല്ലാ കാര്യങ്ങളും നോക്കുന്നത്. സാമ്പത്തിക കാര്യങ്ങളും പെര്‍ഫെക്ടായി ചെയ്യുന്നത് ഭാര്യയാണെന്നും അദ്ദേഹം പറയുന്നു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. സാധാരണ ഒരു കുടുംബം പോലെയാണ് ഞങ്ങളുടേതും. ഞങ്ങള്‍ സ്‌നേഹം അങ്ങനെ പ്രകടിപ്പിക്കുന്നവരല്ല. വീഡിയോയിലൊക്കെ കാണുമ്പോള്‍ അങ്ങനെ തോന്നുന്നതാണ്.
എന്ത് വന്നാലും ഞാന്‍ ഭാര്യയുടെയും മക്കളുടെയും കൂടെ നില്‍ക്കുന്ന ആളാണ്. ഞാന്‍ എന്റെ ഇഷ്ടത്തിന് ജീവിക്കുന്നൊരാളാണ്. അതുപോലെ അവരും ജീവിക്കട്ടെ. അവരങ്ങനെ ചെയ്തു, അത് അവരുടെ ഇഷ്ടമാണ്. അതുകൊണ്ട് നല്ല അച്ഛന്‍ എന്ന് പറയുന്നുണ്ടാവും എന്നെക്കുറിച്ച്. നമ്മള്‍ വീട്ടുകാര്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കാറുള്ളത് പ്രതിസന്ധി ഘട്ടങ്ങള്‍ വരുമ്പോഴാണ്. അഭിപ്രായമുള്ളവരാണ് മക്കളെല്ലാം. പ്രഷര്‍ താങ്ങാനാവാതെ വരുമ്പോള്‍ പേരന്‍സ് എന്തെങ്കിലും പറയും, അപ്പോള്‍ മക്കളും തിരിച്ച് പറയും. ഞങ്ങളുടെ കാര്യത്തില്‍ ആറുപേരും ഒരുമിച്ചിരിക്കാനും ഒരേപോലെ തീരുമാനമെടുക്കാനും പറ്റി.

എന്തോ ഭാഗ്യത്തിന് പിള്ളേരെല്ലാം റെക്കോര്‍ഡ് ചെയ്തിരുന്നു. അതുകൊണ്ട് മാത്രം ഞാന്‍ ഇവിടെയിരിക്കുന്നു. അത്രയും ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. കേരളം മുഴുവനും ഞങ്ങളുടെ കൂടെ നിന്ന സമയമാണ്. നേതൃത്വം എടുക്കുന്നൊരു സ്വഭാവം അഹാനയ്ക്കുണ്ട്. പോസിറ്റീവ് അര്‍ത്ഥത്തില്‍ അവളൊരു ചട്ടമ്പിയാണ്. എന്ത് കാര്യമുണ്ടെങ്കിലും അമ്മൂ അതെന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ച് ബാക്കിയുളളവരെല്ലാം അവളുടെ അടുത്ത് ചെല്ലാറുണ്ട്. എല്ലാത്തിനുമൊരു പരിഹാരം അവളുടെ കൈയ്യില്‍ കാണുമെന്ന് അവര്‍ക്കറിയാം.
ദിയയുടെ പ്രശ്‌നമുണ്ടായപ്പോള്‍ അമ്മു അത് ചോദ്യം ചെയ്ത രീതി കണ്ട് ഞാന്‍ തന്നെ അതിശയിച്ച് പോയി. അപ്പോഴൊന്നും അത് എന്നെ അറിയിച്ചിരുന്നില്ല. അറിയിക്കേണ്ടെന്നായിരുന്നു സിന്ധുവും മക്കളും തീരുമാനിച്ചത്. അവരുടെ കൈവിട്ട് പോവുന്നു എന്ന് തോന്നിയപ്പോഴാണ് എന്നോട് പറയുന്നത്. ആ സമയം കൊണ്ട് തന്നെ അഹാന എല്ലാ തെളിവുകളും കണ്ടെത്തിക്കഴിഞ്ഞിരുന്നു.നല്ല മക്കള്‍ വരിക എന്നത് അനുഗ്രഹമാണ്.
മക്കളുടെ കാര്യത്തില്‍ ടോട്ടല്‍ കണ്‍ട്രോള്‍ സിന്ധുവാണ്. മണി മാനേജ്‌മെന്റ് പുള്ളിക്കാരിയാണ്. നമുക്ക് ഓഡിറ്റേഴ്‌സുണ്ട്. ബെസ്റ്റ് മാനേജേഴ്‌സ് എപ്പോഴും സ്ത്രീകളാണ്. വീട്ടില്‍ സാമ്പത്തിക കാര്യങ്ങളിലൊന്നും ഞാന്‍ ഇടപെടാറേയില്ല. തുടക്കം മുതലേ എല്ലാം കൈകാര്യം ചെയ്യുന്നത് സിന്ധുവാണ്. കള്ളമേ പറയാത്തൊരാളാണ് ഇഷാനി. ഒരു കാര്യം ഏല്‍പ്പിച്ചാല്‍ കൃത്യമായി ചെയ്യും. കൃത്യത മാറുമ്പോള്‍ ദേഷ്യം വരും, അത് പ്രകടിപ്പിക്കുകയും ചെയ്യും. ഭയങ്കര ദൈവികത്വമുള്ള ഫെയ്‌സാണ് ഇഷാനിയുടേത്. മക്കളുടെ കാര്യത്തില്‍ അങ്ങനെ പറയാമോ എന്നറിയില്ല. എന്നാലും ഞാന്‍ പറയും.
ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷിക്കുന്ന ആളാണ് ഓസി. നമ്മള്‍ വഴക്ക് പറഞ്ഞാലും അവള്‍ പെട്ടെന്ന് അടുത്ത് വന്ന് കോമഡിയൊക്കെ പറയും. മനസിലൊന്നും വെച്ച് ചെയ്യാനോ, പെരുമാറാനോ അറിയില്ല. കൈയ്യുടെ മൂവ്‌മെന്‍സും, സംസാരവുമൊക്കെ ഒരുപോലെയാണെന്ന് ഞങ്ങളോട് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്. നമ്മുടെ വീട്ടില്‍ നമ്മളെപ്പോലൊരാള്‍ അത് സന്തോഷമുള്ള കാര്യമാണ്. വീട്ടില്‍ ഏറ്റവും കൂടുതല്‍ വഴക്ക് പറഞ്ഞിട്ടുള്ളത് അവളെയാണ്. നല്ല തലവേദനയുണ്ടാക്കുമായിരുന്നു.


Click it and Unblock the Notifications











