നിന്‍റെ ഫോട്ടോ കാണുമ്പോള്‍ ഞാനാണെന്ന് തോന്നും! ഇഷാനിക്ക് ആശംസയുമായി അഹാനയും കൃഷ്ണകുമാറും!

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് കൃഷ്ണകുമാര്‍. അദ്ദേഹത്തിന് മാത്രമല്ല മക്കള്‍ക്കും ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അച്ഛന് പിന്നാലെയായാണ് മക്കളും അഭിനയരംഗത്തേക്ക് എത്തിയത്. മൂത്ത മകളായ അഹാന കൃഷ്ണയായിരുന്നു ആദ്യം സിനിമയിലേക്ക് എത്തിയത്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രിയുടെ വരവ്. ഇടയ്ക്ക് ചില ബ്രേക്കുണ്ടായിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു അഹാന നടത്തിയത്. ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിലെല്ലാം താരപുത്രി അഭിനയിച്ചിരുന്നു.

അഹാനയ്ക്ക് പിന്നാലെയായാണ് കുഞ്ഞനിയത്തിയായ ഹന്‍സികയും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. ലൂക്കയില്‍ നിഹാരികയുടെ ബാല്യകാല വേഷമായിരുന്നു ഹന്‍സിക അവതരിപ്പിച്ചത്. ചേച്ചിക്കും അനിയത്തിക്കും പിന്നാലെയായാണ് ഇഷാനി കൃഷ്ണയും സിനിമയില്‍ അരങ്ങേറുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിലൂടെയാണ് ഇഷാനി തുടക്കം കുറിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള അരങ്ങേറ്റത്തില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു താരകുടുംബം നേരത്തെ എത്തിയത്.

Ishaani Krishna

ഇഷാനി കൃഷ്ണയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് കൃഷ്ണകുമാറും അഹാനയും. ഇരുവരുടേയും പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത്തവണത്തെ പിറന്നാള്‍ ഏറെ സ്‌പെഷലാണെന്നും ഇഷാനി സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരുമെന്നും അഹാന കുറിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ചിത്രങ്ങളും അഹാനയും കൃഷ്ണകുമാറും പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X