യുവർ അപ്പൂപ്പൻ ഈസ് വെരി ഹാന്റ്സം അല്ലേ?, നോക്കി രസിക്കുവാണോ?; കൃഷ്ണകുമാറിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ഓമി

ദിയ കൃഷ്ണയ്ക്ക് കുഞ്ഞ് പിറന്നശേഷം കൃഷ്ണകുമാർ കുടുംബത്തിന്റെ സന്തോഷം ആ കുഞ്ഞിനെ ചുറ്റിപറ്റിയാണ്. ദിയയ്ക്ക് പുറമെ വേറെയും നാല് അമ്മമാർ ഓമിക്കുണ്ട്. വിവാഹശേഷം ഭർത്താവിനൊപ്പം ഫ്ലാറ്റിലേക്ക് താമസം മാറിയ ദിയ പ്രസവശേഷം തിരുവനന്തപുരത്തെ സ്വന്തം വീട്ടിലാണ് താമസം. പ്രസവ രക്ഷ, കുഞ്ഞിന്റെ പരിചരണം എന്നിവയെല്ലാം കണക്കിലെടുത്താണ് ഫ്ലാറ്റിലേക്ക് പോകാതെ സ്വന്തം വീട്ടിലേക്ക് തന്നെ പ്രസവശേഷം ദിയ എത്തിയത്.

ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ദിയയ്ക്ക് ആൺകുഞ്ഞ് പിറന്നത്. അടുത്തിടെയായിരുന്നു കുഞ്ഞിന്റെ നൂലുകെട്ട്. നിയോം അശ്വിൻ കൃഷ്ണ എന്നാണ് മകന് ദിയയും അശ്വിനും പേരിട്ടിരിക്കുന്നത്. സ്ത്രീയിലേക്ക് എത്തിയ ആദ്യത്തെ പുരുഷൻ എന്ന ടാ​ഗിലാണ് ഓമി സോഷ്യൽമീഡിയയിൽ അറിയപ്പെടുന്നത്.

Diya Krishna
Photo Credit: Krishna Kumar / facebook

അമ്പത്തിനാല് വർഷങ്ങൾക്കുശേഷമാണ് ഒരു ആൺകുഞ്ഞ് കൃഷ്ണകുമാറിന്റെ കുടുംബത്തിൽ പിറക്കുന്നത്. കൃഷ്ണകുമാറിനും സഹോദരനുമെല്ലാം പെൺമക്കളാണുള്ളത്. അതുകൊണ്ട് തന്നെ രാജകുമാരനെപ്പോലെയാണ് ഓമിയെ എല്ലാവരും സ്നേഹിക്കുന്നതും. ഇപ്പോഴിതാ കൊച്ചുമകനൊപ്പമുള്ള കൃഷ്ണകുമാറിന്റെ വീഡിയോയാണ് വൈറലാകുന്നത്.

കൊച്ചുമകനോട് കുശലം പറഞ്ഞ് തലോലിക്കുന്ന കൃഷ്ണകുമാറിനെ വീഡിയോയിൽ കാണാം. കൃഷ്ണകുമാറിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കുകയാണ് ഓമി. നിന്റെ മുത്തച്ഛൻ വളരെ സുന്ദരനാണല്ലേ എന്ന് കൃഷ്ണകുമാർ ഓമിയോട് ചോദിക്കുന്നുണ്ട്. യുവർ അപ്പൂപ്പൻ ഈസ് വെരി ഹാന്റ്സം അല്ലേ?. നീ നോക്കി രസിക്കുവാണോ?. ഓമി അന്തംവിട്ട് എന്നെ നോക്കുകയാണ്. നിനക്ക് മനസിലായില്ലേ എന്നേ?. നിന്റെ അമ്മയുടെ അച്ഛനാണ് ഞാൻ.

നിന്നെ ഇങ്ങനെ വെച്ചോണ്ടിരിക്കുന്നത് പോലെ പണ്ട് നിന്റെ അമ്മയേയും ഞാൻ‌ വെച്ച് ഇരുന്നിട്ടുണ്ട്. ഇപ്പോൾ ആ അമ്മയുടെ മകനേയും വെച്ചോണ്ടിരിക്കുന്നു എന്നാണ് ഓമിയോട് കൃഷ്ണകുമാർ പറഞ്ഞത്. വീഡിയോ വൈറലായതോടെ അപ്പൂപ്പൻ ചുള്ളൻ തന്നെ. ഓമിക്ക് മാത്രമല്ല ഞങ്ങൾക്കും അതിൽ എതിർ അഭിപ്രായമില്ലെന്നാണ് വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ട കമന്റുകൾ.

ദിയ കൃഷ്ണകുമാറിന്റെ ഫോട്ടോസ്റ്റാറ്റാണെന്നത് കൃഷ്ണകുമാർ കുടുംബത്തിനെ സ്നേഹിക്കുന്നവർക്ക് അറിയാവുന്ന കാര്യമാണ്. ഇരുവരും കാഴ്ചയിൽ മാത്രമല്ല സംസാരം, കാഴ്ചപ്പാടുകൾ എന്നിവയിലും സമാനതകൾ നിരവധി ഉള്ളവരാണ്. മകൻ പിറന്നശേഷം ദിയ ഉടനെ ചോദിച്ചത് അച്ഛനെ കാണിച്ചോ എന്നാണ്. അച്ഛൻ അടുത്തുണ്ടെങ്കിൽ ഇരട്ടി മനോബലമാണ് ​ദിയയ്ക്ക്. മറ്റാരും പറഞ്ഞാൽ അനുസരിക്കാത്ത കാര്യങ്ങൾ അച്ഛൻ പറഞ്ഞാൽ ദിയ അനുസരിക്കും.

Krishna Kumar
Photo Credit: Krishna Kumar / facebook

ഭർത്താവ് അശ്വിന് പോലും ഇക്കാര്യം അറിയാം. കൃഷ്ണകുമാറിന്റെ കുടുംബത്തിൽ ആദ്യം വിവാഹിതയായതും ദിയ കൃഷ്ണയാണ്. ദിയയുടെ അതേ പ്രായത്തിൽ എത്തിയപ്പോഴാണ് കൃഷ്ണകുമാറിനും ആദ്യത്തെ കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ മുഖം ലൈം ലൈറ്റിൽ നിന്നും മറച്ചുപിടിച്ചിരിക്കുകയാണ് ദിയ. നൂലുകെട്ടിനുശേഷം കുഞ്ഞിന്റെ ചിത്രങ്ങൾ ദിയ പുറത്തുവിടുമെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. പക്ഷെ അതുണ്ടായില്ല.

അതിനായി ഒരു സെപ്ഷ്യൽ ഡെ താൻ കണ്ടെത്തിയിട്ടുണ്ടെന്നും അന്ന് പങ്കുവെക്കുമെന്നുമാണ് ദിയ അറിയിച്ചിരിക്കുന്നത്. അത് ദിയയുടെ വിവാഹ വാർഷിക ദിനമാണെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ദിയയുടേയും അശ്വിന്റേയും വിവാഹം. രണ്ട് വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും ഒരുമിച്ചത്. ദിയയുടേയും അശ്വിന്റേയും സോഷ്യൽമീഡിയ പേജിൽ നിറഞ്ഞ് നിൽക്കുന്നത് മുഴുവൻ മകനൊത്തുള്ള ചിത്രങ്ങളും വീഡിയോകളുമാണ്.

അതേസമയം കഴിഞ്ഞ ദിവസം ഓഗസ്റ്റ് 14 ന് വൈകുന്നേരം നാല് മണിക്ക് ഒരു സർപ്രൈസ് വാർത്തയുണ്ടെന്ന് പറഞ്ഞുകൊണ്ട് അഹാന ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഞങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗം, ഒരു കാര്യമുണ്ട്... ഊഹിച്ച് പറയൂ. അല്ലെങ്കിൽ പതിനാലാം തിയ്യതി വൈകുന്നരം നാല് മണിക്ക് ഇവിടെ എത്തൂ എന്നാണ് അഹാന കുറിച്ചത്. ഏതാനും സൂചനകളും പോസ്റ്റിൽ നൽകിയിരുന്നു. അഹാനയുടെ വെഡ്ഡിങ് അനൗൺസ്മെന്റാകും എന്നാണ് ഭൂരിഭാ​ഗം പേരുടേയും ​ഗസ്സുകൾ.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X