ധന്യം ഈ നിമിഷം! അച്ഛനാണ് ക്രെഡിറ്റ്! ഓമിയെ കൊഞ്ചിച്ച് മോദി അപ്പൂപ്പന്‍! സന്തോഷം പങ്കിട്ട് കെകെ ഫാമിലി

അഭിനയ മേഖലയില്‍ നിന്നും മാറി രാഷ്ട്രീയത്തില്‍ സജീവമായിരിക്കുകയാണ് കൃഷ്ണകുമാര്‍. ഇലക്ഷനില്‍ പരാജയം നേരിട്ടെങ്കിലും, പ്രവര്‍ത്തനം അതുപോലെ തുടരുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലും തിരുവനന്തപുരത്തുമായി സജീവമാണ് അദ്ദേഹം. നിയമസഭ ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നു. പേരില്ലാതെ വന്നതിലെ നിരാശ പങ്കുവെച്ചും അദ്ദേഹം എത്തിയിരുന്നു. സീറ്റ് കിട്ടിയില്ലെങ്കിലും താന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ കുടുബസമേതമായി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരിക്കുകയാണ് അദ്ദേഹം. ദിയയും, അഹാനയും, ഇഷാനിയും, ഹന്‍സികയും, അശ്വിനും, സിന്ധു കൃഷ്ണയുമെല്ലാം ഈ കൂടിക്കാഴ്ചയെക്കുറിച്ച് വാചാലരായി എത്തിയിട്ടുണ്ട്. രാഷ്ട്രീയപരമായിരുന്നോ ഈ സന്ദര്‍ശനം എന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നിട്ടുണ്ട്.

ഞങ്ങളും തള്ളിക്കളഞ്ഞാൽ അവർ എവിടെ പോവും! അമൃതയേയും അഭിരാമിയേയും കുറിച്ച് അമ്മ പറഞ്ഞത്
ഞങ്ങളും തള്ളിക്കളഞ്ഞാൽ അവർ എവിടെ പോവും! അമൃതയേയും അഭിരാമിയേയും കുറിച്ച് അമ്മ പറഞ്ഞത്

ദൈവീകം ഈ ബന്ധം. ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കർമ്മയോഗിക്ക് സർവ്വേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നായിരുന്നു കൃഷ്ണകുമാർ കുറിച്ചത്.

Diya Krishna met PM
Photo Credit: Krishna Kumar / Facebook

ഈയൊരു അവസരം എല്ലാവര്‍ക്കും കിട്ടണമെന്നില്ല. ഭാഗ്യം എന്നല്ലാതെ എന്താണ് പറയുക. ഓമീ നീ ആരുടെ കൈയ്യിലാണെന്ന് അറിയുന്നുണ്ടോ, ലോകം ആരാധിക്കുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രിയുടെ കൈയ്യില്‍, എന്തൊരു ഭാഗ്യമാണ്. ഈ കൂടിക്കാഴ്ച എവിടെ വെച്ചായിരുന്നു, എന്തായിരുന്നു ലക്ഷ്യം തുടങ്ങിയ ചോദ്യങ്ങളായിരുന്നു ചില കമന്റുകളില്‍.

ഹൃദയത്തില്‍ വമ്പന്‍ ബ്ലോക്കുകള്‍! ഉടനെ ബൈപാസ് ചെയ്യണം! സങ്കടവാർത്ത പങ്കിട്ട് കണ്ണൻ സാഗര്‍
ഹൃദയത്തില്‍ വമ്പന്‍ ബ്ലോക്കുകള്‍! ഉടനെ ബൈപാസ് ചെയ്യണം! സങ്കടവാർത്ത പങ്കിട്ട് കണ്ണൻ സാഗര്‍

എന്നെ സംബന്ധിച്ച് ഇത് ബിഗസ്റ്റ് ഫാന്‍ മൊമന്റാണ്. അദ്ദേഹത്തിനൊപ്പം ചെലവഴിച്ച സമയവും, ഈ ദിവസവും ഞാനൊരിക്കലും മറക്കില്ല. ഞാന്‍ മാത്രമല്ല ഞങ്ങളുടെ കുടുംബത്തിലാരും മറക്കില്ല ഈ ദിവസം. ഇത് യാഥാര്‍ത്ഥ്യമാക്കി തന്നതില്‍ അച്ഛനോട് നന്ദി പറയുന്നു. എന്നും ഞാനൊരു മോദി ഫാനാണ് എന്നുമായിരുന്നു ദിയ കൃഷ്ണ കുറിച്ചത്. ഓമിയെ വാത്സല്യത്തോടെ കൊഞ്ചിക്കുന്ന മോദിയുടെ ഫോട്ടോയും ദിയ പങ്കുവെച്ചിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്.

രാഷ്ട്രത്തോടുള്ള ദർശനം, സമർപ്പണം, അചഞ്ചലമായ പ്രതിബദ്ധത എന്നിവ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന ഒരു നേതാവാണ് അദ്ദേഹം. ഇത്രയും മഹത്വത്തിന് നേരിട്ട് സാക്ഷ്യം വഹിക്കാൻ കഴിയുന്നത് എനിക്ക് എന്നും വളരെയധികം അഭിമാനത്തോടും നന്ദിയോടും കൂടി ഓർമ്മിക്കുന്ന ഒരു നിമിഷമാണ്. ഈയൊരു കൂടിക്കാഴ്ച സാധ്യമാക്കി തന്നതിന് അച്ഛനോട് ഹൃദയം കൊണ്ട് നന്ദി പറയുന്നു. അദ്ദേഹത്തിന്റെ സ്വന്തം ദർശനം, ദീർഘവീക്ഷണം, പൊതുസേവനത്തോടുള്ള അഭിനിവേശം എന്നിവ അടുത്തുനിന്ന് കാണാനുള്ള പദവിയും എനിക്ക് ലഭിച്ചു. ഇത് ശരിക്കും പ്രചോദനാത്മകമാണ്, ഞാൻ വളരെയധികം ബഹുമാനിക്കുന്ന ഒന്നാണ്. ഈ നിമിഷത്തിനും, ഈ അനുഭവത്തിനും, അത് നൽകുന്ന പ്രചോദനത്തിനും നന്ദിയുള്ളവനാണ് എന്നായിരുന്നു അശ്വിൻ കുറിച്ചത്.

താന്‍ രാഷ്ട്രീയക്കാരനാണെന്ന് കരുതി മക്കളോട് നിലപാടുകളൊന്നും മാറ്റാന്‍ പറഞ്ഞിട്ടില്ല. അവരുടെ ഇഷ്ടം പോലെ വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് കുടുംബം മുഴുവനും അച്ഛന് പിന്തുണയുമായി എത്തിയിരുന്നു. അച്ഛന്റെ രാഷ്ട്രീയം പറഞ്ഞ് പലപ്പോഴും മോശം കമന്റുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് മക്കള്‍ക്ക്. എന്നാല്‍ അതിലൊന്നും ഞങ്ങളാരും പ്രതികരിക്കാറില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.

More from Filmibeat

Read more about: krishna kumar diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X