മക്കളെയൊന്നും കൊണ്ടുപോവണ്ട! കൃഷ്ണകുമാറിന്റെ വാക്കിൽ പകച്ചുപോയ സിന്ധു! വെഡ്ഡിംഗ് ആനിവേഴ്‌സറിക്ക് സംഭവിച്ചത്
31ാം വിവാഹ വാര്‍ഷികം ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് സിന്ധു കൃഷ്ണ. ആ വിശേഷങ്ങളായിരുന്നു പുതിയ വീഡിയോയിലൂടെ കാണിച്ചത്. പൊതുവെ വെഡ്ഡിംഗ് ആനിവേഴ്‌സറി ഡേയൊന്നും കിച്ചു ഓര്‍ക്കാറില്ല. അങ്ങനെയധികം പുറത്ത് പോയി ആഘോഷിച്ചിട്ടൊന്നുമില്ല. കുറേക്കാലം മുന്‍പാണെന്ന് തോന്നുന്നു ഡിന്നറിനൊക്കെ പോയി ആഘോഷിച്ചത്. പൊതുവെ പുറത്ത് ഡിന്നര്‍ കഴിക്കാന്‍ താല്‍പര്യമില്ലാത്ത ആളാണ് ഞാന്‍. ഈ ദിവസം പുറത്ത് പോയി ഡിന്നര്‍ കഴിക്കാം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓക്കെ പറഞ്ഞു. നമുക്ക് എല്ലാവര്‍ക്കും പോവാമെന്ന് പറഞ്ഞപ്പോഴാണ് പുള്ളി ഇല്ല, നമ്മള്‍ രണ്ടുപേരും മാത്രമാണ് പോവുന്നതെന്ന് പറഞ്ഞത്.
നമ്മള്‍ മാത്രമോയെന്ന് ചോദിച്ചിരുന്നു ഞാന്‍. അതെന്താണ് അങ്ങനെ പറഞ്ഞതെന്ന് കൃഷ്ണകുമാറിനോട് ചോദിക്കുന്ന സിന്ധുവിനെയാണ് വീഡിയോയില്‍ കാണുന്നത്. നമ്മുടെ ആനിവേഴ്‌സറിയല്ലേ, അപ്പോള്‍ നമ്മള്‍ മതിയെന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. നമ്മള്‍ പ്രൊഡ്യൂസ് ചെയ്തതല്ലേ ഈ പിള്ളേരെയൊക്കെ എന്നായിരുന്നു സിന്ധുവിന്റെ ചോദ്യം. അതെ, അവരുമായിട്ടല്ലേ എപ്പോഴും കറക്കം, അവര്‍ക്ക് മതിയായിക്കാണും. അച്ഛന്‍ അങ്ങനെ പറഞ്ഞതല്ലേ, നിങ്ങള്‍ രണ്ടുപേരും കൂടി പോയ്‌ക്കോളൂയെന്നായിരുന്നു അമ്മു പറഞ്ഞത്. സമാധാനമായി ഇരിക്കാവുന്നൊരു സ്ഥലത്തേക്ക് പോവാമെന്നായിരുന്നു കിച്ചു പറഞ്ഞത്. അങ്ങനെയൊരു സ്ഥലം പെട്ടെന്ന് മനസിലേക്ക് വന്നു. പക്ഷേ, അത് കുറച്ച് ദൂരെയാണ്. അത്രയും യാത്ര ചെയ്യാന്‍ വയ്യെന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.

നേരത്തെ തീരുമാനിച്ചിരുന്നുവെങ്കില്‍ പോവാമായിരുന്നു എന്ന് പറഞ്ഞപ്പോള്‍ വേണ്ടെന്നായിരുന്നു സിന്ധു കൃഷ്ണയുടെ മറുപടി. ഈ സാരി നേരത്തെ അമ്മു ഉടുത്തിരുന്നു. ഇപ്പോള്‍ ഞാന്‍ ഉടുത്തപ്പോള്‍ ഇതിന്റെ ലുക്കേ പോയി എന്നാണ് തോന്നുന്നത്. കിച്ചു ഈ സാരി കണ്ടിരുന്നില്ല. ഇതേതാണ് എന്ന് ചോദിച്ചിരുന്നു. പൊതുവെ ഞങ്ങള്‍ ഒരേപോലെയുള്ള ഡ്രസുകളാണ് ഇടാറുള്ളത്. പറഞ്ഞില്ലെങ്കിലും ഏകദേശം അതുപോലെ വരും. ഇന്നെന്തോ അങ്ങനെ സംഭവിച്ചില്ല. ഇതിന് പറ്റിയ ഷര്‍ട്ട് അയണ്‍ ചെയ്യാന്‍ കൊടുത്തിരിക്കുകയാണെന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. ഞാന്‍ നോക്കിയിരുന്നു ആ ഷര്‍ട്ട്. അത് കണ്ടില്ലെന്നും പറഞ്ഞിരുന്നു.
അടുത്തിടെ ദുബായ് പോയപ്പോള്‍ വാങ്ങിയ മാലയും, അതിന് ചേരുന്ന ലോക്കറ്റുമായിരുന്നു സിന്ധു അണിഞ്ഞത്. കല്യാണ ദിവസത്തെ കാര്യങ്ങള്‍ ഓര്‍മ്മയുണ്ടോയെന്ന് ചോദിച്ചപ്പോള്‍, ഇന്നലെ എന്ത് നടന്നു എന്ന് വരെ ഓര്‍മ്മയില്ലെന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. ഓര്‍മ്മയില്ലെങ്കില്‍ ആ കല്യാണ വീഡിയോ ഒന്നുകൂടി കണ്ടുനോക്കൂയെന്നായിരുന്നു അഹാന പറഞ്ഞത്. അങ്ങനത്തെ വീഡിയോ കാണാതിരിക്കുന്നതാണ് നല്ലത്. അതിലൊരു എഴുപത് ശതമാനം പേര്‍ ജീവിച്ചിരിപ്പില്ല. മരണം ധാരാളം കാണാന്‍ പറ്റും. കുറേപേര്‍ മിസിംഗാണ്. അങ്ങനെയുള്ള വീഡിയോ കാണാനിഷ്ടമില്ലെന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്. അവരെ ഓര്‍ക്കുമ്പോള്‍ നല്ലൊരു അനുഭവമാണെന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്.
നേരത്തെ ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന് പൂമുഖം എന്നൊരു പരിപാടി ചെയ്തിരുന്നു. മേക്കപ്പൊക്കെ ഇട്ട് വന്ന് പൂമുഖത്തിലേക്ക് സ്വാഗതം എന്ന് പറയുന്നതാണ് മനസിലേക്ക് വന്നത്. ഡയറ്റൊന്നും നോക്കാതെ ഫുഡ് കഴിക്കാനാണ് തീരുമാനം. പൊതുവെ വെജിറ്റേറിയന്‍ തിരഞ്ഞെടുക്കുന്ന കിച്ചു ഇത്തവണ കുറച്ച് നോണ്‍വെജും കഴിച്ചിരുന്നു. ബൊക്കെയും, കേക്കുമൊക്കെയാണ് റസ്‌റ്റോറന്റുകാര്‍ ഇവരെ സ്വാഗതം ചെയ്തത്. എല്ലാംകൊണ്ടും വളരെ നല്ലതായിരുന്നു ഇന്നത്തെ ദിവസം എന്നായിരുന്നു ഇരുവരും പറഞ്ഞത്.


Click it and Unblock the Notifications











