'സഫലമീ ജീവിതം... പ്രേമപൂർണ്ണം..., ഇതിപ്പോൾ ആരുടെ ഹണിമൂണാണ്..?'; സിന്ധുവിനൊപ്പം ബാലി സ്വിങിൽ കൃഷ്ണകുമാർ!
അച്ഛനും അമ്മയും മക്കളും എന്ന രീതിയിലല്ല... സുഹൃത്തുക്കളെപോലെയാണ് പെരുമാറാറുള്ളതെന്ന് പല കുടുംബംഗങ്ങളും ആലങ്കാരികമായി പറയാറുണ്ട്. പലപ്പോഴും അതിൽ സത്യമുണ്ടാവാറില്ല. എന്നാൽ കൃഷ്ണകുമാറിന്റെ കുടുംബത്തിൽ അച്ഛനും അമ്മയും മക്കളും എന്ന രീതിയിലല്ല... സുഹൃത്തുക്കളെപോലെയാണ് എല്ലാവരും തമ്മിലെന്നത് അവരുടെ സംസാരത്തിൽ നിന്നും വീഡിയോകളിൽ നിന്നും വ്യക്തമാണ്. മക്കളുടെ വൈബിന് അനുസരിച്ച് സഞ്ചരിക്കുന്ന മാതാപിതാക്കൾ...
ഇതുവരെ ആറുപേർ അടങ്ങിയ കുടുംബമായിരുന്നുവെങ്കിൽ മരുമകനായി അശ്വിന്റെ വരവോടെ അത് ഏഴ് അംഗ കുടുംബമായി മാറി. നാല് പെൺമക്കൾക്കൊപ്പം സ്നേഹിക്കാൻ ഒരു മകനേ കൂടി കിട്ടിയ സന്തോഷമാണ് കൃഷ്ണകുമാറിന്. മരുമകന് മുണ്ട് ഉടുപ്പിച്ച് കൊടുക്കുന്നതും വസ്ത്രം സെലക്ട് ചെയ്യാൻ സഹായിക്കുന്നതുമെല്ലാം കൃഷ്ണകുമാറാണ്. അച്ഛനൊപ്പം സമയം ചിലവഴിക്കാൻ അശ്വിനും താൽപര്യമാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടുംബസമേതം ബാലിയിൽ അവധി ആഘോഷിക്കുകയാണ് കൃഷ്ണകുമാറും കുടുംബവും. വിവാഹശേഷം ദിയയും അശ്വിനും നടത്തുന്ന ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പ് കൂടിയാണ് ബാലിയിലേക്കുള്ളത്. ഒരു ഹണിമൂൺ ട്രിപ്പെന്നും വിശേഷിപ്പിക്കാം. അടുത്തിടെയായി ബാലിയാണ് എല്ലാവരും അവധി ആഘോഷിക്കാനായി തെരഞ്ഞെടുക്കുന്ന പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ.
ബക്കറ്റ് ലിസ്റ്റിലുള്ള സ്ഥലമായിരുന്നതിനാലാണ് കൃഷ്ണകുമാറും കുടുംബസമേതം ബാലിയിലേക്ക് എത്തിയത്. ബാലിയിലെ വിശേഷങ്ങളെല്ലാം കൃത്യമായി സോഷ്യൽമീഡിയ വഴി ദിയയും അശ്വിനും കൃഷ്ണകുമാറും അഹാനയും സിന്ധുവുമെല്ലാം ആരാധകരിലേക്ക് എത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മകൾക്കും മരുമകനുമൊപ്പം രജിനികാന്ത് ചിത്രത്തിലെ വൈറൽ സോങിന് റീൽ ചെയ്ത് കൃഷ്ണകുമാറും ഭാര്യ സിന്ധുവും എത്തിയിരുന്നു.
ഓസിയുടെ ഐഡിയ പ്രകാരം ഒരു രസത്തിനായി ചെയ്ത ഡാൻസെന്ന് തലക്കെട്ട് നൽകിയാണ് കൃഷ്ണകുമാർ വീഡിയോ പങ്കിട്ടത്. മണിക്കൂറുകൾക്കുള്ളിൽ മില്യൺ കണക്കിന് വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്. ജീൻസിലും ബെനിയനിലും ഏറ്റവും സ്റ്റൈലിഷായി എത്തിയത് കൃഷ്ണകുമാർ തന്നെയായിരുന്നു. സിന്ധുവും വളരെ നാളുകൾക്കുശേഷമാണ് മക്കൾക്കൊപ്പം റീലിന് ചുവടുവെക്കുന്നത്.
വൈറൽ ഡാൻസിന് പിന്നാലെ ബാലിയിലെ ഫേമസായ ബാലി സ്വിങ് പരീക്ഷിച്ചതിന്റെ വീഡിയോയുമായി എത്തിയിരിക്കുകയാണ് സിന്ധുവും കൃഷ്ണകുമാറും. ബാലി സ്വിങിൽ കയറുമ്പോൾ സ്ത്രീകൾ ധരിക്കാറുള്ള ലോങ് ടെയ്ലുള്ള ഗൗണൊക്കെ അണിഞ്ഞ് ഇരുപതുകാരിയെപോലെയായിരുന്നു സിന്ധു. സിന്ധുവിന്റെ ഗൗണിന് മാച്ചാകുന്നതായിരുന്നു കൃഷ്ണകുമാറിന്റെ വേഷവും. ഇരുവരുടെയും ഊഞ്ഞാലാട്ടത്തിന്റെ വീഡിയോ വൈറലായതോടെ ആരാധകർ പ്രശംസിച്ച് എത്തി.

ജസ്റ്റ് വൗ എന്നാണ് കമന്റുകൾ ഏറെയും. ഇതിപ്പോൾ ആരുടെ ഹണിമൂണാണ് എന്നാണ് മറ്റ് ചില ആരാധകർ കുറിച്ചത്. കൃഷ്ണകുമാറും മക്കളും നൽകുന്ന സ്നേഹവും പ്രോത്സാഹനവുമാണ് അമ്പതുകളിലും സിന്ധുവിന് സൗന്ദര്യം നൽകുന്നതെന്നും കമന്റുകളുണ്ട്. ബാലി സ്വിങിൽ കയറിയപ്പോൾ ചിത്രശലഭമായി മാറിയ പ്രതീതിയാണെന്നാണ് വീഡിയോയ്ക്കൊപ്പം സിന്ധു കുറിച്ചത്.
ആദ്യമായാണ് മോഡേൺ ഗൗണിലൊക്കെ സിന്ധു വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കൃഷ്ണകുമാർ കുടുംബത്തിന്റെ ബാലി യാത്രയുടെ വ്ലോഗിനായി കാത്തിരിക്കുകയാണ് ആരാധകർ. രാഷ്ട്രീയപ്രവർത്തനങ്ങളുമായി സജീവമാണെങ്കിലും കുടുംബത്തോടൊപ്പം യാത്രകൾ പോകാനും സമയം ചിലവഴിക്കാനും ശ്രദ്ധിക്കുന്നയാളാണ് കൃഷ്ണകുമാർ.
ദിയയുടേയും അശ്വിന്റേയും പ്രണയ വിവാഹമായിരുന്നു. തിരുവനന്തപുരത്ത് വളരെ സ്വകാര്യമായ ഒരു ചടങ്ങായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃകത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഇപ്പോഴും ദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകൾ വൈറലാണ്. നാല് മക്കളിൽ രണ്ടാമത്തെ മകളായ ദിയയുടെ വിവാഹം കഴിഞ്ഞപ്പോൾ മനസിലൂടെ സന്തോഷവും സുഖവുമുള്ള പല ചിന്തകൾ കടന്നുപോയി.
കുടുംബത്തിലെ എല്ലാവരോടുമൊപ്പം ഈ മംഗള കർമങ്ങൾ കാണുവാനും പങ്കെടുക്കുവാനുമുള്ള ആയുസും ആരോഗ്യവും തന്ന ആ അദൃശ്യ ശക്തിക്ക് നന്ദി പറയാൻ മാത്രമാണ് മനസിൽ തോന്നുന്നത് എന്നാണ് വിവാഹശേഷം കൃഷ്ണകുമാർ പറഞ്ഞത്. ദിയയുടെ ഭർത്താവ് അശ്വിനും തിരുവനന്തപുരം സ്വദേശിയാണ്.


Click it and Unblock the Notifications