For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്നാണ് ഞങ്ങള്‍ വിവാഹിതരായത്; ഭാര്യയെ ചേര്‍ത്ത് പിടിച്ച്, സന്തുഷ്ടമായ 26 വര്‍ഷത്തെ കുറിച്ച് കൃഷ്ണ കുമാര്‍

  |

  ബിജെപിയുടെ സജീവ പ്രവര്‍ത്തകനായി തിരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍. കഴിഞ്ഞ മാസങ്ങളിലെല്ലാം താരത്തിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് ഡിസംബര്‍ 12 എന്ന് സൂചിപ്പിച്ച് എത്തിയിരിക്കുകയാണ് താരം.

  കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും തങ്ങളുടെ 26-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണിന്ന്. ഭാര്യയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രത്തിനൊപ്പം കഴിഞ്ഞ 26 വര്‍ഷത്തെ ജീവിതത്തെ കുറിച്ചും ഫേസ്ബുക്കില്‍ എഴുതിയിരിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ സിന്ധുവും വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.

  '1994 ഡിസംബര്‍ 12. അന്നാണ് ഞങ്ങള്‍ വിവാഹിതരായത്. 26 സന്തുഷ്ടമായ വര്‍ഷങ്ങള്‍. ഇത്രയും കാലം ആരോഗ്യത്തോടെ മുന്നോട്ട് നയിച്ച ദൈവം എന്ന് വിളിക്കുന്ന ആ അദൃശ്യ ശക്തിയെ നന്ദിയോടെ സ്മരിക്കുന്നു. സ്വന്തം കഴിവില്‍ ഒന്നും നേടിയില്ല. കിട്ടിയതെല്ലാം വന്നു ഭവിച്ചതാണ്. ഈ സമയത്തു റോന്താ ബെര്‍ണ്‍സിന്റെ THE SECRET എന്ന പുസ്തകത്തിലെ ഒരു വരി ഓര്‍മ്മയില്‍ വന്നു. Gratitude is riches, Complaint is poverty. ഉപകാരസ്മരണ ധനമാണ്, പരാതി ദാരിദ്ര്യമാണ്...

  വീണ്ടും എല്ലാത്തിനും നന്ദി പറഞ്ഞു കൊണ്ട് രാവിലെ 14 വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയിക്കുന്ന സീരിയല്‍ 'കൂടെവിടെ' യുടെ ലൊക്കേഷനിലേക്ക്. ഇത് വായിക്കുന്ന എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. ഞങ്ങളുടെ കുടുംബത്തിനായി ഇതുവരെ നന്മകളും, അനുഗ്രഹങ്ങളും നേര്‍ന്നവര്‍ക്കും പ്രാര്‍ത്ഥനയില്‍ ഉള്‍പെടുത്തിയവര്‍ക്കും ഒരായിരം നന്ദി.

  കോളേജില്‍ എംഎ യ്ക്ക് പഠിക്കുന്ന കാലത്താണ് കൃഷ്ണ കുമാറിനെ പരിചയപ്പെടുന്നതെന്ന് സിന്ധു കൃഷ്ണകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആ സമയത്ത് വീട്ടില്‍ എനിക്കൊരു പ്രൊപ്പോസല്‍ വന്നു. വീട്ടുകാര്‍ അത് സീരിയസായി കൊണ്ട് പോകുന്നുവെന്ന് മനസിലായപ്പോള്‍ എനിക്കൊരാളെ ഇഷ്ടമാണെന്നും അദ്ദേഹത്തെയാണ് കല്യാണം കഴിക്കേണ്ടതെന്നും പറഞ്ഞു. അന്ന് എന്റെ മാതാപിതാക്കള്‍ കുവൈത്തിലാണ്. അവര്‍ നാട്ടില്‍ വന്ന് കൃഷ്ണ കുമാറിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കണ്ടു.

  Pooja Jayaram Interview | FilmiBeat Malayalam

  മക്കള്‍ക്ക് താല്‍പര്യമാണെങ്കില്‍ അതങ്ങ് നടത്താമെന്ന് പെട്ടെന്ന് തന്നെ അവര്‍ പറയുകയായിരുന്നു. അന്ന് ഞങ്ങള്‍ രണ്ട് പേരും വിവാഹത്തിന് ഒട്ടും തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. പിന്നെ വീട്ടുകാരുടെ തീരുമാനത്തില്‍ വിവാഹം നടത്തി. കല്യാണം കഴിഞ്ഞ് എംഎ രണ്ടാം വര്‍ഷ പരീക്ഷ എഴുതാന്‍ നില്‍ക്കുമ്പോഴാണ് അമ്മുവിനെ (അഹാന) ഗര്‍ഭിണിയാണെന്ന് അറിയുന്നത്. പിന്നെ എനിക്ക് പരീക്ഷ എഴുതാന്‍ പറ്റിയില്ല. അങ്ങനെയാണ് ഞാന്‍ പോലും അറിയാതെ ഞാനൊരു വീട്ടമ്മയായി മാറിയതെന്ന് സിന്ധു കൃഷ്ണ നേരത്തെ പറഞ്ഞിരുന്നു.

  ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

  English summary
  Krishna Kumar And Wife Sindhu Krishna Celebrated 26th Wedding Anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X